Menstrual Infection Prevention: പാഡ് മാറ്റാൻ വൈകരുതേ! മഴക്കാല ആർത്തവ ശുചിത്വം: ഈ തെറ്റുകൾ അണുബാധയുണ്ടാക്കും

Menstrual Hygiene In Monsoon: മഴക്കാലത്ത് വായുവിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ ബാക്ടീരിയകളും ഫംഗസുകളും പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ആർത്തവ ശുചിത്വത്തിൽ വരുത്തുന്ന ചെറിയ തെറ്റുകൾ പോലും സ്വകാര്യ ഭാ​ഗത്ത് ചൊറിച്ചിലിനും അണുബാധകൾക്കും കാരണമാകാം. മഴക്കാലത്ത് ആർത്തവ സമയത്ത് സ്ത്രീകളിൽ പലരും വരുത്തുന്ന പ്രധാന തെറ്റുകളും അവ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

Menstrual Infection Prevention: പാഡ് മാറ്റാൻ വൈകരുതേ! മഴക്കാല ആർത്തവ ശുചിത്വം: ഈ തെറ്റുകൾ അണുബാധയുണ്ടാക്കും

പ്രതീകാത്മക ചിത്രം

Published: 

09 Aug 2026 | 04:23 PM

മഴക്കാലമായാൽ രോ​ഗങ്ങളുടെ കൂടി കാലമാണ്. അതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നത് പോലെതന്നെ വ്യക്തി സുചിത്വത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. മഴക്കാലത്ത് വായുവിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ ബാക്ടീരിയകളും ഫംഗസുകളും പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ആർത്തവ ശുചിത്വത്തിൽ വരുത്തുന്ന ചെറിയ തെറ്റുകൾ പോലും സ്വകാര്യ ഭാ​ഗത്ത് ചൊറിച്ചിലിനും അണുബാധകൾക്കും കാരണമാകാം. മഴക്കാലത്ത് ആർത്തവ സമയത്ത് സ്ത്രീകളിൽ പലരും വരുത്തുന്ന പ്രധാന തെറ്റുകളും അവ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

ALSO READ: ഗ്രീൻ ടീ കുടിക്കുന്നത് കരളിന് നല്ലതാണോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ആർത്തവ സമയത്ത് വരുത്തുന്ന തെറ്റുകൾ

പാഡുകൾ മാറ്റാതിരിക്കുക: മഴക്കാലത്ത് തണുപ്പ് കാരണം വിയർക്കുന്നത് കുറവാണെന്ന് കരുതി പാഡ് മാറ്റാൻ മടിക്കുന്നവർ നിരവധിയാണ്. വിയർക്കുന്നില്ലെങ്കിലും, രക്തസ്രാവം കുറവാണെങ്കിലും നാല് മുതൽ ആറ് മണിക്കൂർ ഇടവിട്ട് സാനിറ്ററി പാഡുകൾ നിർബന്ധമായും മാറ്റിയിരിക്കണം. അല്ലാത്തപക്ഷം ബാക്ടീരിയകൾ പെരുകാൻ ഈ ഒരു ഒറ്റകാര്യം മതിയാകും.

നനഞ്ഞ വസ്ത്രങ്ങൾ: മഴക്കാലമായാൽ വസ്ത്രങ്ങൾ ഉണങ്ങാൻ വൈകുന്നത് സാധാരണമാണ്. എന്നുകരുതി ഭാഗികമായി മാത്രം ഉണങ്ങിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് വലിയ അപകടമാണ്. ഈർപ്പമുള്ള വസ്ത്രങ്ങൾ ഫംഗൽ അണുബാധയ്ക്ക് കാരണമാകുന്നു. അതിനാൽ പൂർണ്ണമായും ഉണങ്ങിയ കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ആർത്തവ സമയത്തും അല്ലാത്തപ്പോഴും ഉപയോഗിക്കുക.

