Dates Syrup Recipe: ഈന്തപ്പഴം ഉണ്ടോ? ഇനി പഞ്ചസാര വേണ്ട; നാച്ചുറൽ ഡേറ്റ് സിറപ്പ് വീട്ടിലുണ്ടാക്കാം

Homemade Date Syrup Recipe Malayalam: പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കാവുന്ന ചില സാധനങ്ങൾ ഉണ്ട്. അതേ, പഞ്ചസാരയ്ക്ക് പകരം ചായയിലും മിൽക്ക് ഷേക്കുകളിലും പാൻകേക്കിലും ഐസ്ക്രീമിലുമെല്ലാം ഉപയോഗിക്കാവുന്ന ഏറ്റവും സ്വാഭാവികവും ആരോഗ്യകരവുമായ മധുരമാണ് ഈന്തപ്പഴം സിറപ്പ്. ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഈന്തപ്പഴവും വെള്ളവും മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് ഈ മധുരമുള്ള സിറപ്പ് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

Dates Syrup Recipe: ഈന്തപ്പഴം ഉണ്ടോ? ഇനി പഞ്ചസാര വേണ്ട; നാച്ചുറൽ ഡേറ്റ് സിറപ്പ് വീട്ടിലുണ്ടാക്കാം

പ്രതീകാത്മക ചിത്രം

Published: 

09 Oct 2026 | 12:11 PM

വെളുത്ത വിഷമെന്നാണ് പഞ്ചസാരയെ ആരോ​ഗ്യ വിദ​ഗ്ധർ വിളിക്കുന്നത്. കാരണം നമ്മുടെ ആരോ​ഗ്യത്തിന് ഏറ്റവും കൂടുതൽ അപകടം വരുത്തുന്ന പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കാവുന്ന ചില സാധനങ്ങൾ ഉണ്ട്. അതേ, പഞ്ചസാരയ്ക്ക് പകരം ചായയിലും മിൽക്ക് ഷേക്കുകളിലും പാൻകേക്കിലും ഐസ്ക്രീമിലുമെല്ലാം ഉപയോഗിക്കാവുന്ന ഏറ്റവും സ്വാഭാവികവും ആരോഗ്യകരവുമായ മധുരമാണ് ഈന്തപ്പഴം സിറപ്പ് (Date Syrup). ഇത് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ഈന്തപ്പഴവും വെള്ളവും മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് ഈ മധുരമുള്ള സിറപ്പ് തയ്യാറാക്കാവുന്നതാണ്. പാൻകേക്കുകൾ, പോറിഡ്ജ്, സ്മൂത്തികൾ, മറ്റ് പലഹാരങ്ങൾ തുടങ്ങി പല വിഭവങ്ങളിലും ഇത് ഉപയോഗിക്കാനാകും. പഞ്ചസാര കാരമലിന് സമാനമായ രുചിയും ടെക്സച്ചറും നൽകാൻ ഈന്തപ്പഴത്തിൻ്റെ സിറപ്പിന് കഴിയുമെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.

ALSO READ: ഇനി വെണ്ടയ്ക്ക ഒട്ടിപ്പിടിക്കില്ല! വഴുവഴുപ്പ് മാറി ക്രിസ്പിയാകാൻ ഈ ഒരു മാജിക് ടിപ്പ് മതി

എങ്ങനെ തയ്യാറാക്കാം?

ഈന്തപ്പഴം ചെറുതായി മുറിച്ച്, മൃദുവാകുന്നത് വരെ അല്ലെങ്കിൽ ഏകദേശം 30 മിനിറ്റ് നേരം ചൂടുവെള്ളത്തിൽ കുതിർത്തു വെക്കുക.

ഈന്തപ്പഴവും അത് കുതിർത്ത വെള്ളവും ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക.

പിന്നീട് ഈ മിശ്രിതം ഒരു സോസ്‌പാനിലേക്ക് ഒഴിച്ച്, ഇടയ്ക്കിടെ ഇളക്കിക്കൊണ്ട് കുറഞ്ഞ തീയിൽ 8-10 മിനിറ്റ് വേവിക്കുക.

ഒരു നേർത്ത അരിപ്പയിലൂടെ മിശ്രിതം അരിച്ചെടുക്കുക. ഒരു സ്പൂണിന്റെ പിൻഭാഗം ഉപയോഗിച്ച് നന്നായി അമർത്തി പരമാവധി നീര് വേർതിരിച്ചെടുക്കാൻ ശ്രദ്ധിക്കണം.

അരിച്ചെടുത്ത ചാറ് വീണ്ടും സോസ്‌പാനിലേക്ക് ഒഴിച്ച്, സിറപ്പിന്റെ പരുവത്തിൽ കുറുകുന്നത് വരെ കുറഞ്ഞ തീയിൽ തിളപ്പിക്കുക. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഇവയുടെ കട്ടി കുറയ്ക്കാം.

ശേഷം അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ അനുവദിക്കുക. തണുക്കുന്തോറും സിറപ്പ് കൂടുതൽ കട്ടിയാകും. അതിന് ശേഷം വൃത്തിയുള്ളതും വായു കടക്കാത്തതുമായ ഒരു കുപ്പിയിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.

പാൻകേക്കുകൾ, വാഫിളുകൾ, ടോസ്റ്റ്, ഓട്‌മീൽ അല്ലെങ്കിൽ ഐസ്‌ക്രീം എന്നിവയ്ക്ക് മുകളിൽ ഈ സിറപ്പ് ഒഴിച്ചു ഉപയോഗിക്കാം. കേക്കുകൾ, കുക്കികൾ, എനർജി ബോളുകൾ, മറ്റ് മധുരപലഹാരങ്ങൾ എന്നിവയിൽ മധുരം നൽകുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്.

ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ആരോഗ്യഗുണങ്ങൾ: അയൺ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പനാമാണ് ഈന്തപ്പഴം. അതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമായി ഉപയോ​ഗിക്കാം.

സൂക്ഷിച്ചുവെക്കാൻ: പൂർണ്ണമായും തണുത്ത ശേഷം ഈ സിറപ്പ് ഈർപ്പമില്ലാത്ത ഒരു ഗ്ലാസ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ 2 മുതൽ 3 മാസം വരെ കേടുകൂടാതെ ഉപയോഗിക്കാം.

English Summary:

Making homemade date syrup is one of the easiest ways to remove refined sugar from your diet. Rich in fiber, iron, potassium, and antioxidants, this all-natural sweetener brings a deep, caramel-like sweetness to drinks, desserts, and breakfast bowls.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
ഇന്നും തലയെടുപ്പോടെ ഹോണ്ട യൂണികോൺ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു