Sweet Cravings: ഓണത്തിന് പ്രമേഹമുള്ളവർക്കും പായസം ഏറെ കുടിക്കാം!; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Diabetic friendly Payasam Making Tips: ഓണക്കളികളും, ഓണപ്പാട്ടും, പുലികളിയും, ഓണക്കോടി, സദ്യയും എല്ലാമായി ലോകത്ത് എവിടെയാണെങ്കിലും ഈ ഉത്സവം ആഘോഷിക്കാൻ മലയാളികൾ മറക്കാറില്ല. ഓണമെന്നാൽ കൊതിയൂറുന്ന സദ്യയാണ് എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം എത്തുക. ഓണസദ്യയുടെ പൂർണ്ണത എന്നാലോ അവസാനത്തെ ആവി പറക്കുന്ന പായസത്തിലാണ്. ചെറുപ്പക്കാർ അടക്കം പ്രമേഹത്തെ ഭയന്ന് പായസം എന്നത് ഒഴിവാക്കാറുണ്ട്.  

Sweet Cravings: ഓണത്തിന് പ്രമേഹമുള്ളവർക്കും പായസം ഏറെ കുടിക്കാം!; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Onam Payasam

Published: 

12 Aug 2026 | 04:22 PM

ഓണത്തിന് ഇനി വെറും രണ്ടാഴ്ച്ച മാത്രമാണുള്ളത്. മലയാളികളുടെ ഒരു വർഷത്തെ കാത്തിരിപ്പാണ് ഓണം. നാടെങ്ങും ചിങ്ങം പിറക്കുന്നത് മുതൽ ഓണാഘോഷം ആരംഭിക്കുകയായി. ഇക്കൊല്ലം ഓ​ഗസ്റ്റ് 17നാണ് ചിങ്ങം ഒന്ന് വരുന്നത്. ഓണക്കളികളും, ഓണപ്പാട്ടും, പുലികളിയും, ഓണക്കോടി, സദ്യയും എല്ലാമായി ലോകത്ത് എവിടെയാണെങ്കിലും ഈ ഉത്സവം ആഘോഷിക്കാൻ മലയാളികൾ മറക്കാറില്ല. ഓണമെന്നാൽ കൊതിയൂറുന്ന സദ്യയാണ് എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം എത്തുക. ഓണസദ്യയുടെ പൂർണ്ണത എന്നാലോ അവസാനത്തെ ആവി പറക്കുന്ന പായസത്തിലാണ്. ചെറുപ്പക്കാർ അടക്കം പ്രമേഹത്തെ ഭയന്ന് പായസം എന്നത് ഒഴിവാക്കാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് ഉയരുമെന്ന ഭയത്താൽ പായസം കണ്ടാൽ കൊതിയോടെ നോക്കി മാറിനിൽക്കുന്നവർ ധാരാളമാണ്.

എന്നാൽ ചെറിയ ചില മാറ്റങ്ങളോടെയും ശ്രദ്ധയോടെയും തയാറാക്കിയാൽ പ്രമേഹബാധിതർക്കും ഈ ഓണക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതെ തന്നെ പായസം ആസ്വദിക്കാനാകും. സാധാരണ പായസത്തിൽ കൂടുതലായി ചേർക്കുന്ന പഞ്ചസാരയും ശർക്കരയുമാണ് പ്രമേഹ രോഗികൾക്ക് വില്ലനാകുന്നത്. നാച്ചുറൽ സ്വീറ്റ്‌നറുകൾ ഉപയോഗിച്ച് തന്നെ പായസം തയാറാക്കാം. അതായത് പഴങ്ങൾ. പഴങ്ങളിൽ സ്വാഭാവികമായി മധുരമുള്ളതിനാൽ പഞ്ചസാര കുറച്ച് ചേർത്താൽ മതിയാകും.

ALSO READ: മഴക്കാലത്ത് ദിവസവും പപ്പായ കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്? കാരണം ഇതാണ്

പഞ്ചസാരയ്ക്ക് പകരമായി ഈന്തപ്പഴത്തിന്റെ പേസ്റ്റ് വളരെ കുറഞ്ഞ അളവിൽ മധുരത്തിനായി ഉപയോഗിക്കുന്നതും നല്ലതാണ്. പശുവിൻ പാലിലെ ലാക്ടോസും കൊഴുപ്പും കലോറി കൂട്ടുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നവരും കലോറി ഉപഭോ​ഗം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരും തേങ്ങയുടെ കട്ടിയുള്ള ഒന്നാം പാലിനേക്കാൾ നേർപ്പിച്ച രണ്ടാം പാലോ മൂന്നാം പാലോ ഉപയോഗിക്കുക. ബദാം മിൽക്ക് അല്ലെങ്കിൽ സോയാ മിൽക്ക് കുറഞ്ഞ കലോറിയും ഉയർന്ന പോഷകഗുണവുമുള്ളതിനാൽ പായസത്തിന് നല്ലൊരു ബദൽ മാർ​ഗമാണ്.

വൈറ്റ് റൈസ് അല്ലെങ്കിൽ അട എന്നിവയ്ക്ക് പകരമായി ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ധാന്യങ്ങൾ ഉപയോഗിച്ച് പായസം ഉണ്ടാക്കാവുന്നതാണ്. തിന, ചാമ, മൾട്ടിഗ്രെയിൻ ചെറുധാന്യങ്ങൾ, ഓട്സ് അല്ലെങ്കിൽ റാഗി പായസം എന്നിവ തയ്യാറാക്കുക. പായസത്തിൽ അല്പം കൂടുതൽ ബദാം, അണ്ടിപ്പരിപ്പ്, ഫ്ലാക്സ് സീഡുകൾ, ചിയാ സീഡുകൾ എന്നിവ ചേർക്കുന്നത് നാരുകളുടെയും പ്രോട്ടീനിന്റെയും അളവ് കൂട്ടും. ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് പെട്ടെന്ന് കലരുന്നത് തടയുകയും ശരീരത്തിൽ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുകയും ചെയ്യും.

പ്രമേഹമുള്ളവർ പായസം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

അളവ് നിയന്ത്രിക്കുക: വലിയ അളവിൽ കുടിക്കാതിരിക്കുക. പകരം ചെറിയ അളവിൽ അതായത് 100 ml മാത്രം കുടിക്കുക.

സദ്യ കഴിഞ്ഞ് ഉടൻ കുടിക്കരുത്: സദ്യയിലെ ചോറും പായസവും ഒരുമിച്ച് വയറ്റിലെത്തുമ്പോൾ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരും. സദ്യ കഴിഞ്ഞ് 1–2 മണിക്കൂറിന് ശേഷം പായസം കുടിക്കുന്നതാണ് നല്ലത്.

വ്യായാമം: പായസം കഴിച്ച ശേഷം ഒരു 15-20 മിനിറ്റ് സാവധാനം നടക്കുന്നത് പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും. ഇത് പ്രമേഹമുള്ളവർക്കും അല്ലാത്തവർക്കും നല്ലതാണ്.

English Summary:

How to Enjoy diabetic patients Onam payasam More Wisely. Avoid consuming Payasam immediately after a heavy Sadya meal. Wait 1 to 2 hours to prevent overloading your digestive system with carbohydrates all at once.

Follow Us
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
കർക്കിടകവാവ് ദിനത്തിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു