Soup Served to Putin: പുട്ടിന് മോദി നൽകിയ സൂപ്പ് ചില്ലറക്കാരനല്ല; ആരോഗ്യ ഗുണങ്ങൾ ഏറെ; നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം!
Moringa Soup Recipe: ഇന്ത്യയിൽ എത്തിയ അദ്ദേഹത്തിന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരുക്കിയ വിരുന്നുകളും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിരുന്നുകളിലെ ഒരു വിഭവമാണ് ഇപ്പോൾ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനം വലിയ വാർത്തയായിരുന്നു. ഇന്ത്യയിൽ എത്തിയ അദ്ദേഹത്തിന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരുക്കിയ വിരുന്നുകളും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിരുന്നുകളിലെ ഒരു വിഭവമാണ് ഇപ്പോൾ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്നത്. മറ്റൊന്നുമല്ല, ഏറെ ആരോഗ്യ ഗുണങ്ങളുള്ള മുരിങ്ങ സൂപ്പായിരുന്നു.
പോഷകങ്ങളുടെ കലവറയാണ് മുരിങ്ങയില. ഇരുമ്പിന്റെ അംശം, വിറ്റാമിനുകൾ, കാത്സ്യം എന്നിവയാൽ സമ്പന്നമായ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഇല പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കും. പൊതുവെ നമ്മൾ തോരൻ വെച്ചും പരിപ്പ് ചേർത്തുമൊക്കെയാണ് മുരിങ്ങയില കഴിക്കാറുള്ളത്. എന്നാൽ, മുരിങ്ങയിലയുടെ ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ, തയ്യാറാക്കുന്ന വിഭവമാണ് സൂപ്പ്.
Also Read:പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യാറുണ്ടോ…; ഇന്നുതന്നെ നിർത്തിക്കോ
ചേരുവകൾ
മുരിങ്ങയില
തക്കാളി – 1
ഉള്ളി – 1
ഇഞ്ചി
വെളുത്തുള്ളി – 4 അല്ലി
ജീരകം – 1/2 ടീസ്പൂൺ
മല്ലി- 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി
കുരുമുളകു പൊടി
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
മുരിങ്ങയില കഴുകി വൃത്തിയാക്കിയെടുക്കാം. ശേഷം ഒരു പാത്രത്തിൽ മുരിങ്ങയില, തക്കാളി അരിഞ്ഞത്, ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. അതിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കാം. ഇത് വെന്തതിനു ശേഷം കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ജീരകം, മല്ലിയില എന്നിവ ചേർത്ത് വേവിച്ചെടുക്കു. ഇത് കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത മിശ്രിതം ചൂടാക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.