5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Muhurtham : ചില ദിവസങ്ങളിൽ കല്യാണങ്ങൾ കൂടുന്നത് എന്തുകൊണ്ട് ?… ശുഭ മുഹൂർത്തങ്ങൾ കണ്ടെത്തുന്നത് ഇങ്ങനെ…

Perfect muhoortham for marriage: പഞ്ചാം​ഗം അനുശാസിക്കാത്ത ദിവസങ്ങളിലും വിവാഹങ്ങൾ നടത്താറുണ്ട്. ഓരോ വിശേഷത്തിനും ഓരോ മുഹൂർത്തങ്ങളാണ് നോക്കുക.

Muhurtham : ചില ദിവസങ്ങളിൽ കല്യാണങ്ങൾ കൂടുന്നത് എന്തുകൊണ്ട് ?… ശുഭ മുഹൂർത്തങ്ങൾ കണ്ടെത്തുന്നത് ഇങ്ങനെ…
Follow Us
aswathy-balachandran
Aswathy Balachandran | Published: 02 Sep 2024 17:28 PM

കൊച്ചി: എന്തുകൊണ്ടായിരിക്കും ചില ദിവസങ്ങളിൽ കൂടുതൽ വിശേഷങ്ങൾ നടക്കുക എന്ന് ആലോചിച്ചിട്ടുണ്ടോ? വിവാഹത്തിനും ​ഗൃഹപ്രവേശത്തിനും പേരിടലിനും എല്ലാം മുഹൂർത്തം നോക്കുന്നവരാണ് നാം. ഇതെങ്ങനെ കണക്കു കൂട്ടുന്നു എന്നും ആലോചിക്കാറില്ലേ…

അതുപോലെ ഒന്നാണ് ചിങ്ങമാസത്തിൽ വിവാഹങ്ങൾ കൂടുതൽ നടക്കുന്നതും. ഇത്തവണ തന്നെ സെപ്റ്റംബർ 8 ന് റെക്കോഡ് വിവാഹങ്ങളാണ് ​ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത്. ഇതിനെല്ലാം മുഹൂർത്തം എന്ന വലിയ കാരണമുണ്ട്

ചിങ്ങത്തിലെ മുഹൂർത്തങ്ങൾ

തിളക്കമുള്ള ഏതാനും നക്ഷത്രങ്ങൾ ഉൾപ്പെട്ട നക്ഷത്രരാശിയാണ് ചിങ്ങം. പുരാതന കാലത്തു തന്നെ അന്നത്തെ നിരീക്ഷകരുടെ പ്രത്യേക ശ്രദ്ധക്ക് ഈ നക്ഷത്രങ്ങൾ പാത്രമാവുകയും അന്നു തന്നെ പേരുകൾ നിർദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.

തമിഴ് മാസമായ ആവണി ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാള മാസമായ ചിങ്ങം വരിക. ഓണം കൂടാതെ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ നാരായണഗുരു ജയന്തി, ചട്ടമ്പി സ്വാമി ജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങിയ വിശേഷങ്ങൾ വരുന്നതും ചിങ്ങത്തിലാണ്.

ALSO READ – ഒരു ദിവസം 328 വിവാഹങ്ങൾ; ശ്രദ്ധ നേടി ​ഗുരുവായൂരെ റെക്കോഡ് കല്യാണങ്ങൾ..

വളരെ വിശേഷപ്പെട്ട ഈ സമയത്ത് അവധികൾ കൂടുതൽ ലഭിക്കുന്നതും പ്രായോ​ഗികമായി എളുപ്പമാണ്. ഈ വർഷം ചിങ്ങത്തിൽ പഞ്ചാം​ഗം അനുസരിച്ച് രണ്ട് മുഹൂർത്തങ്ങളാണ് ഉള്ളത്. സെപ്റ്റംബർ 10 ന് രാവിലെ 8 മണിക്കും 10.54 -നും ഇടയിലാണ് ഇതിലൊന്ന്. മറ്റൊന്ന് സെപ്റ്റംബർ 14 ന് 8. 57 നും – 9 30 നും ഇടയിൽ. ഇതല്ലാത്ത ദിവസങ്ഹളിലും കല്യാണം നടക്കുന്നുണ്ട്.

​ഗുരുവായൂരിൽ കല്യാണം റെക്കോ‍ഡ് സൃഷ്ടിക്കുന്ന 8-ാം തിയതി ഞായറാഴ്ചയാണ്. മറ്റൊരു പ്രത്യേകത അടുത്ത ഞായർ തിരുവോണവും. അതോടെ ചിങ്ങം പൂർത്തിയാകും. കന്നമാസത്തിൽ വിവാഹങ്ങൾ കുറവാണ്. ഇത്തവണ 14-ന് ഉത്രാട ദിനത്തിലും വിവാഹങ്ങൾ കൂടുതൽ നടന്നേക്കാം എന്നാണ് ജ്യോതിഷ വിദ​ഗ്ധർ പറയുന്നത്.

പഞ്ചാം​ഗത്തിൽ ഇല്ലാത്ത മുഹൂർത്തങ്ങൾ എങ്ങനെ കണക്കു കൂട്ടാം

പഞ്ചാം​ഗം അനുശാസിക്കാത്ത ദിവസങ്ങളിലും വിവാഹങ്ങൾ നടത്താറുണ്ട്. ഓരോ വിശേഷത്തിനും ഓരോ മുഹൂർത്തങ്ങളാണ് നോക്കുക. വിവാഹത്തിനും ​ഗൃഹപ്രവേശത്തിനുമെല്ലാം വ്യത്യസ്തമായ നല്ല സമയങ്ങളാണെന്നു പറയാം.

ശുഭ ​ഗ്രഹങ്ങളുടെ സാന്നിധ്യം നോക്കി കുറിച്ചെടുക്കുന്ന താരതമ്യേന നല്ല സമയങ്ങളാണ് പഞ്ചാം​ഗത്തിൽ ഇല്ലാത്ത മുഹൂർത്തങ്ങൾ. ഇത് അവധി ദിവസവും ആളുകളുടെ സൗകര്യവും അനുസരിച്ചാണ് തീരുമാനിക്കുക. നല്ല നാൾ, നല്ല ​ഗ്രഹനില, തുടങ്ങിയവ ഇതിൽ ഘടകമാകുന്നു.

Latest News