Christmas Carols: വസെയ്ലിംഗ് എന്ന പഴയ ആചാരം ക്രിസ്മസ് കരോൾ ആയത് ഇങ്ങനെ ….
The Evolution of Christmas Carols : റോമിലെ ഒരു ബിഷപ്പ് 'ഏഞ്ചൽസ് ഹിം' എന്ന ഗാനം ക്രിസ്മസ് കാലത്ത് പാടാൻ നിർദ്ദേശിച്ചതാണ് ഇതിന്റെ തുടക്കമായി കണക്കാക്കുന്നത്.
ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ ആദ്യം ഓടിയെത്തുന്നത് മനോഹരമായ കരോൾ ഗീതങ്ങളാണ്. എന്നാൽ ‘കരോൾ’ എന്ന വാക്കിന്റെ ചരിത്രവും അത് ഇന്നു കാണുന്ന രീതിയിലേക്ക് മാറിയതും രസകരമായ ഒരു യാത്രയാണ്. ക്രിസ്തുമതത്തിന് മുൻപ് തന്നെ ശൈത്യകാലത്തെ ഏറ്റവും ചെറിയ പകലുള്ള ദിവസം ആഘോഷിക്കാൻ ആളുകൾ കരോളുകൾ പാടിയിരുന്നു എന്നാണ് കരുതുന്നത്.
റോമിലെ ഒരു ബിഷപ്പ് ‘ഏഞ്ചൽസ് ഹിം’ എന്ന ഗാനം ക്രിസ്മസ് കാലത്ത് പാടാൻ നിർദ്ദേശിച്ചതാണ് ഇതിന്റെ തുടക്കമായി കണക്കാക്കുന്നത്. പിന്നീട് സെന്റ് ഫ്രാൻസിസ് അസീസി 1200-കളിൽ കരോളുകൾ ജനപ്രിയമാക്കി. അതുവരെ ലാറ്റിൻ ഭാഷയിലുണ്ടായിരുന്ന ഗൗരവകരമായ പാട്ടുകൾക്ക് പകരം, സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പാട്ടുകൾ പാടാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
Also read – കേക്ക് മാത്രമല്ല പുഡിങ്ങും സൂപ്പറാണ്…. ക്രിസ്മസ് കളറാക്കാൻ ഒരു വെറൈറ്റി പരീക്ഷിച്ചാലോ?
1800 കളിലെ വിക്ടോറിൻ കാലത്ത് വീടുതോറും കയറി കരോൾ പാടുന്ന രീതി വലിയ തോതിൽ പ്രചാരത്തിലായി എന്ന് കരുതപ്പെടുന്നു. അയൽക്കാർക്ക് ആയുരാരോഗ്യങ്ങൾ നേരുന്ന വസെയ്ലിംഗ്’ (Wassailing) എന്ന പഴയ ആചാരത്തിൽ നിന്നാണ് ഇത് ഉടലെടുത്തത് എന്നാണ് രേഖകൾ.
ചാൾസ് ഡിക്കൻസും ‘എ ക്രിസ്മസ് കരോളും’
എബനീസർ സ്ക്രൂജ് എന്ന പിശുക്കന്റെ കഥ പറയുന്ന ‘എ ക്രിസ്മസ് കരോൾ’ എന്ന നോവൽ ക്രിസ്മസ് ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. 1843 ഡിസംബർ 19-ന് പ്രസിദ്ധീകരിച്ച ഈ കഥ എഴുതിത്തീർത്തത് വെറും ആറാഴ്ച കൊണ്ടാണ് എന്നു കരുതപ്പെടുന്നു. ക്രിസമസ് കാലത്തെ വിശേഷങ്ങളും ലണ്ടനിലെ ദരിദ്രരായ കുട്ടികളുടെ അവസ്ഥയുമെല്ലാം ഇതിൽ വ്യക്തം.