Kitchen Storage Tips: ആട്ടയിലെ പ്രാണികൾ വില്ലനാകുന്നുണ്ടോ? തുരത്താൻ ഇതാ കിടിലൻ മാർഗം
Wheat Flour Or Atta Storage Tips: നിങ്ങളുടെ അടുക്കള എത്ര വൃത്തിയുള്ളതാണെങ്കിലും ചെറിയ ജീവികൾ ആട്ട വച്ചിരിക്കുന്ന പാത്രങ്ങളിൽ സ്ഥാനം പിടിക്കാറുണ്ട്. നനഞ്ഞതും ഈർപ്പമുള്ളതുമായ അവസ്ഥയാണ് ഇതിന് കാരണം. മാവ് ശരിയായി സൂക്ഷിക്കുകയാണെങ്കിൽ ഇത്തരം ചെറിയ പ്രാണികളിൽ നിന്ന് നിങ്ങൾക്ക് അത് സംരക്ഷിക്കാനാകും.
പൊടിവർഗങ്ങൾ അതായത്, ആട്ട, മൈദ, അരിപ്പൊടി, റാഗിപ്പൊടി തുടങ്ങിയവ എങ്ങനൊക്കെ സൂക്ഷിച്ചാലും അതിൽ കുറച്ചുനാൾ കഴിയുമ്പോൾ ചില പ്രാണികളും പുഴുക്കളും വരാറുണ്ട്. ഒരാവശ്യത്തിന് എടുക്കുമ്പോഴാകും നമ്മളിത് കാണുന്നത്. അപ്പോഴേക്കും ഉപയോഗശൂന്യമായി മാറിയിരിക്കും ഇവ. മിക്ക വീടുകളിലും ഏറ്റവും കൂടുതൽ സൂക്ഷിക്കുന്നത് ഗോതമ്പ് പൊടി തന്നെയാണ്. അത്തരത്തിൽ സൂക്ഷിച്ചിരിക്കുന്ന ആട്ടയിൽ പ്രാണികൾ കയറികൂടിയാൽ ചെയ്യേണ്ട ചില മാർഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
നിങ്ങളുടെ അടുക്കള എത്ര വൃത്തിയുള്ളതാണെങ്കിലും ചെറിയ ജീവികൾ ആട്ട വച്ചിരിക്കുന്ന പാത്രങ്ങളിൽ സ്ഥാനം പിടിക്കാറുണ്ട്. നനഞ്ഞതും ഈർപ്പമുള്ളതുമായ അവസ്ഥയാണ് ഇതിന് കാരണം. മാവ് ശരിയായി സൂക്ഷിക്കുകയാണെങ്കിൽ ഇത്തരം ചെറിയ പ്രാണികളിൽ നിന്ന് നിങ്ങൾക്ക് അത് സംരക്ഷിക്കാനാകും.
സ്റ്റീൽ പാത്രങ്ങൾ:
ആട്ടപ്പൊടി സഞ്ചികളിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ സൂക്ഷിക്കരുത്. ഇങ്ങനെ സുക്ഷിച്ചാൽ അതിൽ വായു കടന്നുകയറുന്നു. ഇത് ഈർപ്പം ഉണ്ടാക്കുകയും മാവിൻ്റെ ഗുണം ഇല്ലാതാക്കുകയും ചെയ്യും. ആട്ടപ്പൊടിയും മറ്റ് പൊടികളും സൂക്ഷിക്കാൻ എപ്പോഴും സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് പാത്രം കഴുകി വെയിലത്ത് വച്ച് നന്നായി ഉണക്കണം. കണ്ടെയ്നറിനുള്ളിൽ ഒരു തുള്ളിപോലും വെള്ളം ഉണ്ടാകരുത്. അതുപോലെ ആവശ്യത്തിന് മാവ് എടുക്കുമ്പോൾ നനഞ്ഞ സ്പൂൺ കൊണ്ടോ കൈകൾകൊണ്ടോ എടുക്കരുത്. ഉണങ്ങിയ സ്പൂൺ മാത്രം ഉപയോഗിക്കുക.
ALSO READ: മുടി കൊഴിച്ചിൽ എപ്പോഴാണ് അസാധാരണമാകുന്നത്; ഈ അവസ്ഥ ശ്രദ്ധിക്കണം
ഉപ്പ് സംരക്ഷിക്കും:
നിങ്ങൾക്ക് ആട്ടപ്പൊടി കൂടുതൽ നാൾ സൂക്ഷിക്കുന്നതിന് ഉപ്പ് ഉപയോഗിക്കാം. വളരെ കുറച്ച് മാത്രം അളവിൽ ആട്ടപൊടിയിൽ ഉപ്പ് ചേർത്താൽ ഇതിലേക്ക് പെട്ടെന്ന് പ്രാണികളോ പുഴുക്കളോ കടന്നുകൂടില്ല. പകരം കൂറെ കാലം കേടുവരാതെ ഇരിക്കുകയും ചെയ്യും. ഉപ്പ് ചേർത്ത് നന്നായി ഇളക്കി സൂക്ഷിച്ചു വച്ചാൽ മതിയാകും.
കറുവപ്പട്ടയും വറ്റൽമുളകും:
ആട്ട മാവിലോ മറ്റ് വസ്തുക്കളിലോ ഉണക്ക മുളക് അല്ലെങ്കിൽ കറുവപ്പട്ടയുടെ ഇല എന്നിവ ചേർക്കുന്നതും ഇത്തരം പ്രാണികളുടെ ശല്യം ഒഴിവാക്കാൻ സഹായിക്കും. 10-15 ഉണക്കമുളകും 3-4 കറുവപ്പട്ടയുടെ ഇലയും എടുത്ത് ആട്ടപൊടിയിൽ ഇടുക. ഇടുേമ്പാൾ ചുവന്ന മുളകിൻ്റെ വിത്തുകൾ ആട്ട മാവിൽ വീണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്ക് എടുത്ത് വെയിലത്ത് വച്ച് ഉണക്കുന്നത് പ്രാണികൾ കയറുന്നത് തടയും.