Puttu Making Tips: പുട്ട് കട്ടകെട്ടാതിരിക്കാൻ ചെയ്യേണ്ടത് ഇതാണ്; സോഫ്റ്റ് പുട്ട് തയ്യാറാക്കാൻ കിടിലൻ പൊടിക്കൈ

Soft Puttu Making Tricks: പ്രഭാതഭക്ഷണങ്ങളിൽ പ്രധാനിയായ പുട്ട് പലപ്പോഴും പാകം ചെയ്യുമ്പോൾ കട്ടകെട്ടി കല്ലുപോലെ ഉറച്ചുപോകാറുണ്ട്. പൊടി നനയ്ക്കുമ്പോൾ വെള്ളത്തിന്റെ അളവിലുള്ള വ്യത്യാസവും ശരിയായ രീതിയിൽ ഇളക്കാത്തതുമാണ് ഇതിൻ്റെ പ്രധാന കാരണം. എന്നാൽ മാവ് നനയ്ക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും എളുപ്പത്തിൽ ഒട്ടും കട്ടകെട്ടാതെ പഞ്ഞിപോലെ സോഫ്റ്റ് പുട്ട് തയ്യാറാക്കാം.‌

Puttu Making Tips: പുട്ട് കട്ടകെട്ടാതിരിക്കാൻ ചെയ്യേണ്ടത് ഇതാണ്; സോഫ്റ്റ് പുട്ട് തയ്യാറാക്കാൻ കിടിലൻ പൊടിക്കൈ

പ്രതീകാത്മക ചിത്രം

Updated On: 

13 Nov 2026 | 12:37 PM

നമ്മൾ മലയാളികൾക്ക് പുട്ടെന്ന് വച്ചാൽ ഒരു വികാരമാണ്. കടലക്കറിയോ പഴമോ കൂട്ടി രാവിലെ ഒരു കുറ്റി പുട്ട് കഴിച്ചാൽ അതിൻ്റെ ഊർജ്ജം വൈകുന്നേരം വെരെ അതുപോലെ നിലനിൽക്കും. എന്നാൽ പ്രഭാതഭക്ഷണങ്ങളിൽ പ്രധാനിയായ പുട്ട് പലപ്പോഴും പാകം ചെയ്യുമ്പോൾ കട്ടകെട്ടി കല്ലുപോലെ ഉറച്ചുപോകാറുണ്ട്. പൊടി നനയ്ക്കുമ്പോൾ വെള്ളത്തിന്റെ അളവിലുള്ള വ്യത്യാസവും ശരിയായ രീതിയിൽ ഇളക്കാത്തതുമാണ് ഇതിൻ്റെ പ്രധാന കാരണം. എന്നാൽ മാവ് നനയ്ക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും എളുപ്പത്തിൽ ഒട്ടും കട്ടകെട്ടാതെ പഞ്ഞിപോലെ സോഫ്റ്റ് പുട്ട് തയ്യാറാക്കാം.‌

ALSO READ: ചപ്പാത്തി എത്ര ചൂടിലും കരിയില്ല! മാവ് കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചർത്താൽ മതി

പുട്ട് കട്ടകെട്ടാതിരിക്കാൻ ചെയ്യേണ്ടത്

വെള്ളം ഒരുമിച്ചൊഴിക്കരുത്: പുട്ടുപൊടിയിലേക്ക് വെള്ളം ഒറ്റയടിക്ക് ഒഴിക്കരുത്. ഇത് പൊടി പെട്ടന്ന് കട്ടകെട്ടി പുട്ടിൻ്റെ മയം ഇല്ലാതാക്കും. പകരം കൈകളിൽ വെള്ളം എടുത്ത് പൊടിയിലേക്ക് കുറേശ്ശെ തളിച്ചു കൊടുത്ത് വിരലുകൾ കൊണ്ട് നന്നായി തിരുമ്മി വേണം പുട്ട് പൊടി നനച്ചെടുക്കാൻ.

