AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

നിശ്ചയം കഴിഞ്ഞ് മൂന്ന് മാസം; വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ! കാരണംബിഗ് ബോസ് താരവുമായുള്ള ബന്ധം?

Nivetha Pethuraj Calls off Wedding with Rajhith Ibran: വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും താരം ഇൻസ്റ്റാ​ഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയും രജിത്തിനെ അൺഫോളോ ചെയ്യുകയും ചെയ്തതോടെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്.

നിശ്ചയം കഴിഞ്ഞ് മൂന്ന് മാസം; വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ! കാരണംബിഗ് ബോസ് താരവുമായുള്ള ബന്ധം?
Nivetha Pethuraj Rajhith Ibran
sarika-kp
Sarika KP | Published: 11 Dec 2025 13:07 PM

തെന്നിന്ത്യൻ നടി നിവേദ പേതുരാജ് വിവാഹത്തിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ. ദുബായ് ആസ്ഥാനമായുള്ള വ്യവസായിയും പ്രതിശ്രുത വരനുമായ രജിത് ഇബ്രാനുമായുള്ള ബന്ധമാണ് താരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് നടിയും രജിത് ഇബ്രാനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും താരം ഇൻസ്റ്റാ​ഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയും രജിത്തിനെ അൺഫോളോ ചെയ്യുകയും ചെയ്തതോടെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്.

ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇവരുടെ വിവാഹം അടുത്ത വർഷംജനുവരിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് സമാനമാണ് നിവേദയുടെ ജീവിതത്തിലും സംഭവിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി

ഇരുവരും തമ്മിലുള്ള വിവാഹം വലിയ ആഘോഷമാക്കുന്നതിനിടെയാണ് ഇരുവരും പിരിയുന്ന എന്ന അഭ്യൂഹം വാർത്തകളിൽ നിറയുന്നത്. ഇതോടെ ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.മുൻ ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന തന്റെ മുൻ കാമുകിയുമായി രജിത് വീണ്ടും ബന്ധം സ്ഥാപിച്ചതാണ് ഇരുവർക്കുമിടയിൽ വിള്ളലുണ്ടാകാൻ കാരണം എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല.

എന്നിരുന്നാലും നിവേദയോ രജിത്തോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങളിൽ താരം തന്നെ അധികം വൈകാതെ വ്യക്തത വരുത്തുമെന്നാണ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. അതേസമയം ‘ഒരു നാൾ കൂത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിവേദ ബി​ഗ് സ്ക്രിനിലേക്ക് എത്തുന്നത്. തുടർന്ന് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.സംവിധായകൻ വെങ്കട് പ്രഭുവിന്റെ ‘പാർട്ടി’യാണ് നിവേതയുടേതായി റിലീസിന് തയാറെടുക്കുന്ന സിനിമ.

 

 

View this post on Instagram

 

A post shared by Bhuvanesh S (@bujji5749)