AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Snake: കണ്ണുതെറ്റിയാല്‍ പോയി! ജീരക സോഡയില്‍ പാമ്പ്‌

Snake Discovered in Jeera Soda Bottle in Vellangallur: റിലാക്‌സ് എന്ന പേരില്‍ വിപണിയിലെത്തുന്ന ജീരക സോഡയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കുടിക്കാനായി കുപ്പി തുറന്നപ്പോള്‍ കണ്ടത് പാമ്പിനെയായിരുന്നു, ദൈവത്തെ ഓര്‍ത്ത് ആരും ഈ സാധനം വാങ്ങി കുടിക്കരുതെന്നും വിഷ്ണുരാജ് എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോയില്‍ യുവാക്കള്‍ പറയുന്നു.

Snake: കണ്ണുതെറ്റിയാല്‍ പോയി! ജീരക സോഡയില്‍ പാമ്പ്‌
സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ Image Credit source: Vishnu Raj Instagram Page
Shiji M K
Shiji M K | Updated On: 25 Apr 2026 | 07:06 PM

തൃശൂര്‍: കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്. തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂരിലാണ് സംഭവം. സോഡ വാങ്ങിച്ച യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കുപ്പിവെള്ളം ഉള്‍പ്പെടെ വാങ്ങിക്കുടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്. സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തിയാണ് വീഡിയോ.

റിലാക്‌സ് എന്ന പേരില്‍ വിപണിയിലെത്തുന്ന ജീരക സോഡയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കുടിക്കാനായി കുപ്പി തുറന്നപ്പോള്‍ കണ്ടത് പാമ്പിനെയായിരുന്നു, ദൈവത്തെ ഓര്‍ത്ത് ആരും ഈ സാധനം വാങ്ങി കുടിക്കരുതെന്നും വിഷ്ണുരാജ് എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോയില്‍ യുവാക്കള്‍ പറയുന്നു.

പാമ്പിന്റെ ദൃശ്യങ്ങള്‍ കൃത്യമായി കാണിച്ചുകൊണ്ടായിരുന്നു വെളിപ്പെടുത്തല്‍. പച്ചനിറത്തിലുള്ള കുപ്പിയുടെ പുറത്തുനിന്ന് പാമ്പിനെ കാണില്ല, തുറന്നുനോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്, ഇതോടെ കടയുടമയും ഞെട്ടി. കേരളത്തില്‍ പാമ്പുകടിയേറ്റ് നിരന്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണിത് എന്നതാണ് ശ്രദ്ധേയം.

യുവാക്കള്‍ പങ്കുവെച്ച വീഡിയോ

 

View this post on Instagram

 

A post shared by Vishnu Raj (@vishnuraj_075)

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് രണ്ടുമരണം

ആലപ്പുഴ ജില്ലയില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടുപേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയ കായംകുളം സ്വദേശിനി സലീനി, കുട്ടനാട് വൈശ്യംഭാഗം സ്വദേശി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ മറ്റ് രണ്ടുപേരെ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളം എരുവ സ്വദേശി സന്തോഷിന്റെ മകള്‍ അനാമികയ്ക്ക് വെള്ളിയാഴ്ച രാത്രിയോടെയാണ് കടിയേറ്റത്. ഉടന്‍ തന്നെ കായംകുളത്തെ ആശുപത്രിയിലെത്തിച്ച് ആന്‍ിവെനം നല്‍കി. നിലവില്‍ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അനാമിക. തോട്ടപ്പള്ളി സ്വദേശി സാലിയാണ് പാമ്പുകടിയേറ്റ മറ്റൊരാള്‍. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ആന്റിവെനം നല്‍കി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അല്‍ജോയുടെ ജീവനും പൊലിഞ്ഞു

തൃശൂരിലെ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ചു. വീട്ടിനുള്ളില്‍ വെച്ചാണ് അല്‍ജോയ്ക്ക് പാമ്പുകടിയേറ്റത്. ഇവര്‍ താമസിച്ച വീടിനുള്ളില്‍ നിന്ന് കൂടുതല്‍ പാമ്പുകളെ കണ്ടെടുത്തു.

Also Read: Cobra Bite Death: ആലപ്പുഴയിൽ മൂർഖന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരത്തും മരണം

തിരുവനന്തപുരത്ത് പാമ്പുകടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ചു. അഴൂര്‍ സ്വദേശികളായ ദിലീപിന്റെയും അനുവിന്റെയും മകനായ ദക്ഷല്‍ ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു. കുട്ടിയെ ചിറയന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്ത് വര്‍ഷത്തിനിടെ മരണം…

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത് 660 പേരാണ്. 2016-17 ല്‍ 119 പേര്‍ മരിച്ചപ്പോള്‍ 2025-26 ആയപ്പോഴേക്ക് അത് 18 ആയി കുറഞ്ഞു. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ സംസ്ഥാനത്ത് കുറഞ്ഞതായാണ് വനം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പാമ്പില്‍ നിന്ന് രക്ഷനേടാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Follow Us