മിക്സി ജാറിലേക്ക്: പുട്ടിനുള്ള പൊടി നനച്ച ശേഷം ചെറിയ കട്ടകൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അത് കൈകൊണ്ട് ഉടയ്ക്കുന്നതിന് പകരം മിക്സിയുടെ വലിയ ജാറിലിട്ട് പൾസ് മോഡിൽ രണ്ടോ മൂന്നോ സെക്കൻഡ് മാത്രം ഒന്ന് കറക്കിയെടുത്താൽ മതി. കട്ടകൾ പൂർണ്ണമായും മാറി പൊടി ഒരേപോലെ പൊടിഞ്ഞ് കിട്ടും.

ഇളം ചൂടുവെള്ളം ഉപയോഗിക്കുക: പച്ചവെള്ളത്തിന് പകരം ചെറുചൂടുള്ള വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് കലക്കി പുട്ട് പൊടി നനയ്ക്കുന്നത് പൊടി വേഗത്തിൽ ഈർപ്പം വലിച്ചെടുക്കാനും പുട്ട് നല്ല മൃദുവാകാനും സഹായിക്കും.

നനച്ച ശേഷം വിശ്രമിക്കാൻ വിടുക: പൊടി നനച്ച ശേഷം ഉടനെ പുട്ടുകുറ്റിയിലിട്ട് വേവിക്കാൻ നിൽക്കരുത്. ഇത് കുറഞ്ഞത് 10 മിനിറ്റെങ്കിലും അടച്ചുവെക്കുക. ഇത് പൊടിയിലെ ഓരോ കണത്തിലും വെള്ളം നന്നായി പിടിക്കാനും പുട്ട് പഞ്ഞിപോലെ മൃദുവായി കിട്ടാനും സഹായിക്കും.

വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്: പുട്ട് കുറ്റിയിലൂടെ ആവി വന്നു തുടങ്ങുമ്പോൾ തന്നെ പുട്ട് അടുപ്പിൽ നിന്നും മാറ്റാം. അമിതമായി ആവി ഏൽക്കുന്നത് പൊടി വരണ്ടു പോകുന്നതിന് കാരണമാകും.

അധികം വന്ന പുട്ട് പൊടി ചെയ്യേണ്ടത്

ബാക്കി വന്ന പുട്ടോ അതോ നനച്ചു വെച്ച പുട്ടുപൊടിയോ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. സൂക്ഷിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല, എന്നാൽ ഇത് നനച്ച പൊടിയാണോ അതോ വെന്തുവന്ന പുട്ടാണോ എന്നതനുസരിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വെള്ളം നനച്ചു വെച്ച പുട്ടുപൊടി വളരെ പെട്ടെന്ന് പൂപ്പൽ പിടിക്കാനോ പുളിച്ചു പോകാനോ സാധ്യതയുണ്ട്. അതിനാൽ ഇത് പുറത്ത് വെക്കുന്നത് സുരക്ഷിതമല്ല.

നനച്ച പൊടി എയർടൈറ്റ് ആയ പാത്രത്തിലോ അല്ലെങ്കിൽ സിപ് ലോക്ക് ബാഗിലോ അടച്ച് ഫ്രിഡ്ജിന്റെ നോർമൽ തണുപ്പിൽ 1- 2 ദിവസം സൂക്ഷിക്കാം. ബാക്കി വന്ന പുട്ട് ഫ്രിഡ്ജിൽ വെക്കുന്നത് തികച്ചും സുരക്ഷിതമാണ്. ഇത് ഒരു പാത്രത്തിലോ മൂടിയോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അടുത്ത ദിവസം എടുത്ത് പച്ചക്കറികൾ ചേർത്ത് പുട്ട് ഉപ്പുമാവ് ആയോ അല്ലെങ്കിൽ വീണ്ടും ആവിയിൽ ചൂടാക്കിയോ കഴിക്കാവുന്നതാണ്.

English Summary:

Discover making fluffy, melt-in-your-mouth Kerala puttu every time with a few simple puttu podi mixing tricks. Also Know puttu podi mixing tricks.

Loading...
Unable to load recommendations.
Follow Us
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു