Lucky Stars: ഈ നക്ഷത്രക്കാരുടെ കയ്യിലേക്ക് എപ്പോഴും പണം വരും; മുപ്പത് കഴിഞ്ഞാല്‍ പിന്നെ ഇക്കൂട്ടര്‍ക്ക് ധനയോഗം
Lucky Star Signs Financial Prosperity: ഒരേ നക്ഷത്രത്തില്‍ ജനിച്ച എല്ലാവര്‍ക്കും ഒരേ പോലുള്ള ജീവിതമായിരിക്കില്ല ഉണ്ടായിരിക്കുക. ഏതെല്ലാം നക്ഷത്രങ്ങളുടെ സാമ്പത്തിക നിലയാണ് എപ്പോഴും ഭദ്രമായിരിക്കുക എന്ന് പരിശോധിക്കാം.
ഓരോരുത്തരും ജനിച്ച സമയം അനുസരിച്ച് ഭാഗ്യ-നിര്‍ഭാഗ്യങ്ങളില്‍ വ്യത്യാസം വരും. ദരിദ്രനായി ജനിച്ച് ധനികനായി മാറാന്‍ സാധ്യതയുള്ള ഒട്ടനവധി നക്ഷത്രങ്ങളുണ്ട് (Lucky Stars). ജനനത്തിന്റെ സമയം അനുസരിച്ച് ഇവയിലെല്ലാം മാറ്റം വരും. ഒരേ നക്ഷത്രത്തില്‍ ജനിച്ച എല്ലാവര്‍ക്കും ഒരേ പോലുള്ള ജീവിതമായിരിക്കില്ല ഉണ്ടായിരിക്കുക. ഏതെല്ലാം നക്ഷത്രങ്ങളുടെ സാമ്പത്തിക നിലയാണ് എപ്പോഴും ഭദ്രമായിരിക്കുക എന്ന് പരിശോധിക്കാം.
കാര്‍ത്തിക
വളരെയധികം പഠിപ്പും അറിവും ഉള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍. എപ്പോഴും പണം കൈവരാന്‍ ഭാഗ്യമുള്ളവരുമാണ് ഇക്കൂട്ടര്‍. കാര്‍ത്തിക നക്ഷത്രങ്ങളില്‍ ജനിക്കുന്ന ആളുകള്‍ സത്യസന്ധരും ആരോഗ്യമുള്ളവരും തേജസ്വികളുമായിരിക്കും. ഇക്കൂട്ടര്‍ക്ക് ഒന്നിലധികം വീടുകല്‍ സ്വന്തമാക്കാന്‍ ഭാഗ്യമുണ്ട്.
രോഹിണി
രോഹിണി നക്ഷത്രത്തില്‍ ജനിച്ചയാളുകള്‍ ജീവിതത്തിലുടനീളം പണം കയ്യാളുന്നവരായിരിക്കും. ഏത് മേഖലയില്‍ എത്തിപ്പെട്ടാലും അവിടെ താരമായി മാറാന്‍ അവര്‍ക്ക് സാധിക്കും. സൗന്ദര്യമുള്ളവരും സ്ഥിരചിത്തരുമായിരിക്കും ഇക്കൂട്ടര്‍. മുപ്പത് വയസിനും നാല്‍പത് വയസിനുമിടയ്ക്കുള്ള കാലഘട്ടം പൊതുവേ ഇവര്‍ക്ക് നല്ലതായിരിക്കും. കുടുംബസുഖം, സന്താന ഗുണം, ബന്ധു ഗുണം എന്നിവ ഈ കാലഘട്ടതില്‍ ഉണ്ടാകും.
മകയിരം
ബുദ്ധിയും സൗന്ദര്യവും ആത്മാര്‍ഥതയും ഒത്തുചേര്‍ന്നവരായിരിക്കും മകയിരം നക്ഷത്രക്കാര്‍. ഇവര്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ജീവിതത്തിന്റെ തുടക്കത്തില്‍ ക്ലേശവും മധ്യഭാഗവും അന്ത്യഭാഗവും ഇവര്‍ക്ക് സുഖവും അനുഭവിക്കാന്‍ യോഗമുണ്ട്.
തിരുവാതിര
എപ്പോഴും ഭാഗ്യം തേടിയെത്തുന്നവരാണ് തിരുവാതിര നക്ഷത്രക്കാര്‍. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യുന്നതിനോട് ഈ നക്ഷത്രക്കാര്‍ക്ക് വലിയ താത്പര്യമുണ്ടായിരിക്കില്ല. ബുധന്‍ രാശിയിലെ ജനനമായതുകൊണ്ട് തന്നെ നല്ല ബുദ്ധിയുള്ളവരായിരിക്കും ഇക്കൂട്ടര്‍. കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാനുള്ള കഴിവുണ്ടായിരിക്കും ഇവര്‍ക്ക്.
പൂരം
സാമര്‍ഥ്യവും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ ആള്‍ക്കാരാണ് പൂരം നക്ഷത്രക്കാര്‍. ആജ്ഞാശക്തിയും സഹൃദയത്വവും ഇവര്‍ക്ക് കൈമുതലായുണ്ടാകും. എന്നാല്‍ മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. സ്വതന്ത്ര ബുദ്ധികളാണ് ഇക്കൂട്ടര്‍. കലയോട് അമിതമായ താത്പര്യമുണ്ടായിരിക്കും ഇവര്‍ക്ക്.
ഉത്രം
സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നവരാണ് ഉത്രം നക്ഷത്രക്കാര്‍. സമൂഹത്തില്‍ പ്രശസ്തരാകാന്‍ ഇവര്‍ക്ക് സാധിക്കും. ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് ഈ നക്ഷത്രക്കാര്‍ക്കുണ്ടാകും.
Also Read: Aliens : മനുഷ്യരുടെ രൂപത്തിൽ അന്യഗ്രഹജീവികൾ നമുക്കിടയിലോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ…
അനിഴം
സ്വന്തമായി തീരുമാനങ്ങളെടുത്ത് അതുപ്രകാരം ജോലി ചെയ്യുന്നവരാണ് അനിഴം നക്ഷത്രക്കാര്‍. കലാപരമായി വലിയ ഉന്നതിയിലെത്താനും കഴിവുകള്‍ പ്രകടിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. വിദേശത്ത് നിന്നായിരിക്കും ഇവര്‍ നേട്ടം സ്വന്തമാക്കുന്നത്. പല എതിര്‍പ്പുകളെയും ഇവര്‍ക്ക് നേരിടേണ്ടതായി വരും.
മൂലം
വളരെ ഉന്നതിയിലുള്ള ജോലി ലഭിക്കാന്‍ സാധ്യതയുള്ള നക്ഷത്രമാണ് മൂലം. ഉയര്‍ന്ന സാമ്പത്തിക സ്ഥിതി, നേതൃപാടവം, ഈശ്വര വിശ്വാസം, സ്വതന്ത്ര ചിന്താഗതി എന്നിവ മൂലം നക്ഷത്രക്കാര്‍ക്കുണ്ടായിരിക്കും. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ പൊതുവേ ആഡംബര പ്രിയരായിരിക്കും.
ഉത്രാടം
യൗവനത്തിന്റെ രണ്ടാം ഘട്ടം മുതലാണ് ഉത്രാടം നക്ഷത്രക്കാരുടെ ജീവിതത്തില്‍ പുരോഗതിയുണ്ടാവുക. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക്ക് ചെവി നല്‍കാതെ സ്വന്തം പ്രയത്‌നത്തിലൂടെയായിരിക്കും ഇവര്‍ ജീവിതത്തില്‍ വിജയിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)