AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Flight theft: വിമാനയാത്രയിൽ സൂക്ഷിക്കുക: ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു

Flight Passengers Warned of Distraction Theft Gangs: ബാഗുകൾ ലോക്ക് ചെയ്യുക എന്നതാണ് അടുത്ത പ്രധാന കാര്യം. സുരക്ഷിതമായ ലോക്കുകളുള്ള ബാഗുകൾ ഉപയോഗിക്കുക. സാധിക്കുമെങ്കിൽ ബാഗുകൾ മുന്നിൽ തന്നെ വെക്കാൻ ശ്രദ്ധിക്കുക. യാത്രയ്ക്കിടയിൽ ആരുടെയെങ്കിലും പെരുമാറ്റത്തിൽ സംശയം തോന്നിയാൽ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരമറിയിക്കുക. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഓരോ പ്രവാസിയുടെയും അധ്വാനം വിലപ്പെട്ടതാണ്. നിങ്ങളുടെ സുരക്ഷയും സമ്പാദ്യവും സംരക്ഷിക്കാൻ നിങ്ങൾ തന്നെ മുൻകൈ എടുക്കണം, എന്ന് ഡി.എം.ഡബ്ല്യു പ്രസ്താവനയിൽ അറിയിച്ചു.

Flight theft: വിമാനയാത്രയിൽ സൂക്ഷിക്കുക: ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 25 Apr 2026 | 07:07 PM

ദുബായ്: സുരക്ഷിതമെന്ന് നാം കരുതുന്ന വിമാനത്തിനുള്ളിലും മോഷണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. യാത്രക്കാരുടെ അശ്രദ്ധ മുതലെടുത്തും അവരുടെ ശ്രദ്ധ തിരിച്ചുമാണ് മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്നത്. വിമാനത്തിന്റെ കാബിൻ ഒരു അടഞ്ഞ ഇടമാണെങ്കിലും അവിടെയും കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. യാത്രക്കാരുടെ ശ്രദ്ധ മാറ്റാൻ മോഷ്ടാക്കൾ പല വഴികളും സ്വീകരിക്കാറുണ്ട്. യാത്രക്കാരുടെ വസ്ത്രത്തിലോ അരികിലോ മനഃപൂർവ്വം പാനീയങ്ങളോ ഭക്ഷണമോ വീഴ്ത്തി പരിഭ്രാന്തിയുണ്ടാക്കുന്നു. ഈ ബഹളത്തിനിടയിൽ യാത്രക്കാരുടെ ബാഗുകളിൽ നിന്നും പഴ്സുകളിൽ നിന്നും പണമോ സ്വർണ്ണമോ മോഷ്ടിക്കും. വഴി ചോദിക്കാനോ മറ്റോ എന്ന വ്യാജേന യാത്രക്കാരോട് സംസാരിച്ച് അവരെ കാര്യങ്ങളിൽ വ്യാപൃതരാക്കുന്നു. ഈ സമയത്ത് മറ്റൊരു സംഘാംഗം ഇവരുടെ ബാഗുകൾ പരിശോധിക്കും.

Also Read – യുഎഇ സർക്കാർ സേവനങ്ങൾ ഏജന്റിക് ഐഐയിലേക്ക്… ​താമസക്കാർക്ക് ​ഗുണങ്ങളേറെ, വെല്ലുവിളികളും

ഓവർഹെഡ് ബിന്നുകളിൽ (സീറ്റിന് മുകളിലെ ബോക്സ്) ബാഗുകൾ വെക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വരുന്നവർ ആ സമയം ഉപയോഗിച്ച് ബാഗിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം പുറത്തേക്ക് ഇറങ്ങാനുള്ള തിരക്കിനിടയിൽ യാത്രക്കാരെ തള്ളുകയോ മുട്ടുകയോ ചെയ്ത് ശ്രദ്ധ മാറ്റി പോക്കറ്റടിക്കുന്ന രീതിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്വയം എങ്ങനെ സംരക്ഷിക്കാം?

