AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

RS Virus : കോവിഡിനു സമാനം; എന്താണ് കുട്ടികളിൽ പടരുന്ന ആർ എസ് വൈറസ്

RS Virus spreading at children : മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതും അപകടമാണ്. പ്രതിവർഷം ശരാശരി 500 കുട്ടികളുടെയും 14000 വയോധികരുടെയും മരണത്തിന് ആർഎസ്‌വി കാരണമാകാറുണ്ട്

RS Virus : കോവിഡിനു സമാനം; എന്താണ് കുട്ടികളിൽ പടരുന്ന ആർ എസ് വൈറസ്
പ്രതീകാത്മക ചിത്രം (Image courtesy : damircudic/E+/Getty Images )
Aswathy Balachandran
Aswathy Balachandran | Published: 30 Sep 2024 | 05:52 PM

തിരുവനന്തപുരം: റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) എന്നത് കുട്ടികളേയും മുതിർന്നവരേയും ബാധിക്കുന്ന വൈറസ് രോ​ഗമാണ്. പകർച്ചവ്യാധിയായ ഇത് ഒരു ശ്വാസകോശ അണുബാധയാണ്. മിക്ക രോ​ഗികളിലും കാര്യമായ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കാതെ പോകുമെങ്കിലും അപകടം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

ജലദോഷം പോലെയാണ്, തുടക്കമെങ്കിലും ഗുരുതരമായ അണുബാധകൾ ഉണ്ടാകാനും ന്യുമോണിയ ഒപ്പം ബ്രോങ്കിയോളിറ്റിസ് പോലെ മാറാനും സാധ്യത കൂടുതലാണ്. കുട്ടികളും പ്രായമായവരുമാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. പലപ്പോഴും നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾ തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ മാറാനുളള സാധ്യതയാണ് ഉള്ളത്.

ALSO READ – സംസ്ഥാനത്ത് ആർഎസ് വൈറസ് ബാധ; അങ്കമാലിയിൽ അഞ്ച് കുട്ടികൾ ആശുപത്രിയിൽ

എന്നാലും, ആറ് മാസത്തിൽ താഴെയുള്ള നവജാതശിശുക്കൾ, 65 വയസ്സിനു മുകളിലുള്ള മുതിർന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ന്യുമോണിയയും ബ്രോങ്കിയോളൈറ്റിസ് ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എളുപ്പത്തിൽ പടരുന്ന രോ​ഗം കൂടിയാണ് ഇത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളുടെ ആദ്യ ഏതാനും ആഴ്ചകളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.

‌രോഗലക്ഷണങ്ങൾ ആരംഭിച്ച് നാലാഴ്ച വരെ രോ​ഗം പടരാനുള്ള സാധ്യത ഉണ്ട്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ആർഎസ് വി പടരുന്നത്. രോ​ഗിയുടെ ചുമയോ തുമ്മലോ വൈറസിനെ വായുവിലെത്തിക്കുന്നു. കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ എന്നിവയിലൂടെ വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തും.

മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതും അപകടമാണ്. പ്രതിവർഷം ശരാശരി 500 കുട്ടികളുടെയും 14000 വയോധികരുടെയും മരണത്തിന് ആർഎസ്‌വി കാരണമാകാറുണ്ട്. ആർഎസ്‌വി യുഎസിൽ മുൻപേ തന്നെ രോ​ഗബാധ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് കാലത്ത് രോ​ഗം വന്നു പോയിരുന്നു. കോവിഡിനു സമാനമായ രോ​ഗമായാണ് ഇതിനെ വിലയിരുത്തുന്നത്.

Follow Us