Happy New Year 2026: എന്തിന് പുറത്തുപോകണം? വീട്ടില്‍ തന്നെ ന്യൂയര്‍ വൈബാക്കാലോ, വഴികളിത്‌

Happy New Year 2026 Celebration Ideas: കുറഞ്ഞ ചെലവില്‍ തന്നെ നിങ്ങള്‍ക്ക് അതിമനോഹരമായി ന്യൂയര്‍ ആഘോഷിക്കാവുന്നതാണ്. നൈറ്റ് പാര്‍ട്ടി സെറ്റ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ലൈറ്റുകള്‍ വേണം. നിയോണ്‍ അലങ്കാരങ്ങള്‍, ഫ്‌ളൂറസെന്റ് ലൈറ്റുകള്‍, ഗ്ലോ സ്റ്റിക്കുകള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

Happy New Year 2026: എന്തിന് പുറത്തുപോകണം? വീട്ടില്‍ തന്നെ ന്യൂയര്‍ വൈബാക്കാലോ, വഴികളിത്‌

പ്രതീകാത്മക ചിത്രം

Updated On: 

28 Dec 2025 | 12:30 PM

പുത്തന്‍ പുതുകാലം…അതെ ഇനി പുതിയ നാളുകള്‍…ഒരു വര്‍ഷം വിടപറയുമ്പോള്‍ ലോകമാകെ ആര്‍ത്തുല്ലസിക്കുന്ന ദിനം ഇതാ വന്നെത്തിക്കഴിഞ്ഞു. ലോകമാകെയുള്ള ജനങ്ങള്‍ വ്യത്യസ്ത രീതികളില്‍ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കും. പുറത്തുപോകുന്നവരും കുടുംബത്തോടൊപ്പം ആഘോഷിക്കുന്നവരുമെല്ലാം ധാരാളമാണ്. ഇത്തവണ കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെ പുതുവത്സരം ആഘോഷിക്കാനാണ് നിങ്ങള്‍ തീരുമാനിച്ചത് അല്ലേ? എങ്കില്‍ തീര്‍ച്ചയായും ക്ലീഷേ പരിപാടികളൊന്നും തന്നെ വേണ്ട.

കുറഞ്ഞ ചെലവില്‍ തന്നെ നിങ്ങള്‍ക്ക് അതിമനോഹരമായി ന്യൂയര്‍ ആഘോഷിക്കാവുന്നതാണ്. നൈറ്റ് പാര്‍ട്ടി സെറ്റ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ലൈറ്റുകള്‍ വേണം. നിയോണ്‍ അലങ്കാരങ്ങള്‍, ഫ്‌ളൂറസെന്റ് ലൈറ്റുകള്‍, ഗ്ലോ സ്റ്റിക്കുകള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

വീടിനകത്ത് തന്നെ പാര്‍ട്ടി സെറ്റ് ചെയ്യണമെന്നില്ല, മുറ്റമോ ബാല്‍ക്കണിയോ അതിനായി തിരഞ്ഞെടുക്കാം. വീടിന് ചുറ്റുവട്ടത്തുള്ളവരെയും അടുത്ത ബന്ധുക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കാവുന്നതാണ്. എല്ലാവര്‍ക്കും മനസിന് സന്തോഷം ലഭിക്കുന്ന പാട്ടുകള്‍ പ്ലേ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Also Read: Happy New Year 2026 Wishes: സ്വപ്‌നം കണ്ടതെല്ലാം 2026 നല്‍കട്ടെ…പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് തുടങ്ങാം

പാട്ടും ഭക്ഷണവും മാത്രം പോരാ, വ്യത്യസ്തമായ ഗെയിമുകള്‍ കൂടി ഉണ്ടെങ്കിലേ പരിപാടി കളറാകൂ, അന്താക്ഷരി, കാര്‍ഡ് ഗെയിം, ട്രഷര്‍ ഹണ്ട് തുടങ്ങിയ ഗെയിമികള്‍ നടത്താവുന്നതാണ്. ഇതിന് പുറമെ കസേര കളി, ലെമണ്‍ സ്പൂണ്‍, സുന്ദരിക്ക് പൊട്ടുക്കുത്തല്‍ എന്നിവയെല്ലാം സ്ഥല സൗകര്യത്തിന് അനുസരിച്ച് സംഘടിപ്പിക്കാം.

ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കുന്നതിന് പകരം അന്നേ ദിവസം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് പാകം ചെയ്യാവുന്നതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി വിവിധ രുചികള്‍ തേടാം. ഭക്ഷണത്തില്‍ ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്താനും ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും.

Follow Us
Related Stories
KSRTC Nalambalam Darshan 2026: കെഎസ്ആർടിസിയിൽ കുറഞ്ഞ ചിലവിൽ നാലമ്പലം ചുറ്റാം; ഒരു ദിവസം കൊണ്ട് നാല് ക്ഷേത്രം, എത്ര രൂപയാകും, ബുക്കിംഗ്
Thyroid ​In Womens: സ്ത്രീകളിലെ തൈറോയ്ഡ്: ലക്ഷണങ്ങൾ ഇതെല്ലാം, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
Feet Pain: തണുപ്പടിച്ചാൽ ഉള്ളംകാൽ വേദനിക്കുന്നോ? കാരണങ്ങളും പെട്ടെന്ന് മാറ്റാനുള്ള വഴികളും
ഈ രീതി ഒന്ന് പരീക്ഷിക്കൂ… പ്രൊഫഷണലായി വീട്ടില്‍ തന്നെ കാറ് കഴുകാം
Onam Fashion: ഓണസാരിക്ക് സ്ലീവ്ലെസ് ബ്ലൗസ് നിങ്ങൾക്ക് ചേരുമോ? തയ്ക്കുന്നതിന് മുമ്പ് ഇതൊന്ന് നോക്കണേ…
Thusharagiri: മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം