AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Heart Attacks: യുവാക്കളിലെ ഹൃദയസ്തംഭനത്തിന് പിന്നിലെ യഥാർത്ഥ കാരണം?

Heart Attacks Risk: ദിവസേന വ്യായാമം ചെയ്യുന്ന, ഫിറ്റാണെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരിൽ പോലും പെട്ടെന്ന് ഹൃദയാഘാതം വന്ന് മരണപ്പെടുന്നത് സ്ഥിരം വാർത്ത. ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം കൂടുതൽ സാധാരണമായി വരികയാണ്. യഥാർത്ഥത്തിൽ എന്താണ് കാരണം, അമിതമായ സമ്മർദ്ദമോ? കോവിഡ്-19 അല്ലെങ്കിൽ വാക്സിനുകളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് ഇക്കാര്യത്തിൽ ഉയരുന്നത്.

Heart Attacks: യുവാക്കളിലെ ഹൃദയസ്തംഭനത്തിന് പിന്നിലെ യഥാർത്ഥ കാരണം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Updated On: 12 Jul 2026 | 12:01 PM

സമീപകാലത്തായി കേൾക്കുന്ന വാർത്തകൾ നമ്മളിൽ പലരിലും ഒരേസമയം ഭയവും സംശയങ്ങളും ജനിപ്പിക്കുന്ന ഒന്നാണ് യുവാക്കളിൽ വർദ്ധിച്ചുവരുന്ന ഹൃദ്രോ​ഗം. ദിവസേന വ്യായാമം ചെയ്യുന്ന, ഫിറ്റാണെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരിൽ പോലും പെട്ടെന്ന് ഹൃദയാഘാതം വന്ന് മരണപ്പെടുന്നത് സ്ഥിരം വാർത്ത. ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം കൂടുതൽ സാധാരണമായി വരികയാണ്. യഥാർത്ഥത്തിൽ എന്താണ് കാരണം, അമിതമായ സമ്മർദ്ദമോ? കോവിഡ്-19 അല്ലെങ്കിൽ വാക്സിനുകളുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് ഇക്കാര്യത്തിൽ ഉയരുന്നത്.

ലക്ഷണങ്ങൾ പുറത്തു കാണിക്കുന്നതിന് വളരെ മുമ്പുതന്നെ ആധുനിക ജീവിതശൈലികൾ നമ്മുടെ ഹൃദയത്തെ നിശബ്ദമായി നശിപ്പിക്കുന്നുണ്ടോ? പണ്ടുകാലത്ത് വളരെ അപൂർവമായി മാത്രം കണ്ടുവന്നിരുന്ന ഒരു രോ​ഗമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ. ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഇന്ന് ഹൃദ്രോ​ഗങ്ങളിൽ ഭയാനകമായ വർദ്ധനവാണ് കണ്ടുവരുന്നത്. ചില വ്യക്തികളിൽ ജനിതകപരമായ കാരണങ്ങൾ (Genetics) ഇതിന് പിന്നിലുണ്ടെങ്കിലും, ഭൂരിഭാഗം പേരിലും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഈ പ്രവണതയുടെ യഥാർത്ഥ കാരണമായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

ALSO READ: 20-കളിൽ വരുത്തുന്ന തെറ്റുകൾ ഭാവിയിൽ തരും എട്ടിൻ്റെ പണി; ഒഴിവാക്കേണ്ട കാര്യങ്ങൾ

സമ്മർദ്ദം, മോശം ഭക്ഷണക്രമം

ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യുവാക്കളിൽ കണ്ടുവരുന്ന സമ്മർദ്ദം. ആധുനിക ജീവിതവും ജോലിയും പഠനവുമായി ബന്ധപ്പെട്ട മത്സരം, സാമ്പത്തിക സമ്മർദ്ദങ്ങൾ, ജോലി അരക്ഷിതാവസ്ഥ, സോഷ്യൽ മീഡിയയുടെ നിരന്തരമായ സ്വാധീനം എന്നിവയാണ് പ്രധാന സമ്മർദ്ദങ്ങൾക്ക് കാരണം. നിരന്തരമായ സമ്മർദ്ദം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളുടെ വർദ്ധനവിന് കാരണമാകുന്നു. കാലക്രമേണ, ഈ ഹോർമോണുകൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും, ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും, രക്തക്കുഴലുകളിൽ കേടുപാടുകൾ വരുത്തുകയും, രക്തം കട്ടപിടിക്കാനുള്ള പ്രവണത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആധുനിക വൈദ്യശാസ്ത്ര ഗവേഷണങ്ങൾ പറയുന്നത് അനുസരിച്ച്, കാലങ്ങളായി സമ്മർദ്ദം അനുഭവിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു.

അതോടൊപ്പം ചെറുപ്പക്കാരിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രശ്നം കൂടുതൽ വഷളാക്കുന്നു. ഫാസ്റ്റ് ഫുഡ്, പഞ്ചസാരയടങ്ങിയ പാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റുകൾ, ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപഭോഗം എന്നിവ ഉയർന്ന കൊളസ്ട്രോൾ നിലയ്ക്കും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടലിനും കാരണമാകുന്നു. ഇതിൻ്റെകൂടെ പുകവലി ഒരു പ്രധാന കുറ്റവാളിയാണ്. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും പുകവലിയും രക്തക്കുഴലുകളെ നശിപ്പിക്കുന്നു, ശരീരത്തിലെ ഓക്സിജൻ വിതരണം കുറയ്ക്കുന്നു, രക്തം കട്ടപിടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയ താളം അസ്വസ്ഥതകൾക്കും കാരണമാകും.

ദീർഘനേരം ജോലി ചെയ്യുന്നത്, രാത്രി വൈകിയുള്ള ഷിഫ്റ്റുകൾ, അമിതമായ സ്‌ക്രീൻ ഉപയോ​ഗം, എന്നിവ ഉറക്കക്കുറവ് കൂടുതൽ സാധാരണമായി മാറിയിരിക്കുകയാണ്. ഉറക്കം മോശമാകുമ്പോൾ രക്തസമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ, മെറ്റബോളിസത്തിലെ മാറ്റങ്ങൾ, വീക്കം എന്നിവയെ ബാധിക്കുകയും അത് പിന്നീട് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാന ഘടകം വായു മലിനീകരണമാണ്. വാഹനങ്ങളുടെ പുക, വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണത്തിലൂടെ പുറത്തുവരുന്ന പൊടി, മാലിന്യങ്ങൾ കത്തിക്കൽ എന്നിവയിൽ നിന്നുള്ള ദോഷകരമായ മലിനീകരണത്തിന് നഗരത്തിൽ താമസിക്കുന്നവരെ കാര്യമായി ബാധിക്കുന്നു.

ഇത്തരം മലിനീകരണം ശ്വാസകോശത്തിലൂടെ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും വീക്കം ഉണ്ടാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ കാരണമാകുകയും ചെയ്യും. ഗതാഗതത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യുന്നതോ കനത്ത മലിനീകരണമുള്ള നഗര പരിതസ്ഥിതികളിൽ ജോലി ചെയ്യുന്നതോ ആയ നിരവധി യുവ തലമുറയെ, വായു മലിനീകരണം ഹൃദയാരോഗ്യത്തിന് ഒരു ഭീഷണിയായി മാറിയിരിക്കുന്നു.

English Summary:

Why are heart attacks rising rapidly among Indians under 40. Discover the exact medical and genetic reasons, including the lifestyle, pollution and other facts triggers causing early cardiovascular disease.

Follow Us