Gas Burner Cleaning Tips: ബർണറിലൂടെ തീ പാറും! സ്റ്റൗ ബർണർ പുതിയതുപോലെ മിനുക്കിയെടുക്കാൻ ഈ വിദ്യ മതി
Gas Burner Cleaning Tips And Tricks: ഗ്യാസിന് ഈ വിലകൂടി നിൽക്കുന്ന സമയത്ത് വെറുതെ കളയാതെ കൃത്യമായ സമയത്ത് ഒന്ന് വൃത്തിയാക്കിയാൽ ഗ്യാസും ലാഭിക്കാം പാചകവും ഈസിയാക്കാം. ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോൾ നീല ജ്വാലയ്ക്ക് പകരം മഞ്ഞയോ ചുവപ്പോ നിറത്തിൽ തീ കത്തുക, ബർണറിലെ ദ്വാരങ്ങൾ അടഞ്ഞുപോയി പാചകത്തിന് കൂടുതൽ സമയമെടുക്കുക എന്നിവ അടുക്കളയിലെ പ്രധാന പ്രശ്നങ്ങളാണ്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
സ്റ്റൗ നന്നായി കത്തുന്നില്ല എന്ന് മിക്കവരും പരാതി പറയാറുണ്ട്. വർഷങ്ങളായി ഉപയോഗിച്ച ഗ്യാസ് ബർണർ ഒരിക്കൽ പോലും വൃത്തിയാക്കാത്തവരാണ് നിങ്ങളെങ്കിൽ തീ കത്തുകയുമില്ല ഗ്യാസ് നഷ്ടം വരുകയും ചെയ്യും. ഗ്യാസിന് ഈ വിലകൂടി നിൽക്കുന്ന സമയത്ത് വെറുതെ കളയാതെ കൃത്യമായ സമയത്ത് ഒന്ന് വൃത്തിയാക്കിയാൽ ഗ്യാസും ലാഭിക്കാം പാചകവും ഈസിയാക്കാം. ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോൾ നീല ജ്വാലയ്ക്ക് പകരം മഞ്ഞയോ ചുവപ്പോ നിറത്തിൽ തീ കത്തുക, ബർണറിലെ ദ്വാരങ്ങൾ അടഞ്ഞുപോയി പാചകത്തിന് കൂടുതൽ സമയമെടുക്കുക എന്നിവ അടുക്കളയിലെ പ്രധാന പ്രശ്നങ്ങളാണ്.
എന്നാൽ കടകളിൽ കൊടുക്കാതെ തന്നെ വീട്ടിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ബർണർ പുതിയതുപോലെ വൃത്തിയാക്കിയെടുക്കാം. വിനാഗിരി, ബേക്കിംഗ് സോഡ, നാരങ്ങാനീര്, ചൂടുവെള്ളം തുടങ്ങിയ വസ്തുക്കൾ മാത്രം മതി ഈ വസ്തുക്കൾ ക്ലീൻ ആക്കാൻ. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
ALSO READ: കവറുകൾ അഴിക്കാതെ സോഫ എങ്ങനെ പുത്തൻ പോലെയാക്കാം? വീട്ടമ്മമാർ അറിഞ്ഞിരിക്കണം
വൃത്തിയാക്കേണ്ട രീതികൾ
ഗ്യാസ് സ്റ്റൗ പൂർണ്ണമായും ഓഫ് ചെയ്ത് തണുത്തതിനു ശേഷം ബർണറുകൾ ഊരിയെടുക്കുക. ഒരു പാത്രത്തിൽ ചൂടുവെള്ളമെടുത്ത് അതിലേക്ക് 1 കപ്പ് വിനാഗിരിയും 2 ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക. ഇതിലേക്ക് ബർണറുകൾ മുക്കിവെക്കുക. 15-20 മിനിറ്റ് വെക്കുന്നത് കരിയും അഴുക്കും പെട്ടെന്ന് ഇളകിപ്പോരാൻ സഹായിക്കും.
20 മിനിറ്റിന് ശേഷം ബർണർ പുറത്തെടുത്ത്, അല്പം ബേക്കിംഗ് സോഡയും നാരങ്ങാനീരും തൊട്ട് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചുരയ്ക്കുക. ബർണറിലെ ചെറിയ ദ്വാരങ്ങളിലുള്ള അഴുക്ക് കളയാൻ സേഫ്റ്റി പിന്നോ നേർത്ത കമ്പിയോ ഉപയോഗിക്കാം. നന്നായി കഴുകിയ ശേഷം ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ബർണറിലെ ഈർപ്പം പൂർണ്ണമായും മാറിയ ശേഷമേ തിരികെ സ്റ്റൗവിൽ വെക്കാവൂ.
ഗ്യാസ് സ്റ്റൗ പൂർണ്ണമായി ക്ലീൻ ചെയ്യാം
ഗ്യാസ് സ്റ്റൗവിന്റെ ബർണറുകൾ പോലെ തന്നെ പ്രധാനമാണ് അതിന്റെ ബോഡിയും ഗ്ലാസ് ടോപ്പ് അല്ലെങ്കിൽ സ്റ്റീൽ ടോപ്പ്. ഗ്ലാസ് ടോപ്പുകളിൽ പോറലുകൾ വീഴാൻ സാധ്യതയുള്ളതിനാൽ കാഠിന്യമേറിയ ബ്രഷുകളോ സ്റ്റീൽ സ്ക്രബറുകളോ ഉപയോഗിക്കരുത്. സ്റ്റൗ തണുത്ത ശേഷം ഉപരിതലത്തിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ നനഞ്ഞ തുണി ഉപയോഗിച്ച് മാറ്റുക. ഒരു സ്പ്രേ ബോട്ടിലിൽ സമമായി വെള്ളവും വിനാഗിരിയും കലർത്തി ഗ്ലാസ് ടോപ്പിൽ സ്പ്രേ ചെയ്യുക.
അഞ്ച് മിനിറ്റിന് ശേഷം സോഫ്റ്റ് സ്പഞ്ചിൽ അല്പം ഡിഷ് വാഷ് സോപ്പ് തൊട്ട് എണ്ണമയമുള്ള ഭാഗങ്ങൾ പതുക്കെ തുടയ്ക്കുക. ഉണങ്ങിയ ഒരു മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ഗ്ലാസ് ടോപ്പ് പോറലുകൾ വീഴാതെ തിളങ്ങും. ഗ്യാസ് സ്റ്റൗവിന്റെ ഓൺ/ ഓഫ് നോബുകളുടെ ഉള്ളിലേക്ക് വെള്ളം ഇറങ്ങാത്ത രീതിയിൽ പതുക്കെ നനഞ്ഞ തുണി ഉപയോഗിച്ച് മാത്രം തുടച്ചെടുക്കാൻ ശ്രദ്ധിക്കുക.
English Summary:
If your tea’s been taking forever to boil lately, or that flame under your kadai looks more yellow-orange than a proper blue, your burner’s probably trying to tell you something.