AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Eid Special Recipe: പെരുന്നാൾ സ്പെഷ്യൽ ആക്കാൻ, ഇടിയപ്പം കൊണ്ടൊരു വെറൈറ്റി വിഭവമായാലോ?

Special Prawn Masala Stuffed Idiyappam Recipe: റമദാൻ ഇഫ്താർ വിരുന്നുകൾക്കും വരാനിരിക്കുന്ന പെരുന്നാൾ ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ ഒരു വെറൈറ്റി വിഭവം പരിചയപ്പെടാം. പരമ്പരാഗത ഇടിയപ്പത്തിന് ഒരു ഫ്യൂഷൻ ടച്ച് നൽകി തയ്യാറാക്കുന്ന സ്റ്റഫ്ഡ് ഇടിയപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകും.

Eid Special Recipe: പെരുന്നാൾ സ്പെഷ്യൽ ആക്കാൻ, ഇടിയപ്പം കൊണ്ടൊരു വെറൈറ്റി വിഭവമായാലോ?
Eid Special RecipeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 19 Mar 2026 | 04:34 PM

നോമ്പുതുറ വിരുന്നുകളിൽ എപ്പോഴും ഒരേ വിഭവങ്ങൾ കണ്ട് മടുത്തവർക്കായി ഇതാ നാവിലലിയുന്ന ഒരു പുതിയ വിഭവം. പരമ്പരാഗത ഇടിയപ്പത്തിന് ഒരു ഫ്യൂഷൻ ടച്ച് നൽകി തയ്യാറാക്കുന്ന സ്റ്റഫ്ഡ് ഇടിയപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകും.

തയ്യാറാക്കുന്ന വിധം

പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ എന്നിവ പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചുവന്ന മുളക്, കറിവേപ്പില, ചെറിയുള്ളി എന്നിവ ചേർത്ത് വഴറ്റുക. സവാള ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കാം. ഇതിലേക്ക് തക്കാളി ചേർത്ത ശേഷം വൃത്തിയാക്കിയ ചെമ്മീൻ ഇടുക. മൂന്ന് സ്പൂൺ തേങ്ങാപ്പാലും, കുരുമുളകും, പെരുംജീരകം ചതച്ചതും, വാളൻപുളി വെള്ളവും ഉപ്പും ചേർത്ത് ഒരു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.

ഇടിയപ്പത്തിനുള്ള മാവ് പതിവുപോലെ തയ്യാറാക്കുക. ഇടിയപ്പച്ചെമ്പിന്റെ തട്ടിൽ ആദ്യം തേങ്ങ ചിരവിയത് വിതറി പകുതി ഭാഗം മാവ് പിഴിയുക. ഇതിനു മുകളിലായി തയ്യാറാക്കിവെച്ച ചെമ്മീൻ മസാല ഫില്ലിംഗ് വെക്കുക. വീണ്ടും ഇതിനു മുകളിലേക്ക് ബാക്കി മാവ് പിഴിഞ്ഞ് മസാല മൂടുക. ഇത് ആവിയിൽ വേവിച്ചെടുക്കാം.

ഈ സ്പെഷ്യൽ ഇടിയപ്പം തേങ്ങാപ്പാലിൽ മുക്കി കഴിക്കുന്നത് അസ്സൽ രുചിയാണ് നൽകുന്നത്. പെരുന്നാൾ ദിനത്തിൽ അതിഥികൾക്ക് വിളമ്പാൻ പറ്റിയ ഏറ്റവും മികച്ച വിഭവമാണിത്.

Follow Us