AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jatayu Para Travel Guide: ജഡായു ചിറകറ്റ് വീണത് ഇവിടെയോ? യാത്ര ഇവിടേക്കെങ്കിൽ, കാണണം ഈ കാഴ്ച്ച

Kollam Jatayu Para Travel Guide: ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ 200 അടി നീളവും 150 അടി വീതിയുമുള്ള കൂറ്റൻ ജഡായു ശില്പമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മലമുകളിൽ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണിത്. മലമുകളിലേക്ക് സാഹസികമായി എത്തിച്ചേരാൻ അത്യാധുനിക സ്വിസ് കേബിൾ കാർ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. യാത്രാവേളയിൽ താഴെയുള്ള മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാമെന്നത് മറ്റൊരു അനുഭൂതിയാണ്.

Jatayu Para Travel Guide: ജഡായു ചിറകറ്റ് വീണത് ഇവിടെയോ? യാത്ര ഇവിടേക്കെങ്കിൽ, കാണണം ഈ കാഴ്ച്ച
Jatayu Para Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 12 Nov 2026 | 01:54 PM

രാമായണത്തിലെ ഐതിഹാസിക മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച, കേരളത്തിൻ്റെ അഭിമാനമായ ജഡായു എർത്ത് സെൻ്റർ (Jatayu Earth Center) സഞ്ചാരികളെ എന്നും വിസ്മയിപ്പിക്കുന്ന ഒന്നാണ്. സീതാദേവിയെ രക്ഷിക്കാൻ രാവണനുമായി ഏറ്റുമുട്ടി ജഡായു ചിറകറ്റ് വീണു എന്ന് വിശ്വസിക്കപ്പെടുന്ന കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ലോകപ്രശസ്തമായ ഈ ശില്പം സ്ഥിതി ചെയ്യുന്നത്. രാമായണം എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ 200 അടി നീളവും 150 അടി വീതിയുമുള്ള കൂറ്റൻ ജഡായു ശില്പമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മലമുകളിൽ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണിത്. മലമുകളിലേക്ക് സാഹസികമായി എത്തിച്ചേരാൻ അത്യാധുനിക സ്വിസ് കേബിൾ കാർ സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. യാത്രാവേളയിൽ താഴെയുള്ള മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാമെന്നത് മറ്റൊരു അനുഭൂതിയാണ്. റോക്ക് ക്ലൈംബിംഗ്, റാപ്ലിംഗ്, പെയിന്റ് ബോൾ, റൈഫിൾ ഷൂട്ടിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

ALSO READ: ചിത്രശലഭങ്ങളുടെ കൂടാരം… വയനാട്ടിലെ ബ്രഹ്മഗിരിയിലും വൈത്തിരിയിലും വിസ്മയ കാഴ്ച

ചരിത്രം എന്ത്?

സിനിമാ സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലാണ് കൊല്ലത്തെ ഈ വിസ്മയ കാഴ്ച്ചയുടെ സ്രഷ്ടാവ്. ഇടതു ചിറകറ്റ് വലതു ചിറകു വിടർത്തി കൊക്കും കാൽ നഖങ്ങളുമുയർത്തി കിടക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ജടായു ശിൽപ്പം. സീതയെ ലങ്കയിലേക്ക് അപഹരിച്ചു കൊണ്ടുപോകുകയായിരുന്ന രാവണനുമായി ജടായു ആകാശത്ത് വെച്ച് ധീരമായി പൊരുതുകയുണ്ടായി. യുദ്ധത്തിൽ രാവണന്റെ ചന്ദ്രഹാസം എന്ന വാളിൽ ജടായുവിൻ്റെ ചിറകുകൾ അരിഞ്ഞു വീണു. പിന്നീട് സീതയെ അന്വേഷിച്ചെത്തിയ ശ്രീരാമനും ലക്ഷ്മണനും മുറിവേറ്റു കിടന്ന ജടായുവിനെ കാണുകയും, സീതയെ കൊണ്ടുപോയ വഴിയെക്കുറിച്ച് രാമന് വിവരം നൽകിയ ശേഷം ജടായു ജീവൻ വെടിയുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ ജ‍ഡായു ചിറകറ്റു വിണ സ്ഥലമാണത്രെ നമ്മുടെ കൊല്ലത്തുള്ള ചടയമം​ഗലത്തെ ഈ സ്ഥലം.

ജടായു എർത്ത് സെൻ്ററിലേക്കുള്ള ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

പ്രത്യേകിച്ചും വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഉത്സവ സീസണുകളിലും, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം. ജടായു എർത്ത് സെൻ്ററിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, ജടായു എർത്ത് സെൻ്ററിലെ കൗണ്ടറിൽ നേരിട്ടെത്തിയും ടിക്കറ്റുകൾ വാങ്ങാം.

എന്നാൽ, തിരക്കേറിയ സീസണുകളിൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരാൻ സാധ്യതയുണ്ട്. പ്രതിമയുടെ ഉൾഭാഗം ബഹുനിലകളുള്ള കെട്ടിടത്തിൻ്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. ചുമരുകൾ വലിയ സ്ക്രീനുകളാണ്. സീതാപഹരണ കഥ 6 ഡി ഇമേജാണ് പടുകൂറ്റൻ സ്ക്രീനിൽ പ്രദർശിപ്പിക്കുക. മൂന്നാം നിലയിൽ ജഡായുവിൻ്റെ കണ്ണിൻ്റെ ദ്വാരത്തിലെത്തുമ്പോൾ 360 ഡിഗ്രി ആംഗിളിൽ മലനാടിൻ്റെ ഭംഗി കണ്ടാസ്വദിക്കാം.

ജടായു എർത്ത് സെന്റർ പ്രവേശന നിരക്കുകൾ

കേബിൾ കാർ- ജടായു കേന്ദ്രത്തിലേക്കുള്ള പ്രവേശനം: ഒരാൾക്ക് 500 മുതൽ 600 വരെ
കുട്ടികൾ: ഏകദേശം 400
മുതിർന്ന പൗരന്മാർ: ഇളവുകൾ ലഭിച്ചേക്കാം
പാർക്കിംഗ് ഫീസ്: വാഹനത്തിനനുസരിച്ച് ഏകദേശം 30 മുതൽ 50 രൂപവരെയാണ്

English Summary:

Jatayu Earth’s center is one of the most important and unique tourist spots of Kerala, which is situated on the hilltops of Chadayamangalam in Kollam. It is famous for the world’s largest bird sculpture, showing Jatayu, the legendary eagle from the Ramayana.

Follow Us