AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tulsi For Cortisol: ഉറക്കം, സമ്മർദ്ദം! കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ തുളസി; എങ്ങനെയാണ് അവ പ്രവർത്തിക്കുന്നത്

Tulsi Reduce Cortisol: മിക്ക ആളുകളും അമിത ജോലിഭാരം അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ, സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സമ്മർദ്ദം ഇന്ന് പലരെയും ബാധിക്കുന്ന പ്രധാന പ്രശ്നം. മാത്രമല്ല ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കുന്നു.

Tulsi For Cortisol: ഉറക്കം, സമ്മർദ്ദം! കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ തുളസി; എങ്ങനെയാണ് അവ പ്രവർത്തിക്കുന്നത്
Tulsi Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 17 Aug 2025 | 09:55 AM

ആയുർവേദത്തിൽ ഏറ്റവും കൂടുതൽ ഔഷധ​ഗുണമുള്ളതായി കരുതപ്പെടുന്ന ഒന്നാണ് തുളസി. വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സുഖപ്പെടുത്താൻ ഇവയ്ക്ക് ശേഷിയുണ്ട്. ഇപ്പോഴിതാ പുറത്തുവന്നിരിക്കുന്ന പഠനം അനുസരിച്ച്, തുളസി ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് 36 ശതമാനം ഗണ്യമായി കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നും എന്താണ് കോർട്ടിസോളെന്നും അറിയാം.

എന്താണ് കോർട്ടിസോൾ?

കോർട്ടിസോൾ എന്നത് ഒരു സ്റ്റിറോയിഡ് ഹോർമോണാണ്. സമ്മർദ്ദം കൂടുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണാൺ കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഉയർന്ന കോർട്ടിസോളിന്റെ അളവ് ഉത്കണ്ഠ, വിഷാദം, തലവേദന, ഹൃദ്രോഗം, മെമ്മറി, ഏകാഗ്രത പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം അനുഭവിക്കുന്നവരിൽ ഉറക്കകുറവ്, മാനസികാവസ്ഥ എന്നിവയിൽ മാറ്റം വരുന്നു.

18 മുതൽ 65 വയസ്സിനിടയിലുള്ള 100 പേരിലാണ് തുളസി ഉപയോ​ഗിച്ചുള്ള പരീക്ഷണം നടന്നത്. ദിവസവും 100 ​ഗ്രാം തുളസി സത്താണ് ഇവർക്ക് നൽകിയത്. എട്ട് ആഴ്ച്ച നീണ്ട് നിന്ന പരീക്ഷണത്തിന് ഒടുവിൽ, കോർട്ടിസോളിന്റെ അളവിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കാണാൻ കഴിഞ്ഞു. 36 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

മിക്ക ആളുകളും അമിത ജോലിഭാരം അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ, സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സമ്മർദ്ദം ഇന്ന് പലരെയും ബാധിക്കുന്ന പ്രധാന പ്രശ്നം. മാത്രമല്ല ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ബാധിക്കുന്നു. കോർട്ടിസോൾ കുറയ്ക്കുന്നതിലൂടെ, ഉത്കണ്ഠ ലഘൂകരിക്കാനും, ഉറക്കം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും, മൊത്തത്തിലുള്ള ആരോ​ഗ്യം നന്നാക്കാനും ​ഗുണം ചെയ്യും.

തുളസി എങ്ങനെ ഉപയോഗിക്കാം

മിക്ക വീടുകളിലും തുളസി കാണപ്പെടുന്നു. അവയുടെ സത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു ആരോ​ഗ്യ വിദ​ഗ്ധനെ സമീപിക്കേണ്ടത് നിർബന്ധമാണ്.