AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hello Dear: ‘പ്രേമലു’വിലെ റീനുവും അമൽ ഡേവിസും ഒന്നിക്കുന്നു; അപ്പോൾ സച്ചിൻ്റെ കാര്യമോ? ‘ഹലോ ഡിയർ’ പോസ്റ്ററിന് താഴെ രസകരമായ കമൻ്റുകൾ

Reenu and Amal Davis from Premalu Pair Up for 'Hello Dear': Hilarious Fan Reactions: "അമൽ ഡേവിസ്, ഇതെന്ത് പരിപാടിയാണ്?" എന്നാണ് ഒരു ആരാധകൻ പോസ്റ്ററിന് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്. സച്ചിൻ യു.കെയിലേക്ക് പോകുന്നിടത്താണ് പ്രേമലു അവസാനിക്കുന്നത്. സംഗീതും മമിതയും ചേർന്ന് സച്ചിനെ സൈഡാക്കി എന്ന തരത്തിലുള്ള കമൻ്റുകളും നിരവധി കാണാം

Hello Dear: ‘പ്രേമലു’വിലെ റീനുവും അമൽ ഡേവിസും ഒന്നിക്കുന്നു; അപ്പോൾ സച്ചിൻ്റെ കാര്യമോ? ‘ഹലോ ഡിയർ’ പോസ്റ്ററിന് താഴെ രസകരമായ കമൻ്റുകൾ
സംഗീത് പ്രതാപ്, മമിത ബൈജു), നസ്‌ലൻImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 18 Nov 2026 | 09:54 AM

പ്രേക്ഷകർ ഏറ്റെടുത്ത സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന് ശേഷം മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഹലോ ഡിയർ’. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൻ്റെ റിലീസ് തിയ്യതി കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 2027 ജനുവരി 29-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിക് ഉസ്മാനാണ്. പുതിയ റിലീസ് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രേമലുവും അതിലെ നായകനായ സച്ചിനുമാണ് ചർച്ചയാകുന്നത്.

പ്രേമലുവിൽ സച്ചിൻ്റെ നായികയാണ് മമിത. ഇരുവരും ഒന്നിക്കുന്നിടത്താണ്, സിനിമ അവസാനിക്കുന്നത്. സച്ചിൻ്റെ ഉറ്റ ചങ്ങാതിയായ അമൽ ഡേവിസ് ആയാണ് സംഗീത് പ്രതാപ് വേഷമിട്ടത്. എന്നാൽ മമിതയും സംഗീതും പുതിയ ചിത്രത്തിൽ ജോഡികളായി എത്തുമ്പോൾ സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങളാണ് നിറയുന്നത്. പുതിയ പോസ്റ്ററിന് താഴെ സച്ചിന് പിന്തുണയുമായാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്.

“അമൽ ഡേവിസ്, ഇതെന്ത് പരിപാടിയാണ്?” എന്നാണ് ഒരു ആരാധകൻ പോസ്റ്ററിന് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്. സച്ചിൻ യു.കെയിലേക്ക് പോകുന്നിടത്താണ് പ്രേമലു അവസാനിക്കുന്നത്. സംഗീതും മമിതയും ചേർന്ന് സച്ചിനെ സൈഡാക്കി എന്ന തരത്തിലുള്ള കമൻ്റുകളും നിരവധി കാണാം. “സച്ചിൻ യുകെയിൽ പോയതിന് ശേഷം നടക്കുന്ന കാര്യങ്ങളാണോ ഇത്” എന്ന് മറ്റൊരാൾ ചോദിക്കുന്നു. “ജസ്റ്റിസ് ഫോർ സച്ചിൻ” എന്ന ഹാഷ്‌ടാഗുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

Also Read: Naslen: എന്റെ എല്ലാ കൊതിയും ഞാൻ തീർത്തു, ബാച്ച്ലർ പാർട്ടി അനുഭവം പങ്കു‌വച്ച് നസ്ലൻ

ചില ആരാധകർ ഇതിനൊരു സിനിമാക്കഥയുടെ രൂപം തന്നെ നൽകിയിട്ടുണ്ട്. അടുത്ത ചിത്രത്തിൽ സച്ചിൻ അമൽ ഡേവിസിനെതിരെ വില്ലനായി തിരിച്ചെത്തുമെന്നാണ് ഒരു ആരാധകൻ്റെ രസകരമായ കണ്ടെത്തൽ. റീനുവിനെ സ്വന്തമാക്കിയ അമൽ ഡേവിസിനോട് പ്രതികാരം ചെയ്യാൻ സച്ചിൻ വരുമെന്നും, അത് ഒരു “സീൻ” മോഡൽ പ്രതികാരമാകുമെന്നും കമൻ്റുകളിലുണ്ട്.

എന്തായാലും ‘ഹലോ ഡിയർ’ എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം പ്രേമലു ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മമിതയും സംഗീതും ആദ്യമായി നായികാനായകന്മാരാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റീനുവിനെയും അമൽ ഡേവിസിനെയും പുതിയ രൂപത്തിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം തങ്ങളുടെ സൗഹൃദത്തെ കൂടുതൽ മനോഹരമാക്കിയെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ സംഗീത് പ്രതാപ് പറഞ്ഞിരുന്നു.

English Summary

Premalu stars Mamitha Baiju and Sangeeth Prathap are reuniting for ‘Hello Dear’, releasing January 2027. The announcement sparked hilarious online reactions, with fans demanding “Justice for Sachin” in the comments.

Follow Us