Hyperpigmentation: മുഖത്തെ കറുത്തപാടാണോ പ്രശ്നം? വീട്ടിൽ തന്നെ വഴിയുണ്ട്

Remedies To Reduce Hyperpigmentation: വിലകൂടിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളോ ചികിത്സകളോ ഉപയോഗിച്ച് പലരും മുഖത്തെ ഈ കറുത്തപാടുകൾ മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ കെമിക്കലുകൾ നിറഞ്ഞ ക്രീമുകൾക്ക് പകരം നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. 

Hyperpigmentation: മുഖത്തെ കറുത്തപാടാണോ പ്രശ്നം? വീട്ടിൽ തന്നെ വഴിയുണ്ട്

പ്രതീകാത്മക ചിത്രം

Updated On: 

23 Dec 2025 11:31 AM

മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും നിറവ്യത്യാസവും പലരെയും അലട്ടുന്ന പ്രശ്നമാണ്. വെയിൽ ഏൽക്കുന്നതും ഹോർമോൺ വ്യതിയാനം, മുഖക്കുരു തുടങ്ങിയവയെല്ലാമാണ് ഇതിന് കാരണം. വിലകൂടിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളോ ചികിത്സകളോ ഉപയോഗിച്ച് പലരും മുഖത്തെ ഈ കറുത്തപാടുകൾ മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ കെമിക്കലുകൾ നിറഞ്ഞ ക്രീമുകൾക്ക് പകരം നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

 

കറുത്തപാട് അകറ്റാനുള്ള വഴികൾ

 

കറ്റാർവാഴ

കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ‘അലോയിൻ’ (Aloin) എന്ന ഘടകം ചർമ്മത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് ശുദ്ധമായ കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുന്നത് ഗുണകരമാണ്.

 

ആപ്പിൾ സിഡെർ വിനെഗർ

ഇതിലടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ചർമ്മത്തിലെ കറുത്ത പാടുകളെ ഇല്ലാതാക്കും. വെള്ളവും ആപ്പിൾ സിഡെർ വിനെഗറും തുല്യ അളവിൽ എടുത്ത് മിശ്രിതമാക്കി പാടുകളുള്ള ഭാഗത്ത് പുരട്ടുക. രണ്ടോ മൂന്നോ മിനിറ്റിനുശേഷം കഴുകിക്കളയാം.

 

പാലും തൈരും

പാലിലും തൈരിലും അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് പാലോ തൈരോ മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയാം.

ALSO READ: രാവിലെയോ രാത്രിയോ, മുടിയിൽ എണ്ണ തേക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?

 

ഗ്രീൻ ടീ ബാഗുകൾ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലെ വീക്കവും കറുപ്പും കുറയ്ക്കാൻ സഹായിക്കും. ഉപയോഗിച്ച ഗ്രീൻ ടീ ബാഗ് തണുപ്പിച്ച ശേഷം പാടുകളുള്ള ഭാഗത്ത് കുറച്ചു നേരം വയ്ക്കുന്നത് ഫലപ്രദമാണ്.

 

ഉള്ളി നീര് 

ചുവന്ന ഉള്ളിയുടെ നീര് ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറയ്ക്കാനുള്ള നല്ലൊരു ഔഷധമാണ്. ഉള്ളി നീര് മുഖത്ത് പുരട്ടി പത്ത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

 

തക്കാളി

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചർമ്മത്തെ സൂര്യരശ്മികളിൽ നിന്നുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. തക്കാളി നീരും ഒലിവ് ഓയിലും ചേർത്ത് മുഖത്ത് പുരട്ടുന്നത് പാടുകൾ കുറയ്ക്കാൻ സഹായിക്കും.

 

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകം മെലാനിൻ ഉൽപ്പാദനം കുറയ്ക്കാൻ സഹായിക്കുന്നു. തൈരോ പാലോ ചേർത്ത് മഞ്ഞൾപ്പൊടി മുഖത്ത് തേച്ച് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം