Vande Bharat: ബെംഗളൂരുവില്‍ നിന്ന് അമരാവതിയിലേക്ക് വന്ദേ ഭാരത്; നിര്‍ദേശവുമായി സര്‍ക്കാര്‍
Bengaluru to Amaravati Vande Bharat: New Train Proposal Underway: ബെംഗളൂരു-അമരാവതി റൂട്ടില്‍ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ആന്ധ്രാപ്രദേശിനും കര്‍ണാടകയ്ക്കുമിടയിലെ അതിവേഗ റെയില്‍ ഗതാഗതം കൂടുതല്‍ ശക്തമാകും. വിദ്യാഭ്യാസം, തൊഴില്‍, വ്യാപാരം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇതുവഴി അതിവേഗ യാത്ര സാധ്യമാകും.
ആന്ധ്രാപ്രദേശിനും കര്‍ണാടകയ്ക്കുമിടയിലെ റെയില്‍ ഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്രത്തിന് മുന്നില്‍ പുതിയ നിര്‍ദേശം സമര്‍പ്പിച്ചു. ബെംഗളൂരുവിനും അമരാവതിക്കും ഇടയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കണമെന്ന നിര്‍ദേശമാണ് കേന്ദ്രത്തിന് മുന്നില്‍ അദ്ദേഹം വെച്ചിരിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്ര കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കുന്നതാണ്.
വന്ദേ ഭാരത് നിര്‍ദേശം യാഥാര്‍ഥ്യമാകുമോ?
ബെംഗളൂരു-അമരാവതി റൂട്ടില്‍ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ആന്ധ്രാപ്രദേശിനും കര്‍ണാടകയ്ക്കുമിടയിലെ അതിവേഗ റെയില്‍ ഗതാഗതം കൂടുതല്‍ ശക്തമാകും. വിദ്യാഭ്യാസം, തൊഴില്‍, വ്യാപാരം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇതുവഴി അതിവേഗ യാത്ര സാധ്യമാകും.
എന്നാല്‍ നിലവില്‍ ബെംഗളൂരു-അമരാവതി വന്ദേ ഭാരത് സര്‍വീസ് അനുവദിച്ചതായി ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അംഗീകാരം വന്നതിന് ശേഷം മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂ. ആന്ധ്രാപ്രദേശിലെ റെയില്‍വേ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കുന്നതിനായി നിലവില്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റോപ്പുകള്‍ ഏതെല്ലാം?
- ബെംഗളൂരു
- കുപ്പം
- ജോളാര്‍പേട്ട
- കടപ്പ
- ഗുണ്ടൂര്‍
- അമരാവതി
എന്നിവയായിരിക്കും ബെംഗളൂരു-അമരാവതി വന്ദേ ഭാരതിന്റെ സ്റ്റോപ്പുകള്‍. എന്നാല്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചതിന് ശേഷം സ്റ്റോപ്പുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്.
Also Read: Metro Fare: ഡൽഹി മുതൽ കൊച്ചി വരെ; ഇന്ത്യയിലെ മെട്രോ യാത്രാനിരക്കുകൾ എത്രയെന്ന് അറിയാം
കുപ്പത്തെ സാമ്പത്തിക കേന്ദ്രമാക്കും
നിലവില്‍ ബെംഗളൂരു-ചെന്നൈ റെയില്‍ പാതയുമായി ബന്ധപ്പെട്ട് കുപ്പം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിനെയും അമരാവതിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സര്‍വീസിനെക്കുറിച്ചുള്ള നിര്‍ദേശവും ഉയര്‍ന്നിരിക്കുന്നത്.
കുപ്പത്തെ പ്രധാന സാമ്പത്തിക, വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. റോഡ്, റെയില്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം ചരക്ക് ഗതാഗതത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ലക്ഷ്യം. പോഗുരുപള്ളിക്ക് സമീപം നിര്‍ദേശിച്ചിരിക്കുന്ന ഡ്രൈ പോര്‍ട്ടിനെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഇത് ചരക്കുനീക്കം കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
English Summary
A new Vande Bharat train service between Bengaluru and Amaravati has been proposed. Here are the proposed route details and possible stops, while the final schedule and stations are yet to be officially confirmed.