AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Natural Hair Dye: പണം കളയാതെ മുടി കറുപ്പിക്കാം! ആഴ്‌ചയിൽ ഒരിക്കൽ മാത്രം ഇത് പരീക്ഷിക്കൂ; മാറ്റം അതിശയിപ്പിക്കും

Natural Hair Dye For Grey Hair: പാർലറിലോ കടകളിൽ നിന്നോ ഇത്തരം ഉല്പന്നങ്ങൾ വാങ്ങി കാശ് കളയേണ്ട! നമ്മുടെ അടുക്കളയിലുള്ള തികച്ചും പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ച്, പൈസ ഒട്ടും ചിലവില്ലാതെ നരച്ച മുടി വേരുകളിൽ നിന്ന് കറുപ്പിക്കാൻ സാധിക്കും. ആഴ്ചയിൽ ഒരിക്കൽ മാത്രം പരീക്ഷിക്കാൻ പറ്റുന്ന ഈ ഡൈ തയ്യാറാക്കേണ്ട ശരിയായ രീതിയും ഉപയോ​ഗിക്കേണ്ടതും എങ്ങനെയാണെന്ന് മനസ്സിലാക്കാം.

Natural Hair Dye: പണം കളയാതെ മുടി കറുപ്പിക്കാം! ആഴ്‌ചയിൽ ഒരിക്കൽ മാത്രം ഇത് പരീക്ഷിക്കൂ; മാറ്റം അതിശയിപ്പിക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 25 Jun 2026 | 01:21 PM

ഇന്നത്തെ കാലത്ത് മുടി നരയ്ക്കാൻ പ്രായമൊന്നും ഒരു പ്രശ്നമേയല്ല. നരച്ച മുടി കറുപ്പിക്കാൻ വിപണിയിൽ കിട്ടുന്ന കെമിക്കൽ അടങ്ങിയ ഹെയർ ഡൈകൾ വാങ്ങി പണം കളയുന്നവരാണോ നമ്മളിൽ പലരും. ഇത് ചിലർക്ക് നല്ല ഫലം നൽകുമെങ്കിലും ഉപയോ​ഗം മുടിയുടെ ആയുസ് ഇല്ലാതാക്കും. പാർലറിലോ കടകളിൽ നിന്നോ ഇത്തരം ഉല്പന്നങ്ങൾ വാങ്ങി കാശ് കളയേണ്ട! നമ്മുടെ അടുക്കളയിലുള്ള തികച്ചും പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ച്, പൈസ ഒട്ടും ചിലവില്ലാതെ നരച്ച മുടി വേരുകളിൽ നിന്ന് കറുപ്പിക്കാൻ സാധിക്കും. ആഴ്ചയിൽ ഒരിക്കൽ മാത്രം പരീക്ഷിക്കാൻ പറ്റുന്ന ഈ ഡൈ തയ്യാറാക്കേണ്ട ശരിയായ രീതിയും ഉപയോ​ഗിക്കേണ്ടതും എങ്ങനെയാണെന്ന് മനസ്സിലാക്കാം.

ആവശ്യമായ ചേരുവകൾ

അരക്കപ്പ് നല്ല കടുപ്പത്തിലുള്ള ചായ (Black Tea) – മുടിക്ക് സ്വാഭാവിക കറുപ്പ് നിറം നൽകാൻ ഇത് സഹായിക്കും.

2 ടേബിൾസ്പൂൺ നെല്ലിക്കാപ്പൊടി (Amla Powder) – മുടിയുടെ നര മാറ്റാനും വേരുകൾക്ക് ബലം നൽകാനും നെല്ലിക്കാപ്പൊടി മികച്ചതാണ്.

1 ടേബിൾസ്പൂൺ കാപ്പിപ്പൊടി (Coffee Powder) – മുടിക്ക് നല്ലൊരു ഡാർക്ക് ബ്രൗൺ/ബ്ലാക്ക് ഷേഡ് നൽകാൻ കാപ്പിപ്പൊടി സഹായിക്കും.

കറിവേപ്പില അരച്ചത് (Curry Leaves Paste) – മുടിയുടെ സ്വാഭാവിക പിഗ്മെന്റേഷൻ നിലനിർത്താൻ കറിവേപ്പിലയേക്കാൾ മികച്ചത് മറ്റൊന്നുമില്ല.

ALSO READ: പ്രമേഹം നിയന്ത്രിക്കാൻ മഞ്ഞൾ സഹായിക്കുമോ? ശരിയായ രീതിയും അറിയേണ്ട കാര്യങ്ങളും

തയ്യാറാക്കേണ്ട വിധം

ഈ ഒരു ഹെയർ ഡൈ എപ്പോഴും ഇരുമ്പ് ചട്ടിയിൽ (Iron Kadhai) തയ്യാറാക്കുന്നതാണ് ഏറ്റവും കൂടുതൽ ഫലം നൽകുന്നത്. ഇരുമ്പ് പാത്രത്തിന്റെ ഗുണം കൂടി ചേരുമ്പോൾ കൂട്ടിന് നല്ല കടും കറുപ്പ് നിറം ലഭിക്കും. ഒരു ഇരുമ്പ് ചട്ടിയിലേക്ക് നെല്ലിക്കാപ്പൊടിയും കാപ്പിപ്പൊടിയും കറിവേപ്പില അരച്ചതും ചേർക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കടുപ്പത്തിലുള്ള തെയില ചായ ഒഴിച്ച് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഈ കൂട്ട് ഇരുമ്പ് ചട്ടിയിൽ തന്നെ അടച്ചുവെച്ച് ഒരു രാത്രി മുഴുവൻ മാറ്റിവെക്കുക. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ഈ മിശ്രിതം നല്ല കറുപ്പ് നിറമായി മാറിയത് കാണാം.

രാവിലെ നിങ്ങളുടെ മുടി നന്നായി ചീകി ഒടക്ക് മാറ്റിയ ശേഷം, നരച്ച ഭാഗങ്ങളിലും മുടിയുടെ വേരുകളിലും ഈ പാക്ക് നന്നായി തേച്ചുപിടിപ്പിക്കുക. പാക്ക് തലയിൽ തേച്ച് 1 മുതൽ 2 മണിക്കൂർ വരെ വെക്കുക. പൂർണ്ണമായും ഉണങ്ങിയ ശേഷം ഷാംപൂ ഉപയോഗിക്കാതെ വെറും പച്ചവെള്ളത്തിൽ മാത്രം തല കഴുകി വൃത്തിയാക്കുക. പാക്ക് കഴുകിക്കളയുന്ന ദിവസം ഷാംപൂ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. പിറ്റേ ദിവസം തലയിൽ എണ്ണ തേച്ചുപിടിപ്പിച്ച ശേഷം മാത്രം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ഇങ്ങനെ ചെയ്താൽ നിറം കൂടുതൽ കാലം നിൽനിൽക്കും.

ഇതൊരു പ്രകൃതിദത്ത കൂട്ടായതുകൊണ്ട് ആദ്യ തവണ തന്നെ കെമിക്കൽ ഡൈ പോലെ മാറ്റം ഉണ്ടാകണമെന്നില്ല. എന്നാൽ ആഴ്ചയിൽ ഒരിക്കൽ വീതംതുടർച്ചയായി ചെയ്താൽ മുടിക്ക് സ്ഥിരമായ കറുപ്പ് നിറം ലഭിക്കും. അതുപോലെ നിങ്ങൾ അലർജിയുള്ളവരാണെങ്കിൽ ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം ഇത്തരം പരീക്ഷണങ്ങൾ നടത്തുക.

English Summary:

Skip the expensive salon treatments. Discover the ultimate DIY natural hair dye recipe for grey hair using organic kitchen ingredients. Learn how to apply it weekly for flawless, constant coverage.

Follow Us