AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Fish Buying Tips: പഴകിയ മീൻ തിരിച്ചറിയാം: മീനിൽ മഞ്ഞ നിറം കാണുന്നത് എന്തുകൊണ്ട്? വാങ്ങണോ വേണ്ടയോ

How To Identify Fresh Fish: ചില മീനുകളിൽ, പ്രത്യേകിച്ച് വെട്ടി വെച്ച കഷ്ണങ്ങളിലോ നെയ്മീൻ, അയല പോലുള്ള മീനുകളുടെ തൊലിപ്പുറത്തോ ഒരു മഞ്ഞ നിറം കാണാറുണ്ട്. ഇത് കാണുമ്പോൾ അതൊരു സാധാരണ നിറവ്യത്യാസമായി കരുതി പലരും വാങ്ങിപ്പോകുകയും ചെയ്യാറുണ്ട്. എന്നാൽ ഈ മഞ്ഞ നിറത്തിന് പിന്നിലുള്ള സത്യം എന്താണെന്ന് അറിയാമോ? മീനിൽ കാണുന്ന മഞ്ഞ നിറം എന്തിനെ സൂചിപ്പിക്കുന്നുവെന്നും അത് വാങ്ങുന്നത് അപകടമാണോ എന്നും വിശദമായി അറിയാം.

Fish Buying Tips: പഴകിയ മീൻ തിരിച്ചറിയാം: മീനിൽ മഞ്ഞ നിറം കാണുന്നത് എന്തുകൊണ്ട്? വാങ്ങണോ വേണ്ടയോ
മീൻImage Credit source: Nico Ismaili / 500pxPlus/Getty Images
Neethu Vijayan
Neethu Vijayan | Published: 18 Nov 2026 | 10:52 AM

മീൻ ഇല്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർ നമുക്കിടയിൽ ധാരാളമുണ്ട്. ഇവരാകട്ടെ ഒരു കഷണം മീനിന് വേണ്ടി എവിടെയും പോകും. എന്നാൽ നമ്മളിൽ പലരും മീൻ വാങ്ങാൻ പോകുമ്പോൾ അതിന്റെ വലിപ്പവും തിളക്കവും മാത്രമാണ് നോക്കാറുള്ളത്. എന്നാൽ ചില മീനുകളിൽ, പ്രത്യേകിച്ച് വെട്ടി വെച്ച കഷ്ണങ്ങളിലോ നെയ്മീൻ, അയല പോലുള്ള മീനുകളുടെ തൊലിപ്പുറത്തോ ഒരു മഞ്ഞ നിറം കാണാറുണ്ട്. ഇത് കാണുമ്പോൾ അതൊരു സാധാരണ നിറവ്യത്യാസമായി കരുതി പലരും വാങ്ങിപ്പോകുകയും ചെയ്യാറുണ്ട്. എന്നാൽ ഈ മഞ്ഞ നിറത്തിന് പിന്നിലുള്ള സത്യം എന്താണെന്ന് അറിയാമോ? മീനിൽ കാണുന്ന മഞ്ഞ നിറം എന്തിനെ സൂചിപ്പിക്കുന്നുവെന്നും അത് വാങ്ങുന്നത് അപകടമാണോ എന്നും വിശദമായി അറിയാം.

ALSO READ: വാഴപ്പഴം പെട്ടെന്ന് കറുത്തുപോകുന്നുണ്ടോ? ഫ്രഷായി സൂക്ഷിക്കാൻ

മീനിൽ മഞ്ഞ നിറത്തിൻ്റെ കാരണം എന്ത്?

കൊഴുപ്പ് ഓക്സിഡേഷൻ നടക്കുന്നത്: മീനിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് രാസപ്രവർത്തനം മാംസത്തിൽ നടക്കുമ്പോഴാണ് മഞ്ഞ നിറം ഉണ്ടാകുന്നത്. മീൻ കേടായിത്തുടങ്ങുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണിത്.

പഴകിയ മീൻ: പിടിച്ചെടുത്ത് ദിവസങ്ങളോളം പഴക്കമുള്ള മീനുകൾ കേടാകാതിരിക്കാൻ ഐസിൽ സൂക്ഷിക്കുമ്പോഴും, അവയുടെ ഫ്രഷ്നസ് നഷ്ടപ്പെടുമ്പോഴും തൊലിപ്പുറത്തും ചെതുമ്പലിലും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള പാടുകൾ രൂപപ്പെടുന്നു.

രാസവസ്തുക്കളുടെ സാന്നിധ്യം: ചിലപ്പോൾ മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തുക്കളുടെയോ കൃത്രിമമായി നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെയോ ഫലമായും ഈ മഞ്ഞ നിറം കാണപ്പെടാറുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

ആരോഗ്യപ്രശ്നങ്ങൾ: പഴകിയതും കൊഴുപ്പ് ചീഞ്ഞഴുകിയതുമായ മീനുകൾ കഴിക്കുന്നത് വഴി വയറിളക്കം, ഭക്ഷ്യവിഷബാധ , അലർജി തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ മീനുകൾക്ക് കടുത്ത ദുർഗന്ധവും അരുചിയുമായിരിക്കും.

നല്ല മീൻ എങ്ങനെ തിരിച്ചറിയാം?

കണ്ണുകൾ: നല്ല ഫ്രഷ് മീനിൻ്റെ കണ്ണുകൾ നല്ല തിളക്കമുള്ളതും തെളിഞ്ഞതുമായിരിക്കും. എന്നാൽ പഴകിയ മീനിൻ്റെ കണ്ണുകൾ കലങ്ങിയിട്ടോ ഉള്ളിലേക്ക് കുഴിഞ്ഞോ ഇരിക്കും.

ചെകിളകൾ: ഫ്രഷ് മീനിൻ്റെ ചെകിള ഉയർത്തി നോക്കിയാൽ നല്ല ചുവപ്പു നിറവും നനവും കാണാം. പഴകിയ മീനിൻ്റെ ചെകിടുകൾ മങ്ങിയോ ഇരുണ്ട നിറത്തിലോ മാറിയിട്ടുണ്ടാകും. ചെകിളപ്പൂക്കൾ കറുത്തിരുന്നാൽ മീൻ ഫ്രഷ് അല്ല എന്നു മനസിലാക്കാം.

ശരീരത്തിൻ്റെ ഇലാസ്തികത: മീനിൻ്റെ ശരീരത്തിൽ വിരൽ അമർത്തുമ്പോൾ അത് പെട്ടെന്ന് പഴയ പടി ആകണം. വിരലമർത്തിയ കുഴി നിൽക്കുകയാണെങ്കിൽ അത് പഴകിയ മീനാണ്.

ഗന്ധം: നല്ല മീനിന് കടലിൻ്റെയോ പുഴയുടെയോ സ്വാഭാവിക ഗന്ധമേ ഉണ്ടാകൂ. അഴുകിയ ഗന്ധമോ അമോണിയയുടെ മണമോ ഉണ്ടെങ്കിൽ ആ മീൻ തീർച്ചയായും ഒഴിവാക്കുക.

English Summary:

Wondering why fish turns yellow? Learn the real reasons behind fish discoloration, how to identify spoiled fish, and simple tips to buy fresh seafood safely.

Follow Us