AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ind vs Bangladesh Live: സെമി നേടിയാൽ മെഡൽ ഉറപ്പ്, ഇന്ത്യ-ബംഗ്ലാദേശ് വനിതാ ടീമുകൾ ഏറ്റുമുട്ടും

വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചാമ്പ്യന്മാരായ ഇന്ത്യ അവസാന നാലിൽ ഇടം നേടി. മത്സരത്തിൻ്റെ തത്സമയ അപ്ഡേറ്റുകൾ ഇവിടെ അറിയാം, നിലവിൽ വളരെ അധികം സാധ്യതയാണ് ഇന്ത്യക്ക് സെമിയിലുള്ളത്. ഏഷ്യാ കപ്പിലെ മികച്ച പ്രകടനവും കൂടി കണക്കിലെടുത്താൽ വിജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കേണ്ട

Arun Nair
Arun Nair | Updated On: 20 Sep 2026 | 10:34 AM
Ind vs Bangladesh Live: സെമി നേടിയാൽ മെഡൽ ഉറപ്പ്, ഇന്ത്യ-ബംഗ്ലാദേശ് വനിതാ ടീമുകൾ ഏറ്റുമുട്ടും
Ind Vs Bangladesh Woman Asian Games Live

LIVE NEWS & UPDATES

  • 20 Sep 2026 10:34 AM (IST)

    ഇന്ത്യ ബാറ്റിങ് തുടങ്ങി

    ബംഗ്ലാദേശിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. ഷഫാലി വെർമയും സ്മൃതി മന്ദാനയുമാണ് ഇന്ത്യക്കായി ബാറ്റിങ് ഓപ്പൺ ചെയ്തത്.

  • 20 Sep 2026 10:11 AM (IST)

    ടോസ്

    ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

  • 20 Sep 2026 10:04 AM (IST)

    ബംഗ്ലാദേശ് വന്ന വഴി

    ചൈനക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്നാണ് ബംഗ്ലാദേശ് വനിതകൾ സെമി ഫൈനലിൽ എത്തിയത്. നിഗാർ സുൽത്താന നയിക്കുന്ന ബംഗ്ലാദേശ് ടീമിന്റെ പ്രധാന കരുത്ത് അവരുടെ സ്പിൻ ബോളിംഗ് നിരയാണ്. ജപ്പാനിലെ പിച്ചുകളിൽ റബേയ ഖാൻ, സുൽത്താന ഖാതുൻ തുടങ്ങിയ സ്പിന്നർമാർ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.

  • 20 Sep 2026 09:52 AM (IST)

    ഇന്ത്യൻ വനിതാ ടീം സ്ക്വാഡ്

    ഷഫാലി വർമ, സ്മൃതി മന്ദാന, ഭാരതി ഫുൽമാലി, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (WK), ജി കമാലിനി, ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, നന്ദനി ശർമ, ക്രാന്തി ഗൗഡ്

മെഡൽ നേട്ടത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കാതെ ഏഷ്യൻ ഗെയിംസിന്റെ സെമി ഫൈനലിൽ ഇന്ത്യ- ബംഗ്ലാദേശ് വനിതാ ടീമുകൾ ഇന്ന് സെമിയിൽ ഏറ്റുമുട്ടും. ഞായറാഴ്ച കൊറോഗി സ്‌പോർട്‌സ് പാർക്കിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 10:30 നാണ് മത്സരങ്ങൾ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചാമ്പ്യന്മാരായ ഇന്ത്യ അവസാന നാലിൽ ഇടം നേടി. ശ്രീ ചരണിയും ഷഫാലി വർമ്മയും ചേർന്നാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരം മഴയിൽ മുങ്ങിയതിനെത്തുടർന്ന് ഐസിസി റാങ്കിംഗിൽ ഉയർന്ന റാങ്കുള്ള ടീമെന്ന നിലയിൽ സെമിയിലേക്ക് ബംഗ്ലാദേശിന് അവസരം ലഭിക്കുകയായിരുന്നു. മത്സരത്തിൻ്റെ തത്സമയ അപ്ഡേറ്റുകൾ ഇവിടെ അറിയാം.

Published On - Sep 20,2026 9:37 AM

Follow Us