AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala SSLC Minimum Mark: എസ്എസ്എൽസിക്ക് മിനിമം മാർക്ക് ഇക്കൊല്ലവും നടപാകില്ല: ഒന്നാം ക്ലാസിലെ പ്രായപരിധിയിലും മാറ്റമില്ല

Kerala SSLC Minimum Mark Plan: എസ്എസ്എൽസി പരീക്ഷയിൽ പഴയപടിയുള്ള മാർക്കിടൽ തന്നെ തുടരും. പഠനനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പരിഷ്കാരമാണ് ഇപ്പോഴത്തെ സർക്കാർ മരവിപ്പിച്ചത്. ഈ വർഷം മുതൽ പത്താം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. എന്നാൽ തൽക്കാലം നടപ്പാക്കേണ്ടെന്നാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനം.

Kerala SSLC Minimum Mark: എസ്എസ്എൽസിക്ക് മിനിമം മാർക്ക് ഇക്കൊല്ലവും നടപാകില്ല: ഒന്നാം ക്ലാസിലെ പ്രായപരിധിയിലും മാറ്റമില്ല
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 20 Sep 2026 | 09:48 AM

തിരുവനന്തപുരം: എസ്എസ്എൽസിക്ക് മിനിമം മാർക്ക് വേണമെന്ന ആവശ്യം ഇക്കൊല്ലവും നടപാകില്ല. ഹൈസ്കൂളിൽ മിനിമം മാർക്ക് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചതോടെയാണ് ഈ തീരുമാനം. അതിനാൽ എസ്എസ്എൽസി പരീക്ഷയിൽ പഴയപടിയുള്ള മാർക്കിടൽ തന്നെ തുടരും. പഠനനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പരിഷ്കാരമാണ് ഇപ്പോഴത്തെ സർക്കാർ മരവിപ്പിച്ചത്. ഈ വർഷം മുതൽ പത്താം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. എന്നാൽ തൽക്കാലം നടപ്പാക്കേണ്ടെന്നാണ് യുഡിഎഫ് സർക്കാരിന്റെ തീരുമാനം.

വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും വിശദമായി പരിശോധിക്കേണ്ടതിനാലാണ് വിഷയത്തിൽ കൃത്യമായ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അറിയിച്ചു. തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ മുൻകൂട്ടി കണ്ട് പരിഹരിക്കാനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നഴ്‌സിംഗ് പഠിച്ചവർക്ക് കേന്ദ്ര സർക്കാർ ജോലി: ഒഴിവുകൾ എത്ര?

എന്താണ് മിനിമം മാർക്ക് പരിഷ്ക്കരണം?

സ്‌കൂൾ പരീക്ഷകളിൽ നിരന്തരമൂല്യനിർണയ മാർക്കിന്റെ മാത്രം ബലത്തിൽ വിദ്യാർത്ഥികൾ വിജയിക്കുന്ന രീതിക്ക് പകരമായി എഴുത്തുപരീക്ഷയ്ക്ക് തന്നെ നിർബന്ധമായും മിനിമം മാർക്ക് വ്യവസ്ഥ നടപ്പിലാക്കുക എന്നതായിരുന്നു മിനിമം മാർക്ക് പരിഷ്ക്കരണം കൊണ്ട് ഉദ്ദേശിച്ചത്. ഓരോ വിഷയത്തിലും വിജയിക്കാൻ എഴുത്തുപരീക്ഷയ്ക്ക് മാത്രം കുറഞ്ഞത് 30 ശതമാനം മാർക്ക് നിർബന്ധമായും നേടിയിരിക്കണം എന്നതായിരുന്നു വ്യവസ്ത.

അധ്യാപകർ നൽകുന്ന 20 ശതമാനം വരെയുള്ള സിഇ മാർക്ക് മാത്രം ചേർത്ത് ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ ജയിപ്പിക്കുന്ന നിലവിലെ രീതിയെ മാറ്റിസ്ഥാപിക്കാനാണ് മിനിമം മാർക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. പഠനനിലവാരം കുറയുന്നു എന്ന പരാതികളെത്തുടർന്നാണ് മിനിമം മാർക്ക് രീതി മടക്കിക്കൊണ്ടുവരാൻ രണ്ട് വർഷം മുമ്പ് തീരുമാനിച്ചത്.

2024–25 ൽ എട്ടാം ക്ലാസിലും കഴിഞ്ഞ അധ്യയന വർഷം ഒമ്പതാം ക്ലാസിലും ഈ പരിഷ്ക്കരണം ‌‌നടപ്പാക്കി. ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസിക്ക് നടപ്പാക്കാനാണ് നേരത്തെ തീരുമാനിച്ചത്. എട്ട്, ഒമ്പത് ക്ലാസുകളിൽ വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികളെ തോൽപിക്കുന്നതിന് പകരമായി അവരെ അവധിക്കാലത്തു പ്രത്യേക പരിശീലനം നൽകി വീണ്ടും പരീക്ഷ നടത്തുകയാണു ചെയ്തത്.

ഒന്നാം ക്ലാസ്: പ്രായപരിധിയിൽ മാറ്റമില്ല

പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത അധ്യയനവർഷവും അഞ്ച് വയസ്സായി തന്നെ തുടരും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 6 വയസ്സാക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ (NEP) നിർദ്ദേശം കേരളത്തിൽ ഇക്കൊല്ലം നടപ്പിലാക്കില്ല. വർഷങ്ങളായി സംസ്ഥാനത്ത് തുടരുന്ന 5 വയസ്സ് എന്ന നിബന്ധന തന്നെ തുടർന്നും നിലനിർത്താൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു.

ഒന്നാം ക്ലാസ് പ്രവേശനം 6 വയസ്സാക്കി ഉയർത്തിയാൽ ആ അധ്യയന വർഷം വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുത്തനെ കുറയുമെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് സർക്കാർ 6 വയസ്സ് പ്രായപരിധി നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും, പിന്നീട് ഉയർന്ന എതിർപ്പുകളെ തുടർന്ന് അടുത്ത അധ്യയന വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

English Summary:

Kerala will not introduce the minimum marks requirement for the SSLC examination this academic year. The government’s assessment is that there is no need to change the five-year age limit that Kerala has followed for years.

Follow Us