Kerala Blasters: നവംബര്‍ 29 വരെ കാത്തിരിക്കേണ്ട; മറ്റൊരു ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു
Kerala Blasters RFDL Regional Qualifiers Schedule : ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കാണാന്‍ ഇനിയും രണ്ടാഴ്ചയോളം കാത്തിരിക്കണമെങ്കിലും, മറ്റൊരു ടൂര്‍ണമെന്റിന്റെ ഭാഗമായി മഞ്ഞപ്പട വീണ്ടും മൈതാനത്ത് ഇറങ്ങുന്നു. 'റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗി'ന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സിന്റെ 'ജൂനിയേഴ്‌സാണ്' കളക്കളത്തിലെത്തുന്നത്.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കാണാന്‍ ഇനിയും രണ്ടാഴ്ചയോളം കാത്തിരിക്കണമെങ്കിലും, മറ്റൊരു ടൂര്‍ണമെന്റിന്റെ ഭാഗമായി മഞ്ഞപ്പട വീണ്ടും മൈതാനത്ത് ഇറങ്ങുന്നു. ‘റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗി’ന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സിന്റെ ‘ജൂനിയേഴ്‌സാണ്’ കളക്കളത്തിലെത്തുന്നത്. ടൂര്‍ണമെന്റിലെ റീജിയണല്‍ ക്വാളിഫയേഴ്‌സ് ഷെഡ്യൂള്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടിരുന്നു. നവംബര്‍ 17-ന് സ്‌പോര്‍ട്ടോ സോക്കര്‍ ക്ലബിനെതിരെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഈ ക്വാളിഫയര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു.
നവംബര്‍ 20-ന് നടക്കുന്ന അടുത്ത റീജിയണല്‍ ക്വാളിഫയര്‍ മത്സരത്തില്‍ AIFA-യുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടും. 23-ന് കേരള യുണൈറ്റഡ് എഫ്‌സിയുമായും, 28-ന് ലൂക്ക സോക്കര്‍ ക്ലബുമായും ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടും. നവംബര്‍ 29-ന് പിഎഫ്‌സി കേരളക്കെതിരെയും മത്സരമുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ്-റീജിയണൽ ക്വാളിഫയേഴ്സ് മത്സരക്രമം
- നവംബര്‍ 17, 3.30: കേരള ബ്ലാസ്റ്റേഴ്‌സ്-സ്‌പോര്‍ട്ടോ സോക്കര്‍ ക്ലബ് (ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു)
- നവംബര്‍ 20, രാവിലെ 7.30: കേരള ബ്ലാസ്റ്റേഴ്‌സ്-AIFA
- നവംബര്‍ 23, രാവിലെ 10: കേരള ബ്ലാസ്‌റ്റേഴ്‌സ്-കേരള യുണൈറ്റഡ് എഫ്‌സി
- നവംബര്‍ 26, 3.30: കേരള ബ്ലാസ്റ്റേഴ്‌സ്-ലൂക്ക സോക്കര്‍ ക്ലബ്
- നവംബര്‍ 29, 3.30: കേരള ബ്ലാസ്‌റ്റേഴ്‌സ്-പിഎഫ്‌സി കേരള
- റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗ്
റിലയൻസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഒരു യൂത്ത് ഫുട്ബോൾ ലീഗാണ് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ്. രാജ്യത്തുടനീളമുള്ള യുവതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകുന്നതിനായാണ് ഈ ലീഗ് സ്ഥാപിച്ചത്.
Also Read: പാകിസ്ഥാന്റെ പരിപ്പെടുത്തു; സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് കിരീടം
2021 ജൂണിൽ എഫ്എസ്ഡിഎല്ലും ഐഎസ്എൽ ക്ലബ്ബുകളുടെ സിഇഒമാരും നടത്തിയ യോഗത്തിന് ശേഷമാണ് 2022-ൽ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് എന്ന പേരിൽ ഒരു പുതിയ ഡെവലപ്‌മെന്റൽ ടൂർണമെന്റ് ആരംഭിക്കാൻ നിർദ്ദേശമുണ്ടായത്. യുവതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെയും യൂത്ത്, റിസർവ് ടീമുകളെ ഉൾപ്പെടുത്തിയാണ് ഈ പുതിയ ലീഗ് വിഭാവനം ചെയ്തത്. ടീമുകളിൽ പ്രധാനമായും 21 വയസ്സിന് താഴെയുള്ള താരങ്ങളായിരിക്കും ഉണ്ടാവുക
ഐഎസ്എല്ലില്‍ ഇനി
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി അല്‍പം ഇടവേളയാണ്. ഒക്ടോബര്‍ 31-ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് അവസാന മത്സരം കളിച്ചത്. ഈ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇനി നവംബര്‍ 29-ന് എഫ്‌സി ഗോവയ്‌ക്കെതിരെയാണ് അടുത്ത മത്സരം.
English Summary
During the ISL break, the Kerala Blasters junior team is competing in the Reliance Foundation Development League. They kicked off their regional qualifiers with a massive 8-0 victory over Sporto Soccer Club. The young squad will next face AIFA, Kerala United FC, Luca Soccer Club, and PFC Kerala. Meanwhile, the senior Blasters team will return to ISL action against FC Goa on November 29.