Breakfast Ideas: പ്രാതൽ ആരോ​ഗ്യകരമാക്കാം! വയർവീർക്കൽ ഒഴിവാക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ

How To Avoid Bloating: മുട്ട ഒരു നല്ല പ്രഭാതഭക്ഷണമാണ്. കാരണം പ്രോട്ടീനുകളും നിരവധി ആരോ​ഗ്യ ​ഗുണവും അടങ്ങിയതാണ് ഇത്. ദഹനത്തിന് അനുയോജ്യമായ ഒരു പ്രഭാതഭക്ഷണത്തിന് തൈര് ചേർത്ത് ഓട്സോ മറ്റോ കഴിക്കാവുന്നതാണ്. കുടലിൻ്റെ ആരോ​ഗ്യവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്.

Breakfast Ideas: പ്രാതൽ ആരോ​ഗ്യകരമാക്കാം! വയർവീർക്കൽ ഒഴിവാക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ

Breakfast Ideas

Published: 

18 Jul 2025 10:27 AM

രാവിലെ നിങ്ങൾ എന്താണോ കഴിക്കുന്നത് അതിനെ ആശ്രയിച്ചിരിക്കും അന്നത്തെ ദിവസം. പ്രാതൽ ഒഴിവാക്കുന്നത് മിക്കവരുടെയും ശീലമാണ്. ചില ഭക്ഷണങ്ങൾ കഴിച്ചാലുടൻ വയർവീർക്കൽ അസ്വസ്ഥത തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ രാവിലെ കഴിക്കുന്ന ഭക്ഷണം അത്രമേൽ ശ്രദ്ധയോടെയാവണം. ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ നിങ്ങളുടെ ഒരു ദിവസം മുഴുവൻ അത് പ്രതികൂലമായി ബാധിക്കും.

60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക്, പ്രതിദിനം ഏകദേശം 60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതായത് ഒരു നേരത്തെ ഭക്ഷണത്തിന് ഏകദേശം 20 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണം. ഇഡ്ഡലി, ദോശ തുടങ്ങിയ ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ ​ആവശ്യത്തിന് പ്രോട്ടീനും ദഹനം എളുപ്പമുള്ളതുമാക്കുന്നു. റൊട്ടിയും സുരക്ഷിതമായ ഒരു തിരഞ്ഞെടുപ്പാണ്.

മുട്ട ഒരു നല്ല പ്രഭാതഭക്ഷണമാണ്. കാരണം പ്രോട്ടീനുകളും നിരവധി ആരോ​ഗ്യ ​ഗുണവും അടങ്ങിയതാണ് ഇത്. ദഹനത്തിന് അനുയോജ്യമായ ഒരു പ്രഭാതഭക്ഷണത്തിന് തൈര് ചേർത്ത് ഓട്സോ മറ്റോ കഴിക്കാവുന്നതാണ്. കുടലിൻ്റെ ആരോ​ഗ്യവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കാരണം ദഹനം മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും കൈകാര്യം ചെയ്യുന്നതിൽ കുടൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

വയറു വീർക്കൽ ഒഴിവാക്കാൻ

ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ രാവിലെ കഴിക്കുന്നത് ഒഴിവാക്കുക

വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുക

രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുക

ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക

പുളിപ്പിച്ച ഭക്ഷണങ്ങളും നാരുകൾ അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

 

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