Sadhguru: ‘നമ്മുടെ മനസ്സ്, ഏറ്റവും വലിയ സമ്പത്ത്’; സദ്ഗുരു
Sadhguru about Mental Health: ഭൂമിയിലെ ഏറ്റവും ശക്തവും അദ്ഭുതകരവുമായ ഉപകരണമാണ് മനുഷ്യന്റെ മനസ്സ്. അതിനാൽ മാനസികാരോഗ്യത്തിനായി ഒരു ദിവസം ഏഴ് മിനിറ്റ് മാറ്റി വയ്ക്കാമെന്നും സദ്ഗുരു ഓർമിപ്പിക്കുന്നു.

Sadhguru
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തി ആത്മീയ നേതാവും യോഗിയുമായ സദ്ഗുരു. മനസാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാനസികാരോഗ്യം നേടുന്നതിന്റെ ഭാഗമായി ഒരു ഓൺലൈൻ ക്ലാസും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തപ്പെടും. ഒക്ടോബർ 10, രാവിലെ 11 മണിക്കാണ് ക്ലാസ്.
ഭൂമിയിലെ ഏറ്റവും ശക്തവും അദ്ഭുതകരവുമായ ഉപകരണമാണ് മനുഷ്യന്റെ മനസ്സെന്ന് സദ്ഗുരു പറയുന്നു. ലോകത്തെ വിസ്മയകരമായ കണ്ടുപിടുത്തങ്ങളിലും സാങ്കേതിക മുന്നേറ്റങ്ങളിലും അത്ഭുതങ്ങൾ സൃഷ്ടിച്ചത് മനുഷ്യന്റെ ഈ മനസ്സാണ്. എന്നാൽ, മറുവശത്ത് ലോകമെമ്പാടുമുള്ള കലഹങ്ങളും സംഘർഷങ്ങളും പ്രതിസന്ധികളും ഇതേ മനസ്സിന്റെ ഉൽപന്നങ്ങളാണ്.
അതിനാൽ ഈ ലോക മാനസികാരോഗ്യദിനത്തിൽ നമ്മുടെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നമുക്ക് സാധിക്കണം. അതുവഴി ലോകത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. മാനസികാരോഗ്യത്തിനായി ഒരു ദിവസം ഏഴ് മിനിറ്റ് മാറ്റി വയ്ക്കാമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
Our Mind is our business – our primary business. The human mind is the most powerful and phenomenal Tool on this planet. It has manifested itself in the most astonishing inventions and technological advances that have become a benchmark of human ingenuity. However, all the… pic.twitter.com/1m4rLMDjIP
— Sadhguru (@SadhguruJV) October 10, 2025