Happy New Year 2026: എന്തിന് പുറത്തുപോകണം? വീട്ടില്‍ തന്നെ ന്യൂയര്‍ വൈബാക്കാലോ, വഴികളിത്
Happy New Year 2026 Celebration Ideas: കുറഞ്ഞ ചെലവില്‍ തന്നെ നിങ്ങള്‍ക്ക് അതിമനോഹരമായി ന്യൂയര്‍ ആഘോഷിക്കാവുന്നതാണ്. നൈറ്റ് പാര്‍ട്ടി സെറ്റ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ലൈറ്റുകള്‍ വേണം. നിയോണ്‍ അലങ്കാരങ്ങള്‍, ഫ്‌ളൂറസെന്റ് ലൈറ്റുകള്‍, ഗ്ലോ സ്റ്റിക്കുകള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
പുത്തന്‍ പുതുകാലം…അതെ ഇനി പുതിയ നാളുകള്‍…ഒരു വര്‍ഷം വിടപറയുമ്പോള്‍ ലോകമാകെ ആര്‍ത്തുല്ലസിക്കുന്ന ദിനം ഇതാ വന്നെത്തിക്കഴിഞ്ഞു. ലോകമാകെയുള്ള ജനങ്ങള്‍ വ്യത്യസ്ത രീതികളില്‍ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കും. പുറത്തുപോകുന്നവരും കുടുംബത്തോടൊപ്പം ആഘോഷിക്കുന്നവരുമെല്ലാം ധാരാളമാണ്. ഇത്തവണ കുടുംബത്തോടൊപ്പം വീട്ടില്‍ തന്നെ പുതുവത്സരം ആഘോഷിക്കാനാണ് നിങ്ങള്‍ തീരുമാനിച്ചത് അല്ലേ? എങ്കില്‍ തീര്‍ച്ചയായും ക്ലീഷേ പരിപാടികളൊന്നും തന്നെ വേണ്ട.
കുറഞ്ഞ ചെലവില്‍ തന്നെ നിങ്ങള്‍ക്ക് അതിമനോഹരമായി ന്യൂയര്‍ ആഘോഷിക്കാവുന്നതാണ്. നൈറ്റ് പാര്‍ട്ടി സെറ്റ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ലൈറ്റുകള്‍ വേണം. നിയോണ്‍ അലങ്കാരങ്ങള്‍, ഫ്‌ളൂറസെന്റ് ലൈറ്റുകള്‍, ഗ്ലോ സ്റ്റിക്കുകള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
വീടിനകത്ത് തന്നെ പാര്‍ട്ടി സെറ്റ് ചെയ്യണമെന്നില്ല, മുറ്റമോ ബാല്‍ക്കണിയോ അതിനായി തിരഞ്ഞെടുക്കാം. വീടിന് ചുറ്റുവട്ടത്തുള്ളവരെയും അടുത്ത ബന്ധുക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കാവുന്നതാണ്. എല്ലാവര്‍ക്കും മനസിന് സന്തോഷം ലഭിക്കുന്ന പാട്ടുകള്‍ പ്ലേ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
പാട്ടും ഭക്ഷണവും മാത്രം പോരാ, വ്യത്യസ്തമായ ഗെയിമുകള്‍ കൂടി ഉണ്ടെങ്കിലേ പരിപാടി കളറാകൂ, അന്താക്ഷരി, കാര്‍ഡ് ഗെയിം, ട്രഷര്‍ ഹണ്ട് തുടങ്ങിയ ഗെയിമികള്‍ നടത്താവുന്നതാണ്. ഇതിന് പുറമെ കസേര കളി, ലെമണ്‍ സ്പൂണ്‍, സുന്ദരിക്ക് പൊട്ടുക്കുത്തല്‍ എന്നിവയെല്ലാം സ്ഥല സൗകര്യത്തിന് അനുസരിച്ച് സംഘടിപ്പിക്കാം.
ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കുന്നതിന് പകരം അന്നേ ദിവസം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് പാകം ചെയ്യാവുന്നതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി വിവിധ രുചികള്‍ തേടാം. ഭക്ഷണത്തില്‍ ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്താനും ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും.