AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fatty Liver Symptoms: ശരീരം തരുന്ന ഈ സൂചനകൾ അവഗണിക്കല്ലേ; ഫാറ്റി ലിവർ തിരിച്ചറിയാൻ ഇതാ വഴികൾ

Fatty Liver Symptoms And Prevention Tips: ഇന്നത്തെ മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും കാരണം മലയാളികൾക്കിടയിൽ വളരെ വേഗത്തിൽ വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ അതായത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ. പലപ്പോഴും ഇത് ഭക്ഷണരീതിയെ തുടർന്ന് തന്നെയാണ്. തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഇത് നിശബ്ദമായിട്ടാണ് ശരീരത്തിൽ വളരുന്നത്.

Fatty Liver Symptoms: ശരീരം തരുന്ന ഈ സൂചനകൾ അവഗണിക്കല്ലേ; ഫാറ്റി ലിവർ തിരിച്ചറിയാൻ ഇതാ വഴികൾ
പ്രതീകാത്മക ചിത്രംImage Credit source: PIXOLOGICSTUDIO/SCIENCE PHOTO LIBRARY/Getty Images
Neethu Vijayan
Neethu Vijayan | Published: 03 Jul 2026 | 01:19 PM

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ സുഗമമാക്കാനും കരൾ വഹിക്കുന്ന പങ്ക് ചെറുതായി കാണാനാകില്ല. എന്നാൽ ഇന്നത്തെ മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും കാരണം മലയാളികൾക്കിടയിൽ വളരെ വേഗത്തിൽ വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ അതായത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ. പലപ്പോഴും ഇത് ഭക്ഷണരീതിയെ തുടർന്ന് തന്നെയാണ്. തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഇത് നിശബ്ദമായിട്ടാണ് ശരീരത്തിൽ വളരുന്നത്. എങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമ്മുടെ ശരീരം നൽകുന്ന ചില സൂചനകളിലൂടെ ഫാറ്റി ലിവർ രോ​ഗത്തെ തിരിച്ചറിയാനാകും. അവ ഏതൊക്കെയാണെന്നും ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.

ALSO READ: യൂറിക് ആസിഡ് കൂടിയാലും കുറഞ്ഞാലും അപകടം! ഈ ലക്ഷണങ്ങൾ ഒട്ടും അവഗണിക്കരുത്

ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങൾ

വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും

വേണ്ടത്ര ഉറക്കവും വിശ്രമവും ലഭിച്ചാലും മാറാതെ നിൽകുന്ന രൂക്ഷമായ ക്ഷീണം ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിയുമ്പോൾ അതിൻ്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുകയും ഇത് ശരീരത്തിൻ്റെ ഊർജ്ജ നില കുറയ്ക്കുകയും ചെയ്യുന്നു.

വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥത

വയറിന്റെ വലതുഭാഗത്ത് മുകളിലായി (നെഞ്ചിൻകൂടിന് തൊട്ടുതാഴെ) നേരിയ വേദനയോ, ഭാരമുള്ളതുപോലെയോ അല്ലെങ്കിൽ എന്തോ തടഞ്ഞുനിൽക്കുന്നതുപോലെയോ ഉള്ള അസ്വസ്ഥത അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒന്ന് കരുതിയിരിക്കണം. കരൾ വീങ്ങുന്നത് കൊണ്ടാണ് ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്.

ദഹനക്കുറവും വയർ വീർത്തുനിൽക്കലും

ഭക്ഷണം ശരിയായി ദഹിക്കാതിരിക്കുക, എപ്പോഴും ഗ്യാസ് നിറഞ്ഞ് വയർ വീർത്തിരിക്കുക, വിശപ്പില്ലായ്മ എന്നിവ ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങളാകാം. ഇതിനെ നാം പലപ്പോഴും നിസാരമായി കണ്ട് സ്വയം ചികിത്സിക്കാറുണ്ട്. കരളിലെ കൊഴുപ്പ് കാരണം പിത്തരസത്തിന്റെ ഉത്പാദനം കുറയുന്നതാണ് ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നത്.

പെട്ടെന്ന് ശരീരഭാരം കൂടുക

കൃത്യമായി വ്യായാമം ചെയ്തിട്ടും ശരീരഭാരം, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയാതിരിക്കുന്നത് കരളിലെ പ്രവർത്തനമാന്ദ്യത്തിന്റെ സൂചനയായി കണക്കാക്കാം. ശരീരത്തിലെ കൊഴുപ്പ് ശരിയായി സംസ്കരിക്കാൻ കരളിന് സാധിക്കാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ചർമ്മത്തിലും കണ്ണുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ

രോഗം അല്പം ഗുരുതരമാകുന്ന ഘട്ടത്തിൽ കണ്ണുകളിലോ നഖങ്ങളിലോ നേരിയ മഞ്ഞനിറം മഞ്ഞപ്പിത്തത്തിൻ്റേതിന് സമാനമായി കാണപ്പെടാം. കൂടാതെ ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്.

ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം?

മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൃത്യമായി രോഗനിർണ്ണയം നടത്തുന്നതിനായി ചില പരിശോധനകൾ ചെയ്യാറുണ്ട്.

അൾട്രാസൗണ്ട് സ്കാനിങ് (USG Abdomen): വയറിന്റെ സ്കാനിങ് വഴി കരളിൽ കൊഴുപ്പ് അടിഞ്ഞിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തിൽ കണ്ടെത്താനാകും.

ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT): രക്തപരിശോധനയിലൂടെ കരളിലെ എൻസൈമുകളുടെ (SGOT, SGPT) അളവ് കൃത്യമാണോ എന്ന് മനസ്സിലാക്കാം. ഇവയുടെ അളവ് കൂടുന്നത് കരളിന്റെ വീക്കത്തെ സൂചിപ്പിക്കുന്നു.

ഫൈബ്രോസ്കാൻ (FibroScan): കരളിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള അത്യാധുനിക പരിശോധനയാണിത്.

ഫാറ്റി ലിവർ വരാതിരിക്കാൻ

ഭക്ഷണക്രമീകരണം: എണ്ണപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, മധുരമുള്ള പാനീയങ്ങൾ, മൈദ എന്നിവ പൂർണ്ണമായും ഒഴിവാക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും നടക്കുകയോ മറ്റ് വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക.

ലഹരി ഉപേക്ഷിക്കുക: ആൽക്കഹോൾ മൂലമുണ്ടാകുന്ന ഫാറ്റി ലിവർ (AFLD) തടയാൻ മദ്യപാനം പൂർണ്ണമായി ഉപേക്ഷിക്കുക.

English Summary:

Today Most Of the people faces fatty liver diseases due to their wrong lifestyle. Learn how to identify fatty liver disease early, recognize the warning signs you shouldn’t ignore, and discover proven prevention tips.

Follow Us