AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: വൈഭവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് ജയസൂര്യ; സഞ്ജുവിന് സ്ഥാനമില്ലേ?

Sanju, Abhishek and Vaibhav in Focus as Jayasuriya Talks About India’s Future: വൈഭവ് സൂര്യവംശിയുടെ വളര്‍ച്ച തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നാണ് ജയസൂര്യ പറയുന്നത്. താരത്തിന് ഇപ്പോള്‍ വെറും 15 വയസാണ് പ്രായം. മുന്നില്‍ വലിയൊരു കരിയര്‍ കാലയളവ് തന്നെയുണ്ട്. ശരിയായ രീതിയില്‍ വളരാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ താരമായി മാറാന്‍ വൈഭവിന് കഴിയുമെന്നാണ് ജയസൂര്യയുടെ വിലയിരുത്തല്‍.

Sanju Samson: വൈഭവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് ജയസൂര്യ; സഞ്ജുവിന് സ്ഥാനമില്ലേ?
സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി Image Credit source: PTI
Shiji M K
Shiji M K | Published: 21 Sep 2026 | 07:21 AM

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷ പങ്കുവെച്ച് മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ. സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച താരങ്ങളാണെന്നും വൈഭവ് സൂര്യവംശി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണെന്നും ജയസൂര്യ. ഇന്ത്യന്‍ ടീമില്‍ നിലവില്‍ മികച്ച താരങ്ങള്‍ക്കിടയില്‍ കടുത്ത മത്സരം നടക്കുന്നുണ്ടെന്നാണ് ജയസൂര്യയുടെ വിലയിരുത്തല്‍. ടീമിലെത്തുന്ന ഓരോ താരവും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നാല്‍ അവസരം കാത്തിരിക്കുന്ന മറ്റ് താരങ്ങള്‍ ടീമില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും കുറിച്ച് ജയസൂര്യയ്ക്ക് വ്യക്തമായ അഭിപ്രായമാണുള്ളത്. ഇരുവരും കഴിവ് തെളിയിച്ച മികച്ച താരങ്ങളാണെന്നും ഇന്ത്യന്‍ ടീമില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാന്‍ ശേഷിയുള്ളവരാണെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

വൈഭവ് സൂര്യവംശി മിടുക്കനാണ്

വൈഭവ് സൂര്യവംശിയുടെ വളര്‍ച്ച തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നാണ് ജയസൂര്യ പറയുന്നത്. താരത്തിന് ഇപ്പോള്‍ വെറും 15 വയസാണ് പ്രായം. മുന്നില്‍ വലിയൊരു കരിയര്‍ കാലയളവ് തന്നെയുണ്ട്. ശരിയായ രീതിയില്‍ വളരാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ താരമായി മാറാന്‍ വൈഭവിന് കഴിയുമെന്നാണ് ജയസൂര്യയുടെ വിലയിരുത്തല്‍.

വൈഭവിനെ ഇപ്പോള്‍ തന്നെ ടീമിലെത്തിക്കണമോ, ബാറ്റിങ് നിരയില്‍ ഏത് സ്ഥാനത്താണ് കളിപ്പിക്കേണ്ടതെന്നോ സംബന്ധിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. അതെല്ലാം ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. എന്നാല്‍ അവസരം ലഭിക്കുമ്പോള്‍ തന്റെ കഴിവ് തെളിയിക്കാന്‍ വൈഭവിന് കഴിയുമെന്ന് അദ്ദേഹം.

Also Read: IND vs NZ ODI: കടുത്ത ഷെഡ്യൂള്‍ വില്ലനായി; ഏകദിന ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; സഞ്ജുവിന് വിളിയെത്തുമോ?

ചര്‍ച്ചയില്‍ വീണ്ടും സൂര്യവംശി

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇന്ത്യയ്ക്കായി ഓപ്പണിങ് നടത്തിയത്. വൈഭവ് ടീമിലുണ്ടായിരുന്നെങ്കിലും മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതോടെ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനങ്ങള്‍ക്കായുള്ള മത്സരം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

അഭിഷേക് ശര്‍മ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതും ശ്രദ്ധേയമായി. അതേസമയം, സഞ്ജുവും ഇന്ത്യയുടെ ടി20 ടീമിലെ പ്രധാന ബാറ്റര്‍മാരില്‍ ഒരാളായി തുടരുകയാണ്. ഇതിനിടെയാണ് വൈഭവിനെ ഇന്ത്യയുടെ ഭാവി താരമായി ജയസൂര്യ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും അവര്‍ക്കിടയിലെ മത്സരം ശക്തമാകുന്നതുമാണ് നിലവിലെ ചര്‍ച്ചാ വിഷയം. സഞ്ജു, അഭിഷേക്, വൈഭവ് തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഭാവി സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

English Summary

Former Sri Lankan captain Sanath Jayasuriya praised Sanju Samson and Abhishek Sharma as quality players and described young batter Vaibhav Sooryavanshi as a future star of Indian cricket.

Follow Us