AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkidakam Kanji: കർക്കിടക കഞ്ഞിയിൽ ചേർക്കേണ്ട പ്രധാന ഔഷധങ്ങളും തയാറാക്കുന്ന വിധവും

Karkidakam Kanji Recipe 2026: മഴക്കാലത്ത് ദഹനശക്തി കുറയുന്നതിനാൽ എളുപ്പത്തിൽ ദഹിക്കുന്നതും ഒപ്പം ഔഷധഗുണമുള്ളതുമായ ഈ കഞ്ഞി കുടിക്കുന്നത് ഒരു വർഷത്തേക്കുള്ള ഊർജ്ജം ശരീരത്തിന് നൽകുമെന്നാണ് പഴമക്കാർ പറയുന്നത്. പച്ചമരുന്നുകൾ ചേർത്ത് തയാറാക്കുന്ന ഈ കഞ്ഞി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ഇന്ന് കർക്കിടക മാസം അടുക്കാറുകുമ്പോഴേക്കും വിപണിയിൽ കഞ്ഞിക്കുള്ള കൂട്ടുകൾ വില്പനയ്ക്ക് എത്താറുണ്ട്.

Karkidakam Kanji: കർക്കിടക കഞ്ഞിയിൽ ചേർക്കേണ്ട പ്രധാന ഔഷധങ്ങളും തയാറാക്കുന്ന വിധവും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 13 Jul 2026 | 04:24 PM

കർക്കിടക മാസത്തിൽ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ഏറ്റവും ഉത്തമമാണ് ഔഷധക്കഞ്ഞിയായ കർക്കിടക കഞ്ഞി (Karkidakam Kanji). മഴക്കാലത്ത് ദഹനശക്തി കുറയുന്നതിനാൽ എളുപ്പത്തിൽ ദഹിക്കുന്നതും ഒപ്പം ഔഷധഗുണമുള്ളതുമായ ഈ കഞ്ഞി കുടിക്കുന്നത് ഒരു വർഷത്തേക്കുള്ള ഊർജ്ജം ശരീരത്തിന് നൽകുമെന്നാണ് പഴമക്കാർ പറയുന്നത്. പച്ചമരുന്നുകൾ ചേർത്ത് തയാറാക്കുന്ന ഈ കഞ്ഞി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ഇന്ന് കർക്കിടക മാസം അടുക്കാറുകുമ്പോഴേക്കും വിപണിയിൽ കഞ്ഞിക്കുള്ള കൂട്ടുകൾ വില്പനയ്ക്ക് എത്താറുണ്ട്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നവയ്ക്കാണ് ​ഗുണവും സ്വാധും ഏറെയുള്ളത്. ഔഷധഗുണങ്ങൾ എല്ലാം ഒട്ടും നഷ്ടപ്പെടാതെ പരമ്പരാഗത രീതിയിൽ കർക്കിടക കഞ്ഞി വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം.

ALSO READ: കർക്കിടക മാസത്തിന് ദിവസങ്ങൾ മാത്രം! വരവേൽക്കാൻ വീട്ടിൽ ചെയ്യേണ്ടത്

ചേരുവകൾ എന്തെല്ലാം?

തവിടു കളയാത്ത ഞവര അരി – 100 ഗ്രാം, ഉലുവ – 5 ഗ്രാം, ആശാളി – 5 ഗ്രാം, ജീരകം – 5 ഗ്രാം, കാക്കവട്ട് – ഒന്നിൻറെ പകുതി എന്നിവയാണ് പ്രധാന ചേരുവകൾ. ഇനി ഔഷധസസ്യങ്ങളായ മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിൻറെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽ ചെവിയൻ എന്നിവയും വേണം. ഇവ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത ശേഷം ഈ ഔഷധസസ്യങ്ങൾ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.

തയാറാക്കുന്ന വിധം

ഇടിച്ചെടുത്ത പച്ചമരുന്ന് നീരിലേക്ക് ആറിരട്ടി വെള്ളമെങ്കിലും ചേർക്കുക. ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ചെറുതീയിൽ നന്നായി വേവിക്കുക. പകുതി വേവുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക. അരി വെന്തു കഴിഞ്ഞാൽ അതിലേക്ക് തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്‌ക്കാം. അര സ്‌പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക് ചേർക്കുക. ആവശ്യമെങ്കിൽ തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.

കർക്കിടക കഞ്ഞിയുടെ ​ഗുണങ്ങൾ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: കഞ്ഞിയിൽ ചേർക്കുന്ന ചേരുവകളിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-മൈക്രോബിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മഴക്കാലത്തുണ്ടാകുന്ന പനി, ജലദോഷം, ചുമ, മറ്റ് പകർച്ചവ്യാധികൾ എന്നിവയ്‌ക്കെതിരെ ശരീരത്തിന് മികച്ച പ്രതിരോധശേഷി നൽകുന്നു.

ദഹനപ്രക്രിയ: മഴക്കാലത്ത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് സ്വാഭാവികമാണ്. നവരയരി കൊണ്ടുള്ള കഞ്ഞി എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. കൂടാതെ ഇതിലെ ഉലുവയും ജീരകവും ഗ്യാസ്, അസിഡിറ്റി, വയറുവീർക്കൽ എന്നിവ ഒഴിവാക്കി ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നു.

സന്ധി വേദനകൾക്ക്: കർക്കിടക മാസത്തിലെ തണുത്ത കാലാവസ്ഥ വാതസംബന്ധമായ അസുഖങ്ങളും സന്ധിവേദനയും കൂട്ടാറുണ്ട്. കർക്കിടക കഞ്ഞിയിലെ ഔഷധങ്ങൾ വാതദോഷത്തെ ശമിപ്പിക്കാനും പേശിവേദന, സന്ധിവേദന, നടുവേദന എന്നിവയ്ക്ക് ആശ്വാസം നൽകാനും സഹായിക്കും.

പ്രമേഹവും കൊളസ്ട്രോളും : പരമ്പരാഗതമായി കർക്കിടക കഞ്ഞി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നവരയരിയും ഉലുവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നവയാണ്. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ഉത്തമമാണ്.

English Summary:

How to prepare authentic Karkidakam Kanji this monsoon. Discover the step-by-step recipe to make Kerala’s traditional oushadha kanji properly using Navara rice and essential herbs to unlock its maximum health benefits in 2026.

Follow Us