Mushroom Cultivation: ആരോഗ്യവും പണവും ഒന്നിച്ച്! വെറും 20 ദിവസം കൊണ്ട് വീട്ടിൽ കൂൺ വളർത്തിയാലോ…
How to Grow Mushrooms at Home: ഏറ്റവും ജനപ്രിയമായ ഒന്നാണ് കൂൺ കൃഷി. വെറും 20 ദിവസത്തിനുള്ളിൽ വീട്ടിൽ തന്നെ കൂൺ കൃഷി ചെയ്ത് വിളവെടുക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ വളരെ എളുപ്പത്തിൽ ഈ രീതി ഉപയോഗിച്ച് വീടുകളിൽ കൂൺ വളർത്തുന്നത്.
ഇന്നത്തെ കാലത്ത് വീട്ടിൽ തന്നെ പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നത് വളരെ മികച്ച ഒരു കാര്യമാണ്. വെറും വീട്ടാവശ്യം എന്നതിലുപരി ഇന്ന് പലരും കൃഷിയെ നല്ലൊരു ഉപജീവന മാർഗമായും കണക്കാക്കുന്നു. പ്രത്യേകിച്ച് വീട്ടമ്മമാർ വീട്ടുമുറ്റത്തും ബാൽക്കണിയിലും നിന്നായി പതിനായിരങ്ങളാണ് സമ്പാദിക്കുന്നത്. ഇതിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് കൂൺ കൃഷി. വെറും 20 ദിവസത്തിനുള്ളിൽ വീട്ടിൽ തന്നെ കൂൺ കൃഷി ചെയ്ത് വിളവെടുക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ വളരെ എളുപ്പത്തിൽ ഈ രീതി ഉപയോഗിച്ച് വീടുകളിൽ കൂൺ വളർത്തുന്നത്.
വീട്ടിൽ കൂൺ കൃഷി ചെയ്യുന്നത് എങ്ങനെ?
വീട്ടിൽ കൂൺ വളർത്തുന്നതിന് വലിയ തോട്ടമോ കൂടുതൽ സ്ഥലമോ ആവശ്യമില്ല. ഇൻഡോർ ആയി തന്നെ ഇത് ചെയ്യാൻ സാധിക്കും. മഷ്‌റൂം ഗ്രോ കിറ്റുകളാണ് ഇതിന് സഹായിക്കുന്നത്. തുടക്കക്കാർക്ക് ഏറ്റവും എളുപ്പം വിപണിയിൽ ലഭ്യമാകുന്ന ‘ഗ്രോ കിറ്റുകൾ’ ഉപയോഗിക്കുന്നതാണ്. ഇതിൽ കൂൺ വളരാൻ ആവശ്യമായ മാധ്യമവും കൂൺ വിത്തുകളും അടങ്ങിയിരിക്കും.
കിറ്റിൽ ചെറിയ തുളകൾ ഇട്ട ശേഷം ഈർപ്പം നിലനിർത്താൻ ദിവസവും അല്പം വെള്ളം തളിച്ചു കൊടുക്കുക മാത്രം ചെയ്താൽ മതി. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത, തണലുള്ളതും ഈർപ്പമുള്ളതുമായ സ്ഥലത്താണ് ഇത് സൂക്ഷിക്കേണ്ടത്.
ALSO READ: ഒരു തരി വിത്ത് മതി; വീട്ടിലെ ചട്ടിയിൽ ക്യാപ്‌സിക്കം വിളയിച്ചെടുക്കാം
20 ദിവസം കൊണ്ട് വിളവെടുക്കാം
ശരിയായ രീതിയിൽ ഈർപ്പവും താപനിലയും നിലനിർത്തിയാൽ 15 മുതൽ 20 ദിവസത്തിനുള്ളിൽ കൂൺ പൂർണ്ണ വളർച്ചയെത്തുകയും വിളവെടുപ്പിന് സജ്ജമാകുകയും ചെയ്യും. ചിപ്പി കൂൺ പോലുള്ളവയാണ് ഇത്തരം ഇൻഡോർ കൃഷിക്ക് ഏറ്റവും അനുയോജ്യം. ഇനി കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ വിഷരഹിതമായ ഫ്രഷ് കൂൺ ഉണ്ടാക്കാം.
കൂൺ പണവും തരും
കുറഞ്ഞ സ്ഥലവും നിക്ഷേപവും ഉപയോഗിച്ച് ഉയർന്ന ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു മികച്ച സ്വയംതൊഴിൽ മാർഗ്ഗമാണ് കൂൺ കൃഷി. കേരളത്തിൽ പ്രധാനമായും ചിപ്പി കൂൺ , പാൽക്കൂൺ എന്നിവയാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്.
പച്ചക്കൂണായി വിൽക്കുന്നതിനേക്കാൾ ഡ്രൈ മഷ്‌റൂം, കൂൺ അച്ചാർ, മഷ്‌റൂം സൂപ്പ് പൗഡർ എന്നിവയുണ്ടാക്കി വിറ്റാൽ ഇരട്ടി ലാഭം നേടാം. പ്പർമാർക്കറ്റുകൾ, റസ്റ്റോറന്റുകൾ, വീടുകൾ, പ്രാദേശിക കടകൾ എന്നിവ വഴി നേരിട്ട് വിൽപ്പന നടത്തുന്നത് ഉയർന്ന വില ലഭിക്കാൻ സഹായിക്കും.
English Summary:
Maintaining the right humidity and temperature can help mushrooms reach full growth and become ready for harvest within 15 to 20 days. Varieties such as oyster mushrooms are especially suitable for indoor cultivation. With minimal investment, it is possible to grow fresh, chemical-free mushrooms at home.