Palakkad Idols Stolen: ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കാണാനില്ല; പാലക്കാട് വൻ കവർച്ച
Palakkad Temple Panchaloha Idols Stolen: ഓട് പൊളിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിന്റെ അകത്തുകടന്നത്തെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാസാമഗ്രികളും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താൻ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.
പാലക്കാട്: വിക്ടോറിയ കോളേജിന് സമീപത്തുള്ള ക്ഷേത്രത്തിൽ വൻ കവർച്ച. പാലക്കാട് തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിലുണ്ടായിരുന്ന ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ എന്നിങ്ങനെ അഞ്ച് പഞ്ചലോഹ വിഗ്രഹങ്ങളാണ് നഷ്ടമായിരിക്കുന്നത്.
ഓട് പൊളിച്ചാണ് മോഷ്ടാക്കൾ ക്ഷേത്രത്തിന്റെ അകത്തുകടന്നത്തെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാസാമഗ്രികളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ALSO READ: ശബരിമല ശ്രീകോവിലിന്റെ വാതിലിലും മോഷണം? 5 പ്രമുഖർ ഉടൻ അറസ്റ്റിലായെക്കും
രാവിലെ പൂജകൾക്കായി പൂജാരി നട തുറന്നപ്പോഴാണ് വിഗ്രഹങ്ങൾ മോഷണം പോയ വിവരം പുറത്തറിയുന്നത്. രാത്രിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. മോഷ്ടാവിനെ കണ്ടെത്താൻ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്. ഡോഗ് സ്കോഡ് അടക്കം സ്ഥരത്തെത്തി പരിശോധന നടത്തുന്നുണ്ട്.