സോപ്പുകൾ ഉപയോഗിക്കുക: ആർത്തവ സമയത്ത് ദുർഗന്ധം ഒഴിവാക്കാൻ സ്വകാര്യ ഭാ​ഗത്ത് വീര്യമേറിയ സോപ്പുകളോ മറ്റ് ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ശരീരത്തിലെ സ്വാഭാവികമായ pH ബാലൻസിനെ ഇല്ലാതാക്കുന്നു. സാധാരണ ശുദ്ധജലം ഉപയോഗിച്ച് മാത്രം കഴുകുന്നതാണ് ഏറ്റവും സുരക്ഷിതം.

മെൻസ്ട്രൽ കപ്പ് : മെൻസ്ട്രൽ കപ്പുകളോ ടാമ്പൂണുകളോ ഉപയോഗിക്കുന്നവർ മഴക്കാലത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണം. മെൻസ്ട്രൽ കപ്പ് കൃത്യമായ ഇടവേളകളിൽ മാറ്റുകയും നന്നായി കഴുകി വയ്ക്കുകയും ചെയ്യണം. ഉപയോഗത്തിന് മുൻപും ശേഷവും തിളച്ച വെള്ളത്തിലിട്ട് അണുവിമുക്തമാക്കാൻ മറക്കരുത്.

പാഡുകൾ സൂക്ഷിക്കുക: ബാത്ത്റൂമിലെ ഈർപ്പമുള്ള അന്തരീക്ഷത്തിൽ പാഡുകൾ സൂക്ഷിച്ചുവെക്കുന്നത് അവയിൽ ബാക്ടീരിയ കയറാൻ കാരണമാകും. പാഡുകൾ എപ്പോഴും ഈർപ്പമില്ലാത്ത, ഉണങ്ങിയ കവറുകളിലോ ഡ്രോയറുകളിലോ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഒരിക്കലും ബാത്റൂമിൽ വയ്ക്കരുത്.

പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ

കോട്ടൺ വസ്ത്രങ്ങൾ: എയർ സർക്കുലേഷൻ സുഗമമാക്കാൻ സിന്തറ്റിക് തുണിത്തരങ്ങൾക്ക് പകരം ശ്വസനശേഷിയുള്ള കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ധരിക്കുക.

ധാരാളം വെള്ളം കുടിക്കുക: മഴക്കാലത്ത് ദാഹം കുറവാണെങ്കിലും ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാനും യൂറിനറി അണുബാധ (UTI) തടയാനും ധാരാളം വെള്ളം കുടിക്കുക.

കൈകളുടെ ശുചിത്വം: പാഡുകൾ മാറ്റിസ്ഥാപിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

ശ്രദ്ധിക്കുക: കഠിനമായ ചൊറിച്ചിൽ, ദുർഗന്ധം, വയറുവേദന അല്ലെങ്കിൽ അസാധാരണമായ വൈറ്റ് ഡിസ്ചാർജ് എന്നിവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ തന്നെ ഒരു ഡോക്ടറെ കാണിക്കുക.

English Summary:

Monsoon season brings increased humidity, sweating, and dampness, conditions that can make menstrual hygiene more challenging. Poor hygiene practices during this time can lead to skin irritation, rashes, unpleasant odour, and, in some cases, vaginal infections.

Follow Us
100 രൂപയിൽ താഴെ വിലയുള്ള ജിയോ ഡാറ്റ പ്ലാനുകൾ
ഒരു പവൻ സ്വർണം 71480 രൂപയ്ക്ക് വാങ്ങാം; വൻ ലാഭം
60 വയസിന് മുകളിലാണോ പ്രായം? സ്ത്രീകള്‍ക്കുള്ള സുരക്ഷിത നിക്ഷേപങ്ങളിതാ
ഓഗസ്റ്റ് 20-ഓടെ തുലാം ഉൾപ്പടെ രാശികൾക്ക് നിർണായകം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു