Monsoon Tips: മഴക്കാലമെത്തി, കൂടെ പാമ്പുകളും; വീടും പരിസരവും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

How to keep snakes Away: വീടിനുള്ളിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ ഭയന്ന് ഓടുകയോ അതിനെ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. മനുഷ്യർ ആക്രമിക്കാൻ വരുന്നു എന്ന് തോന്നുമ്പോൾ മാത്രമാണ് പാമ്പുകൾ സാധാരണയായി തിരികെ ആക്രമിക്കുന്നത്. പാമ്പിൽ നിന്നും കൃത്യമായ അകലം പാലിക്കുകയും കുട്ടികളെയും വളർത്തുമൃഗങ്ങളെയും അവിടെനിന്ന് മാറ്റുകയും ചെയ്യുക.

Monsoon Tips: മഴക്കാലമെത്തി, കൂടെ പാമ്പുകളും; വീടും പരിസരവും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പ്രതീകാത്മക ചിത്രം

Updated On: 

18 May 2026 | 04:03 PM

കടുത്ത വേനലിന് ആശ്വാസമായി മഴക്കാലം എത്തുന്നതോടെ സംസ്ഥാനത്ത് പാമ്പുകളുടെ ശല്യവും വർധിക്കാൻ സാധ്യതയേറുന്നു. കനത്ത മഴയിൽ പാമ്പുകളുടെ സ്വാഭാവിക വാസസ്ഥലങ്ങളായ മാളങ്ങളിലും കാടുകളിലും വെള്ളം കയറുന്നതാണ് ഇവ സുരക്ഷിതവും വരണ്ടതുമായ ഇടങ്ങൾ തേടി മനുഷ്യവാസമുള്ള വീടുകളിലേക്കും തോട്ടങ്ങളിലേക്കും ഇറങ്ങാൻ കാരണം.

പ്രധാന മുൻകരുതലുകൾ

  • വീട്ടുപരിസരം വൃത്തിയായി സൂക്ഷിക്കുക : ഉണങ്ങിയ ഇലകൾ, വെട്ടിയിട്ട കമ്പുകൾ, വിറകുപുരകൾ, ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ എന്നിവ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ മികച്ച ഇടങ്ങളാണ്. അതിനാൽ വീട്ടുപറമ്പും ഗാർഡനും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പറമ്പിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്നത് പാമ്പുകളെ മാത്രമല്ല, അവയുടെ പ്രധാന ഇരകളായ എലികളെയും അകറ്റി നിർത്താൻ സഹായിക്കും.
  • വീടുകളിലേക്കുള്ള പ്രവേശന മാർഗ്ഗങ്ങൾ അടയ്ക്കുക : ചെറിയ വിടവുകളിലൂടെ പോലും പാമ്പുകൾക്ക് വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും. വാതിലുകൾക്ക് താഴെയുള്ള വിടവുകൾ, ജനൽ അരികുകൾ, വെന്റിലേറ്ററുകൾ, ഭിത്തിയിലെ വിള്ളലുകൾ എന്നിവ കൃത്യമായി അടയ്ക്കുക. ഡ്രെയിനേജ് പൈപ്പുകളുടെയും വെന്റിലേറ്ററുകളുടെയും ഓപ്പണിംഗുകളിൽ നെറ്റുകൾ (Mesh) സ്ഥാപിക്കുന്നത് പാമ്പുകൾ കയറുന്നത് തടയും.

ALSO READ: മൺസൂൺ എത്തി മക്കളേ; മഴക്കാലത്ത് കേരളത്തിലെ ഈ സ്ഥലങ്ങളിലേക്ക് പോകല്ലേ, വൻ അപകടമാണ്

  • എലികളെയും മറ്റ് ഇരകളെയും അകറ്റുക : പാമ്പുകൾ പ്രധാനമായും വീട്ടുപരിസരങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് എലികളെ തേടിയാണ്. ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ തള്ളാതിരിക്കുക, മാലിന്യപ്പെട്ടികൾ കൃത്യമായി മൂടിവെക്കുക എന്നിവയിലൂടെ എലിശല്യം കുറയ്ക്കാനും അതുവഴി പാമ്പുകൾ വരുന്നത് തടയാനും സാധിക്കും.
  • പ്രകൃതിദത്ത പ്രതിരോധ മാർഗ്ഗങ്ങൾ : വെളുത്തുള്ളി ചതച്ചതും കല്ലുപ്പും ചേർത്ത മിശ്രിതം അല്ലെങ്കിൽ വൈറ്റ് ഫിനൈൽ എന്നിവ പാമ്പുകളെ അകറ്റാൻ ചിലർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ 100 ശതമാനം ഫലപ്രദമല്ല എന്ന കാര്യം ഓർക്കുക. ഇവ പ്രധാന പ്രതിരോധ മാർഗ്ഗമായി കാണാതെ ഒരു അധിക മുൻകരുതലായി മാത്രം ഉപയോഗിക്കുക.

പാമ്പിനെ കണ്ടാൽ എന്ത് ചെയ്യണം?

വീടിനുള്ളിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ ഭയന്ന് ഓടുകയോ അതിനെ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. മനുഷ്യർ ആക്രമിക്കാൻ വരുന്നു എന്ന് തോന്നുമ്പോൾ മാത്രമാണ് പാമ്പുകൾ സാധാരണയായി തിരികെ ആക്രമിക്കുന്നത്.

പാമ്പിൽ നിന്നും കൃത്യമായ അകലം പാലിക്കുകയും കുട്ടികളെയും വളർത്തുമൃഗങ്ങളെയും അവിടെനിന്ന് മാറ്റുകയും ചെയ്യുക. പാമ്പിനെ സ്വയം പിടിക്കാനോ കൊല്ലാനോ ശ്രമിക്കാതെ ഉടൻ തന്നെ വനംവകുപ്പിന്റെ അംഗീകൃത പാമ്പ് പിടുത്തക്കാരെയോ (ആർപ്പിൽ ആപ്പ്/തുണ) വൈൽഡ് ലൈഫ് റെസ്ക്യൂ ടീമിനെയോ വിവരമറിയിക്കുക.

English Summary

The onset of the monsoon floods the natural habitats of snakes, forcing them to seek dry, sheltered environments like houses, gardens, and storage areas. Property owners can significantly reduce the risk of snake encounters by keeping surroundings tidy, sealing potential entry points, and managing rodent populations that attract reptiles. If a snake is spotted indoors, residents should remain calm, maintain a safe distance, and contact certified wildlife rescue experts rather than attempting to handle or kill the creature.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്