Happy New Year 2026: പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, 2026 ആദ്യമെത്തുന്നത് എവിടെ എന്ന് അറിയാമോ?

Which Country Celebrates the New Year First: ഭൂമിയുടെ കറക്കവും സമയമേഖലകളും അനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് പുതുവർഷം ആഘോഷിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എവിടെയായിരിക്കും ആദ്യം പുതുവർഷം പിറക്കുക എന്നു ചിന്തിച്ചിട്ടുണ്ടോ?

Happy New Year 2026: പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, 2026 ആദ്യമെത്തുന്നത് എവിടെ എന്ന് അറിയാമോ?

New Year 1

Published: 

31 Dec 2025 | 06:05 AM

ന്യൂഡൽഹി: കലണ്ടറിലെ അവസാന താളും കടന്നു 2025 ചരിത്രമാകാൻ ഇനി മണിക്കൂറുമാത്രം ശേഷിക്കുന്നു. ലോകം 2026-ലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭൂമിയുടെ കറക്കവും സമയമേഖലകളും അനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണ് പുതുവർഷം ആഘോഷിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എവിടെയായിരിക്കും ആദ്യം പുതുവർഷം പിറക്കുക എന്നു ചിന്തിച്ചിട്ടുണ്ടോ? പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളാണ് ആഗോളതലത്തിൽ ആദ്യം പുതുവർഷത്തെ വരവേൽക്കുന്നത് എന്നാണ് നിലവിലെ കണക്ക്.

 

കിരിബാത്തിയുടെ പ്രത്യേകത

 

ലോകത്ത് ഏറ്റവും ആദ്യം പുതുവർഷം പിറക്കുന്നത് പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ്. കിരിബാത്തിയിലെ കിരിത്തിമതി (ക്രിസ്മസ് ഐലൻഡ്) എന്ന സ്ഥലത്താണ് ജനുവരി 1 ആദ്യമെത്തുന്നത്. 1995-ൽ കിരിബാത്തി സർക്കാർ അന്താരാഷ്ട്ര ദിനാങ്ക രേഖയിൽ വരുത്തിയ മാറ്റമാണ് ഈ രാജ്യത്തെ ലോകത്തെ ആദ്യ പുതുവർഷാഘോഷ കേന്ദ്രമാക്കി മാറ്റിയത്.

Also read – എന്തിന് പുറത്തുപോകണം? വീട്ടില്‍ തന്നെ ന്യൂയര്‍ വൈബാക്കാലോ, വഴികളിത്‌

കിരിബാത്തിയിൽ പുതുവർഷം പിറക്കുമ്പോൾ ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് 3:30 ആയിരിക്കും. അതായത് ഇന്ത്യയേക്കാൾ ഏകദേശം എട്ടര മണിക്കൂർ മുൻപേ കിരിബാത്തിക്കാർ പുത്തൻ വർഷത്തെ സ്വീകരിക്കും.

 

ആഘോഷങ്ങൾ തുടങ്ങുന്ന ക്രമം

ലോകത്ത് ആദ്യമായി കിരിബാത്തിയിൽ പുതുവർഷം പിറക്കുമ്പോൾ, സമോവ, ടോംഗ, ടോകെലാവു എന്നിവിടങ്ങളിൽ രാത്രി 11 മണിയേ ആകുന്നുള്ളൂ. ഇതേസമയം ന്യൂസിലൻഡിൽ രാത്രി 10:45 ആണ് സമയം. ഫിജി, റഷ്യയുടെ ചില ഭാഗങ്ങൾ, തുവാലു എന്നിവിടങ്ങളിൽ പുതുവർഷമെത്താൻ രണ്ട് മണിക്കൂർ കൂടി ബാക്കിയുണ്ടാകും. അപ്പോൾ അവിടെ സമയം രാത്രി 10:00 മണി.ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിൽ ആ സമയത്ത് രാത്രി 9:30 ആയിരിക്കും.

ചുരുക്കത്തിൽ, കിരിബാത്തി പുതുവർഷത്തിലേക്ക് കടന്ന് ഏകദേശം രണ്ടര മണിക്കൂറുകൾക്ക് ശേഷമാണ് ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിൽ ആഘോഷങ്ങൾ തുടങ്ങുന്നത്. ഏകദേശം 1.2 ലക്ഷം ജനസംഖ്യയുള്ള കിരിബാത്തിയിൽ ഗിൽബർട്ടീസും ഇംഗ്ലീഷുമാണ് പ്രധാന ഭാഷകൾ. കത്തോലിക്കാ വിശ്വാസികൾക്കാണ് ഇവിടെ ഭൂരിപക്ഷം. സൗത്ത് താരാവ എന്ന തലസ്ഥാന നഗരത്തിലാണ് പകുതിയിലധികം ജനങ്ങളും വസിക്കുന്നത്.

 

ഏറ്റവും ഒടുവിൽ പുതുവർഷമെത്തുന്നത്

 

കിരിബാത്തി ആഘോഷം തുടങ്ങി ഏകദേശം 24 മണിക്കൂർ കഴിഞ്ഞാണ് ലോകത്തിന്റെ മറുഭാഗത്ത് പുതുവർഷം എത്തുന്നത്. അമേരിക്കൻ സമോവയാണ് പുതുവർഷത്തെ ഏറ്റവും ഒടുവിൽ സ്വീകരിക്കുന്ന ജനവാസമുള്ള പ്രദേശം. ഇതിനുശേഷം ആരുമില്ലാത്ത ബേക്കർ ഐലൻഡ്, ഹൗലാൻഡ് ഐലൻഡ് എന്നിവിടങ്ങളിലും പുതുവർഷം എത്തുന്നതോടെ ലോകം മുഴുവൻ 2026-ലേക്ക് പ്രവേശിക്കും.

ഏകദേശം 2.02 ലക്ഷം ആളുകൾ താമസിക്കുന്ന സമോവയിൽ സമോവൻ ഭാഷയ്ക്കാണ് മുൻതൂക്കം. മികച്ച ആയുർദൈർഘ്യമുള്ള ഇവിടുത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം വിദേശരാജ്യങ്ങളിൽ (ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) താമസിക്കുന്നവരാണ്.

ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
2026ല്‍ ഇവര്‍ക്ക് പണം കുമിഞ്ഞുകൂടും
ദിവസവും രാവിലെ ഒരു ഏലയ്ക്ക കഴിക്കൂ
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കരിഞ്ചീരകം തന്നെ ബെസ്റ്റ്
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച