Kidney Stone: വേനലാണ് സൂക്ഷിക്കണം! വൃക്കയിൽ കല്ലുണ്ടാകാൻ സാധ്യത കൂടുതൽ; ഇതൊക്കെ ശ്രദ്ധിക്കണേ
Kidney Stone Risks In Summer: വേനൽക്കാലത്ത് ആളുകളിൽ കൂടുതലായും കണ്ടുവരുന്നത് വൃക്കയിലെ കല്ലുകളാണ്. നിർജ്ജലീകരണവും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമാണ് രോഗികളുടെ എണ്ണം കൂടുന്നതിന് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. അതിനാൽ വേനൽ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതിനുള്ള മുൻകരുതൽ നാം സ്വീകരിച്ചു തുടങ്ങുകയും വേണം.

Kidney Stone
വേനൽക്കാലം എത്തിയാൽ അതോടൊപ്പം അസുഖങ്ങളുടെ പെരുമഴയാണ് എത്തുന്നത്. നിർജ്ജലീകരണം മുതൽ വൃക്കയിൽ കല്ലുണ്ടാകുന്നത് വരെ വേനലിൽ മനുഷ്യരെ അലട്ടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നമ്മൾ ബോധവാന്മാരായിരിക്കണം. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരം രോഗങ്ങൾ ഒരുപക്ഷേ നിങ്ങളുടെ ജീവന് വരെ ഭീഷണിയായേക്കാം.
വിദഗ്ധരുടെ അഭിപ്രായത്തിൽ, വേനൽക്കാലത്ത് ആളുകളിൽ കൂടുതലായും കണ്ടുവരുന്നത് വൃക്കയിലെ കല്ലുകളാണ്. നിർജ്ജലീകരണവും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമാണ് രോഗികളുടെ എണ്ണം കൂടുന്നതിന് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. അതിനാൽ വേനൽ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതിനുള്ള മുൻകരുതൽ നാം സ്വീകരിച്ചു തുടങ്ങുകയും വേണം.
Also Read: എസി നിങ്ങളെ രോഗിയാക്കുന്നുണ്ടോ?; ശ്വാസകോശ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ
വേനലിൽ അന്തരീക്ഷ താപനില ഉയരുമ്പോൾ വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം വളരെയധികം നഷ്ടപ്പെടുന്നു. ഈ സമയം നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രത്തിൽ ലവണങ്ങൾ (പരലുകൾ) അടിഞ്ഞുകൂടി കാലക്രമേണ അത് കല്ലുകളായി മാറുകയും ചെയ്യുന്നു. ഇങ്ങനെയാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്. ഈ രോഗം വഷളായാൽ ഒരുപക്ഷേ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വരെ വിധേയമാകേണ്ടി വന്നേക്കാം.
വൃക്കയിലെ കല്ലിൻ്റെ ലക്ഷണങ്ങൾ
മൂത്രമൊഴിക്കുമ്പോൾ അസ്വസ്ഥത, മൂത്രത്തിൽ രക്തം, മൂത്രാശയ അണുബാധ, മൂത്രത്തിന് രൂക്ഷമായ ദുർഗന്ധം തുടങ്ങിയവയാണ് വൃക്കയിലെ കല്ലിൻ്റെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൻ്റെ പുറംഭാഗത്തോ വയറിൻ്റെ വശങ്ങളിലോ ഉണ്ടാകുന്ന കഠിനമായ വേദനയും മൂത്രത്തിൽ കല്ലിൻ്റെ പ്രധാന ലക്ഷണമാണ്. ചില അവസരങ്ങളിൽ ഇത്തരം വേദന അടിവയറ്റിലേക്കും വ്യാപിച്ചേക്കാം.
പ്രതിരോധിക്കാൻ ചെയ്യേണ്ടത്
വേനലായാൽ വിയർപ്പിലൂടെ നിങ്ങളുടെ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നു. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുക. ദിവസവും ചുരുങ്ങിയത് എട്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇളനീർ, കഞ്ഞിവെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങൾ കുടിക്കുക.
നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയിൽ സിട്രേറ്റ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇവ മൂത്രത്തിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. പഞ്ചസാര കുറച്ച് ഇവ കുടിക്കുന്നത് നല്ലതാണ്.
ഭക്ഷണത്തിൽ ഉപ്പിൻ്റെ അലവ് കുറയ്ക്കുക. അമിതമായി ഉപ്പ് കഴിച്ചാൽ മൂത്രത്തിലൂടെ കാൽസ്യം കൂടുതൽ പുറന്തള്ളപ്പെടുന്നു. ഇത് കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.