AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: സ്ഥിരമായി അസിഡിറ്റി ഗുളിക കഴിക്കാറുണ്ടോ? ഇതുകൂടി അറിഞ്ഞുവെച്ചോ

Acidity Tablets Every Day Side Effects: നേരിയ ഒരു ഗ്യാസോ നെഞ്ചെരിച്ചിലോ ഉണ്ടാകുമ്പോഴേക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ പോയി ഈ ഗുളികകൾ വാങ്ങി കഴിക്കുന്നവർ ഇതിൻ്റെ അപകടത്തെക്കുറിച്ച് ഒരിക്കൽപോലും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. താൽക്കാലിക ആശ്വാസത്തിന് ഗുളികകൾ നല്ലതാണെങ്കിലും, സ്ഥിരമായി ഇവ കഴിക്കുന്നത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ലോകമെമ്പാടുമുള്ള മെഡിക്കൽ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

Health Tips: സ്ഥിരമായി അസിഡിറ്റി ഗുളിക കഴിക്കാറുണ്ടോ? ഇതുകൂടി അറിഞ്ഞുവെച്ചോ
പ്രതീകാത്മക ചിത്രംImage Credit source: Ekaterina Goncharova/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 19 Jun 2026 | 06:28 PM

പലരും ഇന്ന് നേരിടുന്ന പ്രശ്നമാണ് വയറുവീർക്കർ, ​ഗ്യാസ്, അസിഡിറ്റി തുടങ്ങിയ ഉദരസംബന്ധമായ അസ്വസ്ഥതകൾ. ഇവയെ ഭയന്ന് രാവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റിൽ ഒരു അസിഡിറ്റി ഗുളിക കഴിക്കുന്നത് ഇന്ന് പലരുടെയും ഒരു സ്ഥിരം ശീലമാണ്. നേരിയ ഒരു ഗ്യാസോ നെഞ്ചെരിച്ചിലോ ഉണ്ടാകുമ്പോഴേക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ പോയി ഈ ഗുളികകൾ വാങ്ങി കഴിക്കുന്നവർ ഇതിൻ്റെ അപകടത്തെക്കുറിച്ച് ഒരിക്കൽപോലും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. താൽക്കാലിക ആശ്വാസത്തിന് ഗുളികകൾ നല്ലതാണെങ്കിലും, സ്ഥിരമായി ഇവ കഴിക്കുന്നത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ലോകമെമ്പാടുമുള്ള മെഡിക്കൽ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്ന പ്രധാന ആരോ​ഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.

ALSO READ: സാധാരണ പനിയല്ല, ശരീരത്തിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; കുരങ്ങുപനി എങ്ങനെ പകരും, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

സ്ഥിരമായി അസിഡിറ്റി ഗുളിക കഴിച്ചാൽ

നമ്മുടെ വയറ്റിലെ ആസിഡ് വെറുമൊരു ദഹനരസം മാത്രമല്ല, അത് ശരീരത്തിൻ്റെ പ്രതിരോധ കോട്ട കൂടിയാണ്. ഗുളികകൾ വച്ച് ഈ ആസിഡിനെ പൂർണ്ണമായി ഇല്ലാതാക്കുമ്പോൾ പല തരത്തിലുള്ള ​പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം.

വിറ്റാമിൻ B12, അയൺ കുറവ്

ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ B12, അയൺ (ഇരുമ്പ്), കാൽസ്യം എന്നിവ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ വയറ്റിലെ ആസിഡ് അത്യാവശ്യമാണ്. ആസിഡ് കുറയുമ്പോൾ ശരീരം ഇവ വലിച്ചെടുക്കാതെ വരികയും, ഇത് കടുത്ത വിളർച്ച, കൈകാലുകളിൽ തരിപ്പ്, കടുത്ത ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

