Green Tea For Liver: ഗ്രീൻ ടീ കുടിക്കുന്നത് കരളിന് നല്ലതാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

Green Tea Side Effects For Liver: ശരീരഭാരം കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ഇന്ന് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. എന്നാൽ ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണോ? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അറിയാത്തവർ നിരവധിയാണ്. ഈ ഒരു ചോദ്യം അടുത്തിടെയായി വളരെയേറെ ചർച്ചയായിരിക്കുന്ന ഒന്നാണ്. അതേക്കുറിച്ച് വിശദമായി പരിശോധിക്കാം.

Green Tea For Liver: ഗ്രീൻ ടീ കുടിക്കുന്നത് കരളിന് നല്ലതാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

08 Aug 2026 | 04:24 PM

ശരീരഭാരം വർദ്ധിക്കുന്നതും അത് കുറയ്ക്കാൻ ശ്രമിക്കുന്നതും പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ശ്രമിക്കുന്ന കാര്യമാണ്. ഭക്ഷണത്തിലും വ്യായാമത്തിലും എല്ലാം ഓരോരോ മാറ്റങ്ങൾ വരുത്തിയാണ് നമ്മൾ ശരീരഭാരം കുറയ്ക്കുന്നത്. അതിൽ ഒന്നാണ് ​ഗ്രീൻ ടീ. ശരീരഭാരം കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ഇന്ന് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. എന്നാൽ ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണോ? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അറിയാത്തവർ നിരവധിയാണ്. ഈ ഒരു ചോദ്യം അടുത്തിടെയായി വളരെയേറെ ചർച്ചയായിരിക്കുന്ന ഒന്നാണ്. അതേക്കുറിച്ച് വിശദമായി പരിശോധിക്കാം.

ALSO READ: തലവേദന വരുമ്പോൾ ചായയോ കാപ്പിയോ കുടിക്കാറുണ്ടോ?

കരളിന് ഗ്രീൻ ടീ നല്ലതോ?

മിതമായ അളവിൽ ഗ്രീൻ ടീ കുടിക്കുന്നത് കരളിന് വളരെ നല്ലതാണ്. എന്നാൽ അമിതമായാൽ അല്ലെങ്കിൽ തെറ്റായ രീതിയിൽ കഴിച്ചാൽ ഇത് കരളിന് ഹാനികരമാകാനും സാധ്യതയുണ്ട്. ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് കരളിന് ​ഗുണം നൽകുന്നത്. കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നത് തടയാനും ലിവർ എൻസൈമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കുന്നു. കരൾ കോശങ്ങളെ വിഷാംശങ്ങളിൽ നിന്നും ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കാൻ ഇതിലെ കറ്റാചിനുകൾ സഹായിക്കും. കരളിലുണ്ടാകുന്ന വീക്കവും ഇൻഫ്ലമേഷനും കുറയ്ക്കാനും ഗ്രീൻ ടീ പതിവായി കുടിക്കുന്നത് നല്ലതാണ്.

കരളിന് അപകടകരമാകുന്നത് എപ്പോൾ?

ഗ്രീൻ ടീ നല്ലതാണെന്ന് കരുതി അമിതമായി കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. അതായത് ദിവസവും അമിതമായ അളവിൽ ഗ്രീൻ ടീ കുടിച്ചാൽ അത് കരളിൽ സ്ട്രെസ് ഉണ്ടാക്കാൻ കാരണമാകും. വിപണിയിൽ ലഭിക്കുന്ന ഉയർന്ന അളവിലുള്ള ഗ്രീൻ ടീ എക്സ്ട്രാക്റ്റ് ക്യാപ്‌സ്യൂളുകൾ പലപ്പോഴും കരളിലെ എൻസൈമുകളുടെ അളവ് കൂട്ടുകയും കരൾ തകരാറുകൾക്ക് വഴിവെക്കുകയും ചെയ്യാറുണ്ട്. അതിനാൽ എപ്പോഴും മിതമായ അളവിൽ മാത്രം ​ഗ്രീൻ ടീ കുടിക്കാൻ ശ്രദ്ധിക്കുക. ഒരു ദിവസം ഒരു നേരം ​ഗ്രീൻ ടീ കുടിച്ചാൽ മതിയാകും.

ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ദിവസവും രണ്ട് മുതൽ മൂന്ന് ചെറിയ കപ്പ് വരെ ഗ്രീൻ ടീ കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി. രാവിലെ വെറും വയറ്റിൽ കടുപ്പത്തിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ ലഘുഭക്ഷണത്തോടൊപ്പമോ കുടിക്കുന്നതാണ് കരളിനും ദഹനത്തിനും നല്ലത്. നിലവിൽ കരൾ സംബന്ധമായ അസുഖമുള്ളവരോ അതിൻ്റെ മരുന്നുകൾ കഴിക്കുന്നവരോ ആണെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം ഗ്രീൻ ടീ ശീലമാക്കുക.

English Summary:

Is green tea really good for your liver. Explore what research suggests about its potential benefits, possible risks and the right way to include green tea in a healthy liver-friendly lifestyle.

Follow Us
ഇനി അബദ്ധം പറ്റരുത്! തിരിച്ചറിയാം യഥാര്‍ത്ഥ കറുവപ്പട്ട
മികച്ച പ്രോട്ടീൻ പൗഡർ എങ്ങനെ കണ്ടെത്താം? ഇതാ ചില വഴികൾ!
വെറും 100 രൂപ മുതല്‍ സ്വർണം, ഇത് ജെൻ സി മോഡൽ
KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു