Potato: ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വെക്കാറുണ്ടോ? വൻ അപകടം
Potatoes Storage Tips: ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ അന്നജം അടങ്ങിയിട്ടുണ്ട്. തണുപ്പുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കുമ്പോൾ ഇതിലെ അന്നജം വളരെ വേഗത്തിൽ പഞ്ചസാരയായി മാറാൻ തുടങ്ങുന്നു. അന്നജം പഞ്ചസാരയായി മാറുന്നത് മൂലം ഉരുളക്കിഴങ്ങിന് അമിതമായ മധുരം വരികയും വേവിക്കുമ്പോൾ ഉള്ളിൽ കറുത്ത നിറം വരുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം
മലയാളികളുടെ അടുക്കളയിലെ സ്ഥിര സാനിധ്യമാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഉരുളക്കിഴങ്ങ് വാങ്ങിക്കൊണ്ടുവന്നാൽ ഉടൻ തന്നെ കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ എടുത്തുവെക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് വളരെ അപകടകരമായ ഒരു രീതിയാണെന്ന് എത്രപേർക്കറിയാം? ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്താണ് അതിന് കാരണമെന്ന് അറിഞ്ഞാലോ?
ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് എന്ത്?
ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ അന്നജം അടങ്ങിയിട്ടുണ്ട്. തണുപ്പുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കുമ്പോൾ ഇതിലെ അന്നജം വളരെ വേഗത്തിൽ പഞ്ചസാരയായി മാറാൻ തുടങ്ങുന്നു. ഈ പ്രക്രിയയെ ‘കോൾഡ് സ്വീറ്റനിംഗ്’ എന്ന് വിളിക്കുന്നു. അന്നജം പഞ്ചസാരയായി മാറുന്നത് മൂലം ഉരുളക്കിഴങ്ങിന് അമിതമായ മധുരം വരികയും വേവിക്കുമ്പോൾ ഉള്ളിൽ കറുത്ത നിറം വരുകയും ചെയ്യുന്നു.
തണുപ്പിൽ വെച്ച ഉരുളക്കിഴങ്ങ് പിന്നീട് വറുക്കുകയോ, പൊരിക്കുകയോ, ഉയർന്ന താപനിലയിൽ ബേക്ക് ചെയ്യുകയോ ചെയ്യുമ്പോൾ അതിലെ പഞ്ചസാരയും അമിനോ ആസിഡുകളും പ്രവർത്തിച്ച് അക്രിലമൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു. അക്രിലമൈഡ് ശരീരത്തിൽ എത്തുന്നത് അർബുദം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് പറയപ്പെടുന്നു.
ALSO READ: വിറകടുപ്പിൽ വച്ചാലും പാത്രം കരിപിടിക്കില്ല; ചാരവും എണ്ണയും കൊണ്ടൊരു ട്രിക്ക്
ഉരുളക്കിഴങ്ങ് എങ്ങനെ സൂക്ഷിക്കണം?
തണലുള്ളതും വരണ്ടതുമായ സാധാരണ ഊഷ്മാവുള്ള സ്ഥലങ്ങളിൽ വേണം ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലങ്ങളിൽ വെക്കരുത്. ഇത് ഉരുളക്കിഴങ്ങ് പച്ചനിറമാകുന്നതിനും വിഷാംശമുള്ള സൊളാനൈൻ ഉത്പാദിപ്പിക്കുന്നതിനും കാരണമാകും.
വായുസഞ്ചാരമില്ലാത്ത പലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചാൽ ഈർപ്പം തട്ടി ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീഞ്ഞുപോകും. അതിനായി തുണിസഞ്ചികളോ പേപ്പർ ബാഗുകളോ ഉപയോഗിക്കാം. അതേസമയം, ഇവ ള്ളിയുമായി ഒന്നിച്ചു വെക്കരുത്. ഉള്ളി ഉത്പാദിപ്പിക്കുന്ന എഥിലീൻ വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. അതിനാൽ ഇവ രണ്ടും വ്യത്യസ്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക.
( നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )
English Summary:
Potatoes are generally not recommended to be stored in the refrigerator because cold temperatures can affect their taste and texture. Refrigeration causes the starch in potatoes to break down into sugars, making them sweeter and sometimes gritty.