യാത്രക്കാർ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകളെപ്പറ്റി അധികൃതർ മുന്നറിയിപ്പു നൽകുന്നു. പാസ്‌പോർട്ട്, പണം, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ ഓവർഹെഡ് ബിന്നിൽ വെക്കാതെ മുന്നിലെ സീറ്റിനടിയിൽ കൈയെത്തും ദൂരത്ത് സൂക്ഷിക്കുക. സീറ്റ് പോക്കറ്റുകൾ ഒഴിവാക്കുക എന്നതാണ് മറ്റൊരു കാര്യം. മൊബൈൽ ഫോണോ പഴ്സോ സീറ്റ് പോക്കറ്റുകളിൽ വെച്ച് ഉറങ്ങരുത്.

ബാഗുകൾ ലോക്ക് ചെയ്യുക എന്നതാണ് അടുത്ത പ്രധാന കാര്യം. സുരക്ഷിതമായ ലോക്കുകളുള്ള ബാഗുകൾ ഉപയോഗിക്കുക. സാധിക്കുമെങ്കിൽ ബാഗുകൾ മുന്നിൽ തന്നെ വെക്കാൻ ശ്രദ്ധിക്കുക. യാത്രയ്ക്കിടയിൽ ആരുടെയെങ്കിലും പെരുമാറ്റത്തിൽ സംശയം തോന്നിയാൽ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരമറിയിക്കുക. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഓരോ പ്രവാസിയുടെയും അധ്വാനം വിലപ്പെട്ടതാണ്. നിങ്ങളുടെ സുരക്ഷയും സമ്പാദ്യവും സംരക്ഷിക്കാൻ നിങ്ങൾ തന്നെ മുൻകൈ എടുക്കണം, എന്ന് ഡി.എം.ഡബ്ല്യു പ്രസ്താവനയിൽ അറിയിച്ചു.

മോഷ്ടാക്കളുടെ പ്രവർത്തനരീതി

ഇത്തരം മോഷണങ്ങൾ നടത്തുന്നവർ സാധാരണയായി ഒറ്റയ്ക്കല്ല, മറിച്ച് രണ്ടോ മൂന്നോ പേരുടെ സംഘങ്ങളായാണ് വരുന്നത്. വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിലോ ലോഞ്ചിലോ വെച്ച് തന്നെ വിലപിടിപ്പുള്ള വസ്തുക്കളും പണവും കൈവശമുള്ള യാത്രക്കാരെ ഇവർ ലക്ഷ്യമിടും. ലക്ഷ്യമിട്ട യാത്രക്കാരന്റെ അരികിലോ തൊട്ടുപിന്നിലോ സീറ്റ് ലഭിക്കാൻ ഇവർ ശ്രദ്ധിക്കും. ചിലപ്പോൾ സഹയാത്രികരോട് സീറ്റ് മാറിത്തരാൻ അഭ്യർത്ഥിച്ചും ഇവർ ലക്ഷ്യത്തിനടുത്ത് എത്താറുണ്ട്.

ദീർഘദൂര വിമാനങ്ങളിൽ ഉറക്കത്തിനായി ക്യാബിൻ ലൈറ്റുകൾ അണയ്ക്കുന്ന സമയമാണ് ഇവർ പ്രധാനമായും മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. വിമാനത്തിൽ യാത്രക്കാർ കയറുന്ന തിരക്കിനിടയിൽ ഓവർഹെഡ് ബിന്നിൽ വെച്ചിരിക്കുന്ന ബാഗുകളിൽ നിന്ന് സാധനങ്ങൾ മാറ്റാൻ എളുപ്പമാണ്. കണ്ണുകൾക്ക് മാസ്ക് ധരിച്ചും ഹെഡ്ഫോൺ വെച്ചും യാത്രക്കാർ ഉറങ്ങുമ്പോൾ അവരുടെ ബാഗ് തുറന്നാൽ പോലും തിരിച്ചറിയില്ല. ക്യാബിൻ ക്രൂ ഭക്ഷണവുമായി എത്തുമ്പോൾ യാത്രക്കാരുടെ ശ്രദ്ധ ട്രേയിലായിരിക്കും. ഈ സമയം പുറകിലെ സീറ്റിലിരിക്കുന്ന മോഷ്ടാവിന് മുന്നിലെ സീറ്റിനടിയിലുള്ള ബാഗിൽ കൈയിടാൻ സാധിക്കും. ഇത്തരം സാഹചര്യങ്ങളിലെല്ലാം സൂക്ഷിക്കണം.

Follow Us