AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gardening: ഒരു രൂപ പോലും ചെലവില്ല, ഗാർഡൻ അടിപൊളിയാക്കാൻ വീട്ടിൽ തന്നെയുണ്ട് വഴി!

DIY Zero - Cost Garden Ideas: മനോഹരമായ ഒരു പൂന്തോട്ടമോ പച്ചക്കറിത്തോട്ടമോ ഒരുക്കാൻ വലിയ തുക ചെലവാകുമെന്നാണ് പലരുടെയും ധാരണ. എന്നാൽ, ഒരു രൂപ പോലും ചെലവില്ലാതെ അടിപൊളി ഗാർഡൻ ഒരുക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? ചില ഐഡിയകൾ ഇതാ....

Nithya Vinu
Nithya Vinu | Updated On: 31 Jul 2026 | 02:45 PM
വീട്ടിൽ മനോഹരമായ തോട്ടം ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. ഇനി ഫ്ലാറ്റിലാണെങ്കിൽ പോലും  ബാൽക്കണിയും ഗാർഡൻ പോലെ ഒരുക്കാറുണ്ട്.  മനോഹരമായ ഒരു പൂന്തോട്ടമോ പച്ചക്കറിത്തോട്ടമോ ഒരുക്കാൻ വലിയ തുക ചെലവാകുമെന്നാണ് പലരുടെയും ധാരണ. എന്നാൽ, ഒരു രൂപ പോലും ചെലവില്ലാതെ അടിപൊളി ഗാർഡൻ ഒരുക്കാൻ സാധിക്കുമെന്ന് അറിയാമോ? ചില ഐഡിയകൾ ഇതാ.... (Image Credit source: Getty Images)

1 / 5
കമ്പോസ്റ്റുകളും വളങ്ങളും കടയിൽ നിന്ന് വാങ്ങുന്നതിന് പകരം നിങ്ങളുടെ അടുക്കളയിലെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച വളം ഉണ്ടാക്കാവുന്നതാണ്. പച്ചക്കറി അവശിഷ്ടങ്ങൾ, പഴത്തോലുകൾ, ചായച്ചണ്ടി എന്നിവ ഒരു ചെറിയ പാത്രത്തിലോ കുഴിയിലോ ഇട്ട് സൂക്ഷിച്ചാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പോഷകസമ്പന്നമായ നല്ല ഒന്നാന്തരം ജൈവവളം തയ്യാറാക്കാം.

2 / 5
ഉപയോഗിച്ച ശേഷം ബാക്കിവരുന്ന ചായച്ചണ്ടിയും കഴുകി ഉണക്കി പൊടിച്ച മുട്ടത്തോടും ചെടികൾക്ക് മികച്ച പോഷകമാണ് നൽകുന്നത്. മുട്ടത്തോട് ചെടികൾക്ക് ആവശ്യമായ കാൽസ്യം നൽകുകയും കീടങ്ങളെ അകറ്റുകയും ചെയ്യുമ്പോൾ, ചായച്ചണ്ടി മണ്ണിന് നൈട്രജൻ നൽകി വളർച്ച വേഗത്തിലാക്കുന്നു.

3 / 5
അതുപോലെ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ, പഴയ ബക്കറ്റുകൾ, വെളിച്ചെണ്ണ ഡപ്പികൾ, എണ്ണ പാത്രങ്ങൾ എന്നിവ ഇനി കളയരുത്. ഇവ കഴുകി വൃത്തിയാക്കി തഴെ ചെറിയ ദ്വാരങ്ങളിട്ട് മണ്ണ് നിറച്ചാൽ ചെടികൾ നടാൻ അനുയോജ്യമായ നല്ല ചെടിച്ചട്ടികളായി മാറും. ഇവയിൽ പെയിന്റ് അടിച്ച് കൂടുതൽ ആകർഷകമാക്കുകയും ചെയ്യാം.

4 / 5
പുതിയ ചെടികൾ പണം കൊടുത്ത് വാങ്ങുന്നതിന് പകരം നിലവിലുള്ള ചെടികളുടെയോ അയൽപക്കത്തെ ചെടികളുടെയോ ആരോഗ്യമുള്ള തണ്ടുകൾ വെട്ടിയെടുത്ത് നട്ടുപിടിപ്പിക്കാം. പലതരം അലങ്കാരച്ചെടികളും മുക്കുറ്റി, മണി പ്ലാന്റ് തുടങ്ങിയവയും ഇത്തരത്തിൽ തണ്ടുകൾ വെള്ളത്തിലോ മണ്ണിലോ വെച്ച് എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്.

5 / 5
Follow Us