AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Masappadi Case: മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും വൻ തിരിച്ചടി, അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Masappadi Case ​Kerala High Court Order: ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇരുവർക്കുമെതിരെ കേസെടുക്കാൻ ആവശ്യമായ എല്ലാ തെളിവുകളും കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്ന തലങ്ങളിലേക്ക് ഈ കേസ് മാറിയിരിക്കുകയാണ്.

Masappadi Case: മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും വൻ തിരിച്ചടി, അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Pinarayi Vijayan and Muhammed Riyas Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 09 Oct 2026 | 01:12 PM

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. മാസപ്പടി കേസിൽ ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇരുവർക്കുമെതിരെ കേസെടുക്കാൻ ആവശ്യമായ എല്ലാ തെളിവുകളും കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നേരത്തെ തന്നെ അറിയിച്ചിരുന്നു.

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെ കേരള രാഷ്ട്രീയത്തിൽ വൻ വടംവലിയാണ് ഉടലെടുത്തിരിക്കുന്നത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്ന തലങ്ങളിലേക്ക് ഈ കേസ് മാറിയിരിക്കുകയാണ്. ഇ ഡി ശേഖരിച്ച പ്രാഥമിക പരിശോധനാ രേഖകളിൽ അന്വേഷണം നടത്താൻ പര്യാപ്തമായ വ്യക്തമായ തെളിവുകളുണ്ടെന്ന് അവർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്മേൽ വീണ്ടും പ്രാഥമിക പരിശോധന നടത്തേണ്ടതില്ലെന്നും അവർ നിലപാടെടുത്തു.

ALSO READ: 

എന്നാൽ ഇഡിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. ഇതിന്മേൽ വീണ്ടും പ്രാഥമിക പരിശോധന പൂർത്തിയാക്കി വിവരങ്ങൾ ലഭിച്ച ശേഷമേ കേസ് രജിസ്റ്റർ ചെയ്യേണ്ടതുള്ളൂവെന്നാണ് സർക്കാരിന്റെ പ്രധാന വാദം. അതേസമയം, ഇഡിയുടെ വാദങ്ങളും മൊഴികളും ഗൗരവത്തോടെ വീക്ഷിച്ച ഹൈക്കോടതി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.

ഇഡിയുടെ കൈവശമുള്ള മൊഴിപ്പകർപ്പുകൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണത്തിലേക്ക് വിജിലൻസ് കടന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി സർക്കാരിനോട് ആരാഞ്ഞത്. ഇഡിയും സർക്കാരും തമ്മിലുള്ള എല്ലാ വാ​ഗ്വാദങ്ങൾക്കും അന്തിമമാകുന്നതാണ് ഇന്നത്തെ ഹൈക്കോടതി വിധി.

എന്താണ് മാസപ്പടി കേസ്?

പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ സിഎംആർഎൽ കമ്പനിയും ഉൾപ്പെട്ടതാണ് മാസപ്പടി കേസ്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് സേവനങ്ങളൊന്നും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് കോടികൾ ലഭിച്ചെന്ന ഇൻകം ടാക്സ് കണ്ടെത്തലാണ് കേസിന് ആധാരം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് പൊതുപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പണം നൽകിയെന്ന സിഎംആർഎൽ അധികൃതരുടെ മൊഴിയും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പല രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെങ്കിലും കൂടുതൽ നൽകിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനാണെന്നാണ് പരാതി. 2019ൽ ആദായ നികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.

English Summary:

Single Bench judge Justice A Badharudeen accepted the plea filed by KM Shajahan, directing the Vigilance to register an FIR. Also court rejected the state government’s argument that a preliminary inquiry was required before filing a case.

Follow Us