AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Facial: വിവാഹ സീസൺ അടുത്തെത്തി, ബ്യൂട്ടിപാർലറിലേക്ക് ഓടേണ്ട! ഫേഷ്യൽ എള്ളുപ്പത്തിൽ വീട്ടിൽ ചെയ്യാം

Saloon Style Facial in Home: ചെറുചൂടു വെള്ളത്തിൽ മുഖം കഴുകിയതിന് ശേഷം ഫേസ്വാഷ് ഉപയോ​ഗിച്ച് വീണ്ടും മുഖം കഴുകി, ഉണങ്ങിയ ടവൽ കൊണ്ട് ഒപ്പിയെടുക്കുക.

Facial: വിവാഹ സീസൺ അടുത്തെത്തി, ബ്യൂട്ടിപാർലറിലേക്ക് ഓടേണ്ട! ഫേഷ്യൽ എള്ളുപ്പത്തിൽ വീട്ടിൽ ചെയ്യാം
Facial (Image Credits: Social Media)
Athira CA
Athira CA | Published: 16 Dec 2024 | 12:47 PM

ധനുവും മകരവുമെല്ലാം വിവാഹ സീസണിന്റെ കാലമാണ്. സുഹൃത്തുകളുടെയും ബന്ധുകളുടെയും അങ്ങനെ പങ്കെടുക്കേണ്ട ഒരുപാട് കല്യാണങ്ങൾ നമ്മുടെ ലിസ്റ്റിൽ ഉണ്ടാകും. ഈ കല്യാണങ്ങൾക്ക് സുന്ദരികളും സുന്ദരന്മാരുമായി പോകാൻ ആ​ഗ്രഹിക്കാത്തവർ ഉണ്ടാകുമോ? ബ്യൂട്ടിപാർലറിനെ ആശ്രയിക്കാതെ വീട്ടിൽ തന്നെ സിമ്പിളായി ഫേഷ്യൽ ചെയ്യാം. നമ്മുടെ ചർമ്മത്തിന് യോജിക്കുന്ന വസ്തുകൾ ഉപയോ​ഗിച്ചുള്ള സിമ്പിൾ ഫേഷ്യൽ ആണിത്.

1.ക്ലെൻസിം​ഗ്

ഫേഷ്യലിന്റെ ആദ്യ സ്റ്റെപ്പ് ക്ലെൻസിം​ഗ് ആണ്. ചെറുചൂടു വെള്ളത്തിൽ മുഖം കഴുകിയതിന് ശേഷം ഫേസ്വാഷ് ഉപയോ​ഗിച്ച് വീണ്ടും മുഖം കഴുകി, ഉണങ്ങിയ ടവൽ കൊണ്ട് ഒപ്പിയെടുക്കുക. ശേഷം മുഖം മിനുസമുള്ളതാക്കാൻ ആൽമണ്ട് ഓയിലോ ഒലിവ് ഓയിലോ ഉപയോ​ഗിച്ച് തടവുന്നത് നല്ലതാണ്.

2.സ്ക്രബ്

അടുത്ത സ്റ്റെപ്പ് സ്ക്രബിം​ഗ് ആണ്. ഇതിനായി വീട്ടിൽ സ്ക്രബ് തയ്യാറാക്കണം. സ്കിൻ ടെെപ്പിന് അനുയോജ്യമായ സ്ക്രബ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.

ഓയിലി സ്കിൻ: ഒരു ടീസ്പൂൺ തേനും അര ടീസ്പൂൺ പഞ്ചസാര പൊടിയും ചേർത്ത് മിക്സ് ചെയ്യുക.

നോർമൽ സ്കിൻ: ഒരു ടീസ്പൂൺ ഓട്സ്, പാൽ, തേൻ എന്നിവയാണ് സക്രബ് തയ്യാറാക്കാൻ വേണ്ടത്.

ഡ്രൈ സ്കിൻ: തരിയായി പൊടിച്ച ഒരു ടീസ്പൂൺ ബദാമിലേക്ക് അര ടീസ്പൂൺ വീതം തേനും ഒലിവ് ഓയിലും ചേർക്കുക.

സ്കിൻ ടെെപ്പിന് അനുയോജ്യമായ സ്ക്രബ് ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി എടുക്കുക.

3.മസാജ്

ഫേഷ്യലിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗം മസാജാണ്. മുഖത്തിന്റെ ഓരോ ഭാ​ഗവും കെെ ഉപയോ​ഗിച്ച് മസാജ് ചെയ്യണം. അല്ലെങ്കിൽ മസാജ് റോളർ ഉപയോ​ഗിച്ച് മസാജ് ചെയ്താലും മതി.

4.ആവി പിടിക്കുക

ഫേസ്വാഷ് ഉപയോ​ഗിച്ചിട്ടും പോകാത്ത അഴുക്കുകൾ ആവി പിടിക്കുമ്പോൾ പോകും എന്നാണ് വിലയിരുത്തൽ. ചർമ്മത്തിലെ സുഷിരങ്ങൾ തുറന്ന് അഴുക്ക് നീക്കം ചെയ്യാൻ ആവിക്ക് സാധിക്കും. കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ആവി പിടിക്കണം.

5.ഫേസ്പാക്ക്

ആവി പിടിച്ചതിന് ശേഷം ചർമ്മത്തിന് അനുയോജ്യമായ ഫേസ്പാക്ക് മുഖത്തിടണം.

ഓയിലി സ്കിന്നിന് കോസ്മറ്റിക് ക്ലേയിൽ തേൻ ചേർത്ത മിശ്രിതമാണ് ഫേസ്പാക്കായി ഇടേണ്ടത്

തെെരും മുൾട്ടാണിമിട്ടിയും തേനും ചേർത്ത മിശ്രിതമാണ് നോർമൽ സ്കിന്നിന് നല്ലത്.

നല്ല പഴുത്ത ഏത്തപ്പഴം ഉടച്ചതിൽ തേൻ ചേർത്ത മിശ്രിതമാണ് ഡ്രൈ സ്കിനുള്ളവർ ഉപയോ​ഗിക്കേണ്ടത്.

ഈ ഫേസ്പാക്ക് മുഖത്തും കഴുത്തിലും ഇട്ട ശേഷം കണ്ണുകളിൽ കക്കരി മുറിച്ചത് വച്ച് അരമണിക്കൂറോളം റിലാക്സ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിലോ, ചെറുചൂടുവെള്ളത്തിലോ കഴുകി കളയാകുന്നതാണ്.

6.ടോണർ

ഫേസ്പാക്ക് കഴുകി കളഞ്ഞതിന് ശേഷം റോസ് വാട്ടർ പുരട്ടുക. മുഖത്തെ സുഷിരങ്ങൾ അടയ്ക്കാൻ ഇത് സഹായിക്കണം. റോസ് വാട്ടർ ഇല്ലെങ്കിൽ വിപണിയിൽ നിന്ന് വാങ്ങിക്കുന്ന ടോണറുകളും ഉപയോ​ഗിക്കാവുന്നതാണ്.

7.മോയിസ്ചറൈസർ

കറ്റാർ വാഴയുടെ ജെല്ലോ വെളിച്ചെണ്ണയോ മോയിസ്ചറൈസറായി ഉപയോഗിക്കാം. അല്ലെങ്കിൽ മറ്റ് ബ്രാൻഡുകളുടെ മോയിസ്ചറൈസർ ഉപയോ​ഗിക്കാം.