Aloe Vera: കറ്റാർവാഴ ഉണ്ടോ? ഷാംപൂ വാങ്ങിക്കേണ്ട, എളുപ്പത്തിൽ തയ്യാറാക്കാം
How to Make Aloe Vera Shampoo: മുടിക്കൊഴിച്ചിൽ മാറ്റാനും കരുത്തുറ്റ മുടികൾക്കും പ്രകൃതിദത്തമായ നിരവധി വഴികളുണ്ട്. അതിൽ പ്രധാനിയാണ് കറ്റാർവാഴ. ഇവയിലെ പ്രോട്ടിയോലിറ്റിക് എൻസൈമുകൾ തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുടിവേരുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുടിവളർച്ചയ്ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർ വാഴ ഷാംപൂ.
വേനൽച്ചൂട് കടുക്കുംതോറും തലമുടികൊഴിച്ചിലും കൂടുകയാണ്. ഈ സമയത്ത് തലമുടി പരിചരണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. മുടിക്കൊഴിച്ചിൽ മാറ്റാനും കരുത്തുറ്റ മുടികൾക്കും പ്രകൃതിദത്തമായ നിരവധി വഴികളുണ്ട്. അതിൽ പ്രധാനിയാണ് കറ്റാർവാഴ. ഇവയിലെ പ്രോട്ടിയോലിറ്റിക് എൻസൈമുകൾ തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുടിവേരുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുടിവളർച്ചയ്ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർ വാഴ ഷാംപൂ. എന്നാൽ അത് പണം കൊടുത്ത് വാങ്ങേണ്ടതില്ല, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ…
കറ്റാർവാഴ ഷാംപൂ
ആവശ്യമായ സാധനങ്ങൾ
കറ്റാർ വാഴ ജെൽ – അര കപ്പ്
ലിക്വിഡ് കാസ്റ്റൈൽ സോപ്പ് – അര കപ്പ് (പ്രകൃതിദത്തമായ ഒരു സോപ്പ് ബേസ് ആണിത്).
വിറ്റാമിൻ ഇ ഓയിൽ – ഒരു ടീസ്പൂൺ
ലാവെൻഡർ / റോസ്മേരി ഓയിൽ
ALSO READ: മുടി പട്ടുപോലെ തിളങ്ങാൻ ഷാമ്പൂവിൽ ഇതൊരു സ്പൂൺ ചേർക്കൂ; സിമ്പിൾ ട്രിക്ക്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കറ്റാർ വാഴ ജെൽ എടുത്ത് നന്നായി ബ്ലെൻഡ് ചെയ്ത് കട്ടകളില്ലാതെ ദ്രാവകരൂപത്തിലാക്കുക.
ഈ ജെല്ലിലേക്ക് അര കപ്പ് ലിക്വിഡ് കാസ്റ്റൈൽ സോപ്പ് ചേർത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് വിറ്റാമിൻ ഇ ഓയിലും സുഗന്ധത്തിനായി കുറച്ച് തുള്ളി ലാവെൻഡർ / റോസ്മേരി ഓയിലോ ചേർക്കാവുന്നതാണ്.
എല്ലാ നന്നായി യോജിപ്പിച്ച ശേഷം ഒരു വൃത്തിയുള്ള കുപ്പിയിലോ പഴയ ഷാംപൂ ബോട്ടിലിലോ ഒഴിച്ച് സൂക്ഷിക്കാം.
കറ്റാർവാഴ ഷാംപൂ ഗുണങ്ങൾ
കറ്റാർവാഴ തലയോട്ടിയിലെ പിഎച്ച് നില കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
കറ്റാർവാഴയിലുള്ള ആന്റി-ഫംഗൽ ഗുണങ്ങൾ താരൻ കുറയ്ക്കാൻ സഹായിക്കും.
മുടിക്ക് സ്വാഭാവികമായ തിളക്കവും മൃദുത്വവും നൽകും.
തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിവേരുകളെ ബലപ്പെടുത്തുകയും ചെയ്യും.