Skincare Tips: വെറുതെ കാശ് കളയല്ലേ! സ്കിൻകെയർ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഇതൊക്കെ നോക്കണം

Tips to Choose Right Skincare Products: ദിവസേന പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതിനാൽ ഓരോ തവണയും വ്യത്യസ്തമായവ പരീക്ഷിക്കാൻ നമുക്ക് തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, എല്ലാ ഉൽപ്പന്നങ്ങളും എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം, വ്യക്തിപരമായ താൽപ്പര്യങ്ങൾ, ദിനചര്യകൾ എന്നിവയെല്ലാം പ്രധാനമാണ്.

Skincare Tips: വെറുതെ കാശ് കളയല്ലേ! സ്കിൻകെയർ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഇതൊക്കെ നോക്കണം

പ്രതീകാത്മക ചിത്രം

Updated On: 

27 Nov 2026 | 10:42 AM

ഇന്ന് വ്യത്യസ്ത ബ്രാൻഡുകളിൽ ധാരാളം ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ നമ്മുടെ വിപണിയിൽ ലഭ്യമാണ്. മോയ്‌സ്ചറൈസറുകളും മുതൽ സെറമുകളും സൺസ്ക്രീനുകളും വരെ നിരവധി ഓപ്ഷനുകൾ കടകളിലും ഓൺലൈനിലും ലഭ്യമാണ്. ദിവസേന പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നതിനാൽ ഓരോ തവണയും വ്യത്യസ്തമായവ പരീക്ഷിക്കാൻ നമുക്ക് തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ, എല്ലാ ഉൽപ്പന്നങ്ങളും എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. അതുകൊണ്ട് തന്നെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം, വ്യക്തിപരമായ താൽപ്പര്യങ്ങൾ, ദിനചര്യകൾ എന്നിവയെല്ലാം പ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചർമ്മത്തിന്റെ സ്വഭാവം തിരിച്ചറിയുക

ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പുള്ള ആദ്യപടി നിങ്ങളുടെ ചർമ്മം ഏത് തരത്തിലുള്ളതാണെന്ന് മനസ്സിലാക്കുക എന്നതാണ്. പൊതുവെ എണ്ണമയമുള്ള ചർമ്മം (Oily), വരണ്ട ചർമ്മം (Dry), കോമ്പിനേഷൻ (Combination), സാധാരണ ചർമ്മം (Normal) എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ചിലർക്ക് ചില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് അസ്വസ്ഥതകളുണ്ടാകുന്ന സെൻസിറ്റീവ് ചർമ്മവുമുണ്ടാകാം. എണ്ണമയമുള്ള ചർമ്മക്കാർക്ക് ഭാരം കുറഞ്ഞ (Lightweight) മോയ്‌സ്ചറൈസറുകളായിരിക്കും അനുയോജ്യം. എന്നാൽ വരണ്ട ചർമ്മമുള്ളവർക്ക് കൂടുതൽ ഈർപ്പം നൽകുന്ന ക്രീമുകളാകും നല്ലത്. മുഖം കഴുകിയ ശേഷവും, പകൽ സമയങ്ങളിലും ചർമ്മത്തിന് എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് ശ്രദ്ധിക്കുക.

ചേരുവകൾ

ഉൽപ്പന്നങ്ങളുടെ മുൻവശത്തെ ലേബലിൽ അവയുടെ പ്രധാന ഗുണങ്ങൾ മാത്രമായിരിക്കും എഴുതിയിട്ടുണ്ടാവുക. എന്നാൽ പിൻവശത്തെ ചേരുവകളുടെ പട്ടിക വായിക്കുന്നതിലൂടെ നിങ്ങൾ എന്താണ് വാങ്ങുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ് ചേരുവകൾ വായിക്കാൻ അല്പസമയം മാറ്റിവെക്കുക. മുമ്പ് ഏതെങ്കിലും പ്രത്യേക ചേരുവകൾ കാരണം നിങ്ങൾക്ക് അലർജിയോ അസ്വസ്ഥതകളോ ഉണ്ടായിട്ടുണ്ടെങ്കിൽ, അവ ഇതിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

ALSO READ: ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? ലിപ് ബാം അല്ല, ഇനി ഇവ ഇട്ടുനോക്കൂ…

ട്രെൻഡിംഗ് ആയതുകൊണ്ട് മാത്രം വാങ്ങരുത്

സോഷ്യൽ മീഡിയ വഴി സ്കിൻകെയർ ട്രെൻഡുകൾ ഇന്ന് അതിവേഗം പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരം ലഭിച്ചു എന്നതുകൊണ്ട് മാത്രം അത് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. ഒരു ട്രെൻഡിംഗ് ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് അത് എന്തിനാണ് ഉപയോഗിക്കുന്നതെന്നും നിങ്ങളുടെ ദിനചര്യയിൽ അത് ശരിക്കും ആവശ്യമുണ്ടോ എന്നും ചിന്തിക്കുക.

കാലാവധിയും പാക്കേജിംഗും

ഉൽപ്പന്നം നിർമ്മിച്ച തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും എപ്പോഴും പരിശോധിക്കുക. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അവയുടെ ഗുണനിലവാരത്തെയും ചർമ്മത്തെയും ദോഷകരമായി ബാധിക്കും. പാക്കേജിംഗ് വ്യക്തമായി പരിശോധിക്കുക.

ഒരേസമയം നിരവധി പുതിയ ഉൽപ്പന്നങ്ങൾ

ഒരേസമയം ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നത്, അവയിൽ ഓരോന്നും നിങ്ങളുടെ ചർമ്മത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുന്നത് പ്രയാസകരമാക്കും. ചർമ്മത്തിൽ എന്തെങ്കിലും അസ്വസ്ഥതകളോ അലർജിയോ ഉണ്ടായാൽ, ഏത് ഉൽപ്പന്നമാണ് അതിന് കാരണമായതെന്ന് തിരിച്ചറിയാൻ കഴിയാതെ വരും. അതിനാൽ പുതിയ ഉൽപ്പന്നങ്ങൾ ഓരോന്നായി സാവധാനം ഉൾപ്പെടുത്തുന്നതാണ് ബുദ്ധി.

English Summary:

A wide range of skincare products is available in the market, but not every product is suitable for everyone. Therefore, choosing the right skincare products requires considering your skin type, personal preferences, and daily routine. Understanding these factors can help you select products that best suit your skin’s needs and maintain healthy skin.

Loading...
Unable to load recommendations.
Follow Us
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
5000mAh ബാറ്ററി, 9999 രൂപ വില; HMD റൈസ് ഇന്ത്യയിലെത്തി
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം