Special Train: ക്രിസ്മസ്, പുതുവർഷയാത്ര, സ്പെഷ്യലുണ്ടോ… ഉണ്ട് ഒന്നല്ല രണ്ട് ട്രെയിനുകൾ; റൂട്ടുകൾ അറിയാം
Christmas -Newyear Special Train: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഡൽഹിയിലേക്കും വഡോദരയിലേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച്ച രാവിലെ 7.45ന് പുറപ്പെട്ട് തിങ്കൾ രാത്രി ഏഴിന് നിസാമുദ്ദീനിൽ എത്തിച്ചേരുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ക്രിസ്മസ് ന്യൂയർ സീസണിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഡൽഹിയിലേക്കും വഡോദരയിലേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച്ച രാവിലെ 7.45ന് പുറപ്പെട്ട് തിങ്കൾ രാത്രി ഏഴിന് നിസാമുദ്ദീനിൽ എത്തിച്ചേരുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കോട്ടയം എറണാകുളം ടൗൺ, കോഴിക്കോട്, മംഗളൂരു, പൻവേൽ വഴിയാണ് ഡൽഹിയിലേക്കുള്ള നിസാമുദ്ദീൻ സ്പെഷ്യൽ സർവീസ് നടത്തുന്നത്. ഫസ്റ്റ് എസി-1, സെക്കൻഡ് എസി-5, തേഡ് എസി-12 എന്നിങ്ങനെയാണ് കോച്ചുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്കുള്ള റിസർ വേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വഡോദര – കോട്ടയം ക്രിസ്‌മസ് സ്പെഷൽ
വഡോദര-കോട്ടയം (09124) ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20, 27, 2026 ജനുവരി മൂന്ന്, 10 എന്നീ തീയതികളിൽ (ശനിയാഴ്ച്ചകളിൽ) രാവിലെ 9.05ന് വഡോദരയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാത്രി ഏഴിന് കോട്ടയത്ത് എത്തിച്ചേരുന്നതാണ്. മടക്ക ട്രെയിൻ കോട്ടയം- വഡോദര സ്പെഷ്യൽ ട്രെയിൻ (09123) ഡിസംബർ 21, 28, 2026 ജനുവരി നാല്, 11 എന്നീ തീയതികളിൽ (ഞായറാഴ്ചകളിൽ) രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ചകളിൽ രാവിലെ ആറിന് വഡോദരയിൽ എത്തും.
ALSO READ: അവധിയാണ് വരുന്നത്… നാട്ടിലെത്താൻ കെഎസ്ആർടിസിയുണ്ട്; ബെംഗളൂരു കേരള റൂട്ട് അറിയാം
ഫസ്റ്റ് എസി-1, സെക്കൻഡ് എസി 2, തേഡ് എസി-6, സ്ലീപ്പർ-6, ജനറൽ 3-5 എന്നിങ്ങനെയാണ് കോച്ചുകൾ. എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു തൊക്കൂർ, ഉഡുപ്പി മൂകാംബിക റോഡ്, മുരുഡേശ്വർ, കാർവാർ, മഡ്ഗാവ്, രത്നഗിരി, പൻവേൽ, വസായി റോഡ്, വാപി, സൂറത്ത് എന്നിവിടങ്ങളാണ് പ്രധാന സ്റ്റോപ്പുകൾ.
സ്പെഷൽ ട്രെയിനുകൾ നീട്ടി
ഹുബ്ബള്ളി കൊല്ലം- ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ (07313/14) ജനുവരി 26 വരെയും എസ്എംവിടി ബെംഗളൂ രു-തിരുവനന്തപുരം നോർത്ത്- (കൊച്ചുവേളി) (06523/24) ജനുവരി 27 വരെയും നീട്ടിയതായി റെയിൽവേ അറിയിച്ചു. എസ്എംവിടി ബെംഗളൂരു തിരുവനന്തപുരം നോർത്ത് ബെംഗളൂരു (06547/48) ജനുവരി 30 വരെയും എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06555/56) ഫെബ്രുവരി രണ്ട് വരെയും സർവീസ് നടത്തും. നേരത്തെ ഡിസംബർ വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.