Kitchen Tips: വാഴപ്പഴം എങ്ങനെ പെട്ടെന്ന് പഴുപ്പിച്ചെടുക്കാം; ഇങ്ങനെ സൂക്ഷിച്ചാൽ കേടാകുകയുമില്ല
Banana Storage Tips And Tricks: വേഗത്തിൽ പഴുക്കാൻ ചില പൊടികൈകൾ ഉള്ളതുപോലെ ദിവസങ്ങളോളം ഇവ കേടുകൂടാതിരിക്കാനും ചില വഴികളുണ്ട്. വാഴപ്പഴം പെട്ടെന്ന് പഴുപ്പിക്കാനും എന്നാൽ ദിവസങ്ങളോളം ഫ്രഷായിരിക്കാനുമുള്ള ചില നുറുങ്ങുവഴികൾ എന്തെല്ലാമെന്ന് നോക്കാം.
വാഴപ്പഴം ഒരുമിച്ച് വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വാങ്ങി രണ്ടു ദിവസം കഴിയുമ്പോഴേക്കും ഇത് കേടായിപ്പോകുന്നത് വലിയ വിഷമമുള്ള കാര്യമാണ്. ഇനി ചിലതാകട്ടെ പഴുക്കാത്തതുമായിരിക്കും. വേഗത്തിൽ പഴുക്കാൻ ചില പൊടികൈകൾ ഉള്ളതുപോലെ ദിവസങ്ങളോളം ഇവ കേടുകൂടാതിരിക്കാനും ചില വഴികളുണ്ട്. വാഴപ്പഴം പെട്ടെന്ന് പഴുപ്പിക്കാനും എന്നാൽ ദിവസങ്ങളോളം ഫ്രഷായിരിക്കാനുമുള്ള ചില നുറുങ്ങുവഴികൾ എന്തെല്ലാമെന്ന് നോക്കാം.
ഒറ്റ രാത്രി കൊണ്ട് വാഴപ്പഴം പഴുപ്പിക്കാം?
പേപ്പർ ബാഗ് ഉപയോഗിക്കുക: പേപ്പർ ബാഗ് പോലുള്ളവ ഉപയോഗിച്ച് വാഴപ്പഴം പൊതിയുന്നത് പെട്ടെന്ന് പഴുക്കാൻ സഹായിക്കുന്ന വിദ്യയിൽ ഒന്നാണ്. ഈ പ്രക്രിയ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന എഥിലീൻ വാതകങ്ങളെ പിടിച്ചെടുത്ത് വേഗത്തിൽ പഴുക്കാൻ സഹായിക്കുന്നു.
Also Read: വെറും വയറ്റിൽ നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം? ഇവർ ഒഴിവാക്കണം
ഓവൻ ഉപയോഗിക്കുക: ഓവൻ 150°C (300°F) താപനിലയിൽ പ്രീഹീറ്റ് ചെയ്ത് അതിലേക്ക് തൊലിയോടെ വാഴപ്പഴം ഓവൻ റാക്കിൽ നേരിട്ട് വച്ച് 5 മുതൽ 10 മിനിറ്റ് വരെ ബേക്ക് ചെയ്യുക. തൊലി കറുത്ത്, ഉള്ളിലെ പഴം മൃദുവായി എന്ന് ഉറപ്പായാൽ പുറത്തെടുത്ത് തണുത്ത ശേഷം കഴിക്കാവുന്നതാണ്.
ദിവസങ്ങളോളം സൂക്ഷിക്കാൻ
പൊതിയാം: ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് വാഴപഴത്തിന്റെ തണ്ട് നന്നായി പൊതിയുക. ഇത് എത്തിലീൻ വാതകത്തെ പുറന്തള്ളുന്നത് തടയുന്നു. ഇതിലൂടെ പഴം പെട്ടെന്ന് പഴുത്തുപോകുന്ന തടഞ്ഞ് ദിവസങ്ങളോളം ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
തൂക്കിയിടാം: പഴം എപ്പോഴും തൂക്കിയിടുന്നതാണ് ഏറ്റവും നല്ലത്. ഇത് പഴം പെട്ടെന്ന് പഴുത്തുപോകുന്ന തടയാൻ പണ്ടുമുതൽക്കെ ചെയ്യുന്ന രീതികളിൽ ഒന്നാണ്. നിറം മങ്ങാതെയും, പഴുക്കാതെയും എത്ര ദിവസം വരെയും വാഴപ്പഴം ഇങ്ങനെ സൂക്ഷിക്കാം.
മറ്റു പഴങ്ങൾ: ആപ്പിൾ, അവോക്കാഡോ എന്നിവയ്‌ക്കൊപ്പം പഴം സൂക്ഷിക്കരുത്. കാരണം ഇത്തരം പഴങ്ങളിൽ നിന്നും എത്തിലീൻ വാതകങ്ങൾ പുറന്തള്ളപ്പെടുകയും ഇതുമൂലം പഴം പെട്ടെന്ന് പഴുക്കുകയും ചെയ്യും. അതിനാൽ തന്നെ ഓരോന്നും വെവ്വേറെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.