AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumps Treatment: ഈ ലക്ഷണങ്ങൾ കുട്ടികളിൽ ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കുക… മുണ്ടിനീര് അത്ര നിസ്സാര രോ​ഗമല്ല

Mumps Outbreak, Essential Facts: മുണ്ടിനീരിന് പ്രത്യേക ആന്റി-വൈറൽ മരുന്നുകൾ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. രോഗി പൂർണ്ണമായും വിശ്രമിക്കുക. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളവും ജ്യൂസുകളും കുടിക്കുക. അമ്ലഗുണമുള്ള (പുളിയുള്ള) പാനീയങ്ങൾ ഒഴിവാക്കുക, കാരണം ഇത് ഉമിനീർ ഗ്രന്ഥികളെ അസ്വസ്ഥമാക്കും. ചവയ്ക്കാൻ എളുപ്പമുള്ള കഞ്ഞി, സൂപ്പ് തുടങ്ങിയ മൃദുവായ ഭക്ഷണങ്ങൾ നൽകുക.

Mumps Treatment: ഈ ലക്ഷണങ്ങൾ കുട്ടികളിൽ ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കുക… മുണ്ടിനീര് അത്ര നിസ്സാര രോ​ഗമല്ല
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 25 Apr 2026 | 07:58 PM

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നതെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത മുതിർന്നവരിലും രോഗം കണ്ടുവരുന്നുണ്ട്. വൈറസ് ബാധയുണ്ടായാൽ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മാതാപിതാക്കൾ ബോധവാന്മാരായിരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് മുണ്ടിനീര്?

പാരാമിക്‌സോ വൈറസ് കുടുംബത്തിൽപ്പെട്ട വൈറസുകൾ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണിത്. നമ്മുടെ ഉമിനീർ ഗ്രന്ഥികളിൽ പ്രധാനപ്പെട്ട പരോട്ടിഡ് ഗ്രന്ഥികളെയാണ് ഈ വൈറസ് ബാധിക്കുന്നത്. ഇത് ചെവിക്ക് താഴെയും താടിയെല്ലിന് പിന്നിലുമായി വീക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വായുലൂടെ പകരുന്ന ഒരു രോഗമാണിത്. രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെ വൈറസ് അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. രോഗിയുമായി സംസാരിക്കുമ്പോഴോ അടുത്തിടപഴകുമ്പോഴോ പകരാം. രോഗി ഉപയോഗിച്ച പാത്രങ്ങൾ, ടവ്വലുകൾ, വസ്ത്രങ്ങൾ എന്നിവയിലൂടെയും വൈറസ് പടരാൻ സാധ്യത ഉണ്ട്. സ്കൂളുകൾ, ഡേ-കെയറുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ രോഗം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്.

Also Read – കടിച്ചത് പാമ്പു തന്നെയാണോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക, പ്രഥമശുശ്രൂഷ ഇങ്ങനെ

പ്രധാന ലക്ഷണങ്ങൾ

  • വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 മുതൽ 25 ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
  • ഒന്നോ രണ്ടോ വശത്തെ ഉമിനീർ ഗ്രന്ഥികൾ വീർക്കുന്നു. ഇത് മുഖത്തിന് ഒരു പ്രത്യേക ആകൃതി നൽകുന്നു.
  • ഭക്ഷണം കഴിക്കുമ്പോഴും വായ തുറക്കുമ്പോഴും കഠിനമായ വേദന അനുഭവപ്പെടാം.
  • ചെറിയ പനിയോടെ തുടങ്ങി കഠിനമായ പനി വരെ ഉണ്ടാകാം.
  • തലവേദന, പേശിവേദന, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ

ഭൂരിഭാഗം പേരിലും രോഗം തനിയെ മാറുമെങ്കിലും, ചിലരിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. പ്രായപൂർത്തിയായ പുരുഷന്മാരിൽ വൃഷണങ്ങളിൽ വീക്കവും വേദനയും ഉണ്ടാകാം. ഇത് അപൂർവ്വമായി വന്ധ്യതയ്ക്ക് കാരണമായേക്കാം. സ്ത്രീകളിൽ അണ്ഡാശയത്തെ ബാധിക്കുന്ന വീക്കം ഉണ്ടാകാനും സാധ്യത ഉണ്ട്. തലച്ചോറിനെയും സുഷുമ്‌നാനാഡിയെയും പൊതിഞ്ഞിരിക്കുന്ന പാളികളിലെ അണുബാധയായ മെനിഞ്ചൈറ്റിസ് മറ്റൊരു പ്രശ്നമാണ്. പാൻക്രിയാസ് ഗ്രന്ഥിയിലെ വീക്കമായ പാൻക്രിയാറ്റൈറ്റിസും ഇതിനോട് അനുബന്ധിച്ച് ഉണ്ടായേക്കാം. കൂടാതെ വളരെ അപൂർവ്വമായി സ്ഥിരമായ കേൾവിനഷ്ടം സംഭവിക്കാം.

ചികിത്സയും പ്രതിരോധവും

മുണ്ടിനീരിന് പ്രത്യേക ആന്റി-വൈറൽ മരുന്നുകൾ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. രോഗി പൂർണ്ണമായും വിശ്രമിക്കുക. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളവും ജ്യൂസുകളും കുടിക്കുക. അമ്ലഗുണമുള്ള (പുളിയുള്ള) പാനീയങ്ങൾ ഒഴിവാക്കുക, കാരണം ഇത് ഉമിനീർ ഗ്രന്ഥികളെ അസ്വസ്ഥമാക്കും. ചവയ്ക്കാൻ എളുപ്പമുള്ള കഞ്ഞി, സൂപ്പ് തുടങ്ങിയ മൃദുവായ ഭക്ഷണങ്ങൾ നൽകുക. വീക്കമുള്ള ഭാഗത്ത് തണുപ്പോ ചൂടോ നൽകുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.

പ്രതിരോധം

എം.എം.ആർ വാക്സിൻ എടുക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. ഒൻപതാം മാസത്തിലും പതിനഞ്ചാം മാസത്തിലുമാണ് സാധാരണയായി ഈ വാക്സിൻ നൽകുന്നത്. കുട്ടിക്ക് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം. രോഗം ബാധിച്ച കുട്ടികളെ പൂർണ്ണമായും ഭേദമാകുന്നതുവരെ സ്കൂളിൽ അയക്കരുത്.

Follow Us