അസ്ഥികളുടെ ബലക്ഷയം

സ്ഥിരമായി അസിഡിറ്റി ഗുളിക കഴിക്കുന്നവരിൽ കാൽസ്യം ആഗിരണം തടസ്സപ്പെടുന്നതിനാൽ അസ്ഥികളുടെ സാന്ദ്രത കുറയുന്നു. ഒരു വർഷത്തിൽ കൂടുതൽ തുടർച്ചയായി ഈ ഗുളികകൾ ഉപയോഗിക്കുന്ന മുതിർന്നവരിൽ ഇടുപ്പെല്ല് പോലുള്ള അസ്ഥികൾ പെട്ടെന്ന് ഒടിയാനുള്ള സാധ്യത 35 ശതമാനം വരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

വൃക്കകളുടെ തകരാറുകൾ

ദീർഘകാലത്തെ അസിഡിറ്റി ഗുളികകളുടെ ഉപയോഗം മറ്റ് മരുന്നുകളെ പോലെ തന്നെ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. ‘അക്യൂട്ട് ഇന്റർസ്റ്റീഷ്യൽ നെഫ്രൈറ്റിസ്’ പോലുള്ള വൃക്കകളിലെ വീക്കത്തിനും, ക്രമേണ വിട്ടുമാറാത്ത വൃക്കരോഗങ്ങൾക്കും ഇത് കാരണമാകാറുണ്ട്.

കുടലിലെയും ശ്വാസകോശത്തിലെയും അണുബാധകൾ

വയറ്റിലെ ആസിഡ് ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഉള്ളിൽ കടക്കുന്ന ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാറുണ്ട്. എന്നാൽ ആസിഡ് ഇല്ലാതാകുന്നതോടെ ഈ പ്രതിരോധം തകരും. ഇത് കടുത്ത വയറിളക്കത്തിന് കാരണമാകുന്ന പോലുള്ള കുടൽ അണുബാധകൾക്കും ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങൾക്കും വഴിതുറക്കും.

അസിഡിറ്റി മാറ്റാൻ വീട്ടിൽ എന്ത് ചെയ്യാം?

ഭക്ഷണക്രമം മാറ്റുക: അസിഡിറ്റിയുടെ പ്രശ്നമുള്ളവർ ചായ, കാപ്പി, അമിതമായി എണ്ണമയം ചേർന്നവ എരിവ് ചേർത്ത ഭക്ഷണങ്ങൾ, അച്ചാറുകൾ, ബേക്കറി പലഹാരങ്ങൾ എന്നിവ കഴിക്കുന്നത് കുറയ്ക്കുക.

ഭക്ഷണത്തിന്റെ അളവും സമയവും: ഒറ്റയടിക്ക് വയറു നിറയെ കഴിക്കുന്നതിന് പകരം കുറഞ്ഞ അളവിൽ കൂടുതൽ തവണകളായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

ഭക്ഷണത്തിന് ശേഷമുള്ള വിശ്രമം: അസിഡിറ്റി ​ഗ്യാസ് പോലുള്ള പ്രശ്നമുള്ളവർ ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്ന ശീലം പൂർണ്ണമായി ഒഴിവാക്കുക. കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം മാത്രം ഉറങ്ങാൻ കിടക്കുക.

നാട്ടുവിദ്യകൾ ശീലമാക്കാം: ചെറിയ രീതിയിൽ നെഞ്ചെരിച്ചിലോ വയറുവീർക്കലോ തോന്നുമ്പോൾ തണുത്ത പാൽ കുടിക്കുന്നത് നല്ലതാണ്. കായം ചേർത്ത മോര്, ഇഞ്ചിയിട്ട വെള്ളം, ജീരകവെള്ളം എന്നിവ ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനാൽ ഇവയും പരീക്ഷിക്കാം.

English Summary:

Pantoprazole and other acidity medicines are widely used, but emerging research suggests they may influence outcomes in kidney cancer patients undergoing immunotherapy. Here is the other sideeffects of acidity pills.

Follow Us