Chapathi Making Tips: ചപ്പാത്തി എത്ര ചൂടിലും കരിയില്ല! മാവ് കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചർത്താൽ മതി
Chapathi Making Tips And Tricks: സാധാരണയായി ചപ്പാത്തി ഉണ്ടാക്കുമ്പോൾ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് തവയിൽ ഇടുമ്പോൾ തന്നെ ചപ്പാത്തി കരിഞ്ഞുപോകുന്നതും ഉണങ്ങി കട്ടിയാകുന്നതും. ഗോതമ്പ് പൊടിയിലെ ഈർപ്പം പെട്ടെന്ന് നഷ്ടപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ മാവ് കുഴയ്ക്കുമ്പോൾ ചില നുറുങ്ങുകൾ ചേർത്താൽ ചപ്പാത്തി കരിയാതെ, നല്ലപോലെ പൊങ്ങി പഞ്ഞിപോലെ മൃദുവായി ചുട്ടെടുക്കാം. നല്ല സോഫ്റ്റ് ചപ്പാത്തി കല്ലിൽ ഒട്ടിപിടിച്ച് കരിയാതെ ചുട്ടെടുക്കാൻ എന്ത് ചെയ്യണമെന്ന് നമുക്ക് നോക്കാം.
നമ്മുടെ മിക്കവരുടെയും വീടുകളിലെ രാത്രി ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചപ്പാത്തി. ചിലരാകട്ടെ രാവിലെ ഉണ്ടാക്കുന്ന ചപ്പാത്തി വൈകിട്ടും കഴിക്കാറുണ്ട്. എന്നാൽ പലപ്പോഴും ചപ്പാത്തി ചുട്ടെടുക്കുമ്പോൾ പെട്ടെന്ന് കരിഞ്ഞുപോകുകയോ, തണുത്തു കഴിയുമ്പോൾ കല്ലുപോലെ കട്ടിയാകുകയോ ചെയ്യുന്നത് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകൾ വഴി ചപ്പാത്തി കരിയാതെ, മണിക്കൂറുകളോളം പഞ്ഞിപോലെ മൃദുവായി നിലനിർത്താനാകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.
സാധാരണയായി ചപ്പാത്തി ഉണ്ടാക്കുമ്പോൾ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് തവയിൽ ഇടുമ്പോൾ തന്നെ ചപ്പാത്തി കരിഞ്ഞുപോകുന്നതും ഉണങ്ങി കട്ടിയാകുന്നതും. ഗോതമ്പ് പൊടിയിലെ ഈർപ്പം പെട്ടെന്ന് നഷ്ടപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ മാവ് കുഴയ്ക്കുമ്പോൾ ചില നുറുങ്ങുകൾ ചേർത്താൽ ചപ്പാത്തി കരിയാതെ, നല്ലപോലെ പൊങ്ങി പഞ്ഞിപോലെ മൃദുവായി ചുട്ടെടുക്കാം. നല്ല സോഫ്റ്റ് ചപ്പാത്തി കല്ലിൽ ഒട്ടിപിടിച്ച് കരിയാതെ ചുട്ടെടുക്കാൻ എന്ത് ചെയ്യണമെന്ന് നമുക്ക് നോക്കാം.
ALSO READ: തേങ്ങാപ്പാൽ കൂടുതൽ കിട്ടണോ? അരയ്ക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കൂ
ഇളം ചൂടുവെള്ളവും ഒരു സ്പൂൺ നെയ്യും/ എണ്ണയും: സാധാരണ പച്ചവെള്ളത്തിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിച്ച് വേണം ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കാൻ. മാവ് ഏകദേശം കുഴച്ച ശേഷം ഒരു ടീസ്പൂൺ നെയ്യോ അല്ലെങ്കിൽ വെളിച്ചെണ്ണയോ/ സൺഫ്ലവർ ഓയിലോ ചേർത്ത് വീണ്ടും നന്നായി മയപ്പെടുത്തി കുഴയ്ക്കുക. എണ്ണയുടെ അംശം ഉള്ളതിനാൽ തവയിൽ ഇടുമ്പോൾ ചപ്പാത്തി കരിഞ്ഞുപോകാതെ എന്നാൽ നല്ല സ്വർണ്ണനിറത്തിൽ വെന്തുകിട്ടും.
ഒരു നുള്ള് പഞ്ചസാര അല്ലെങ്കിൽ അല്പം പാൽ: മാവ് കുഴയ്ക്കുമ്പോൾ ഒരു നുള്ള് പഞ്ചസാരയോ അല്ലെങ്കിൽ വെള്ളത്തിന് പകരം ഇളം ചൂടുള്ള പാലോ ചേർക്കുന്നത് വളരെ നല്ലതാണ്. കാരണം ഇത് ചപ്പാത്തിക്ക് നല്ല നിറവും മൃദുത്വവും നൽകും. ഇത് ചപ്പാത്തി പെട്ടെന്ന് കരിഞ്ഞുപോകുന്നത് തടയുകയും ചെയ്യും.
20 മിനിറ്റ് മൂടി വയ്ക്കുക: മാവ് നന്നായി കുഴച്ച ശേഷം നനഞ്ഞ ഒരു കോട്ടൺ തുണികൊണ്ടോ പാത്രം കൊണ്ടോ മൂടി 20- 30 മിനിറ്റ് മാറ്റി വയ്ക്കുക. ഇത് ഗോതമ്പ് പൊടിയിലെ ഗ്ലൂട്ടൻ നന്നായി പ്രവർത്തിക്കാനും മാവ് കൂടുതൽ മൃദുവാകാനും സഹായിക്കും. എപ്പോഴും മാവ് കുഴച്ച ശേഷം അല്പനേരം വയ്ക്കുക. ഇതിലാണ് ചപ്പാത്തിയുടെ മൃദത്വം ഒളിച്ചിരിക്കുന്നത്.
പൊടി അധികമാകരുത്: ചപ്പാത്തി പരത്തുമ്പോൾ അമിതമായി ഗോതമ്പ് പൊടി തൂവുന്നത് ഒഴിവാക്കുക. പലരും ചെയ്യുന്ന വലിയൊരു തെറ്റാണിത്. അധികമുള്ള പൊടി തവയിൽ വീണ് പെട്ടെന്ന് കരിയുകയും ചപ്പാത്തിയിൽ കറുത്ത പാടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇത് പിന്നീട് ഇടുന്ന ചപ്പാത്തിയിൽ പിടിച്ച് അവ കരിഞ്ഞുപോകുകയും ചെയ്യും.
English Summary:
Step-by-step guide to make chapathi soft without burning. Adding just one teaspoon of ghee or neutral cooking oil along with lukewarm water while kneading dough.